ആലപ്പുഴ ജില്ലയിലെ പുളിങ്കുന്ന് താലൂക്ക് ആശുപത്രിയിൽ ലാബ് ടെക്നിഷ്യൻ തസ്തികയിലേക്ക് താൽക്കാലിക അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. യോഗ്യരായവർ 2022 ഏപ്രിൽ ആറിന് രാവിലെ 10.30ന് പുളിങ്കുന്ന് താലൂക്ക് ആശുപത്രി സൂപ്രണ്ട് ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കുക.
ഡി.എം.എൽ.ടി/ B.Sc എംഎൽടി/ MSc എംഎൽടിയും 2 വർഷത്തെ പ്രവൃത്തിപരിചയവും കേരള പാരാമെഡിക്കൽ കൗൺസിൽ അംഗീകാരവും ഉള്ളവരെയാണ് ലാബ് ടെക്നീഷ്യൻ തസ്തികയിലേക്ക് പരിഗണിക്കുക. 45 വയസ്സ് വരെയാണ് പ്രായപരിധി. ഉദ്യോഗാർത്ഥികൾ ബയോഡാറ്റ, വയസ്സ്, യോഗ്യത, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന ഒറിജിനൽ രേഖകളും അതിന്റെ പകർപ്പും സഹിതം അഭിമുഖത്തിന് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട ഫോൺ നമ്പർ 04477-27077412
Traininginu ale edukkumo
മറുപടിഇല്ലാതാക്കൂ