Ads Area

Latest Kerala Jobs 2022: Program Officer, Driver, Senior Resident, Operating Officer Vacancies

 

ജലജീവൻ പദ്ധതിയിൽ വോളണ്ടിയർ നിയമനം

കോട്ടയം ജില്ലയിലെ കേരള ഗ്രാമീണ ശുദ്ധജല വിതരണ ശുചിത്വ പദ്ധതി ഇടുക്കി റീജയണൽ പ്രോജക്ട് മാനേജ്‌മെന്റ് യൂണിറ്റിന്റെ കീഴിൽ കോട്ടയം, ഇടുക്കി, കൊല്ലം ജില്ലകളിൽ നടപ്പാക്കുന്ന ജലജീവൻ പദ്ധതിയിൽ ദിവസവേതനാടിസ്ഥാനത്തിൽ വോളണ്ടിയർമാരെ
നിയമിക്കുന്നു. ഡിസൈനിംഗ് വോളണ്ടിയർ യോഗ്യത: സിവിൽ എൻജിനീയറിംഗിൽ ബിരുദവും കുടിവെള്ള പദ്ധതിയുമായി ബന്ധപ്പെട്ട് രണ്ടു വർഷത്തെ പ്രവൃത്തി പരിചയവും.  വോളണ്ടിയർ യോഗ്യത: സിവിൽ എൻജിനീയറിംഗ് ഡിപ്ലോമയും കുടിവെള്ള പദ്ധതിയുമായി ബന്ധപ്പെട്ട രണ്ടു വർഷത്തെ പ്രവൃത്തി പരിചയവും.
താത്പര്യമുള്ളവർ ഏപ്രിൽ നാലിന് രാവിലെ 10.30ന് തൊടുപുഴ മാതാ ആർക്കേഡ് ഒന്നാം നിലയിൽ പ്രവർത്തിക്കുന്ന ജലനിധി ഓഫീസിൽ നടക്കുന്ന വോക്-ഇൻ-ഇന്റർവ്യൂവിൽ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം പങ്കെടുക്കണം. ഫോൺ: 04862 220445.

പ്രോഗ്രാം ഓഫീസർ കരാർ നിയമനം

വനിത ശിശു വികസന വകുപ്പിന്റെ ഐ.സി.പി.എസ് പദ്ധതിയുടെ ഭാഗമായ ഔവ്വർ റെസ്‌പോൺസിബിലിറ്റി ടു ചിൽഡ്രൻ പദ്ധതിയുടെ സംസ്ഥാനതല ഓഫീസിൽ പ്രോഗ്രാം ഓഫീസറെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിനു അപേക്ഷ ക്ഷണിച്ചു. സോഷ്യൽ വർക്കിലുള്ള ബിരുദാനന്തര ബിരുദമാണ് യോഗ്യത. കുട്ടികളുമായി ബന്ധപ്പെട്ട മേഖലയിലോ ഓ.ആർ.സി പദ്ധതി മേഖലകളിൽ എന്നിവയിലേതെങ്കിലും പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന ലഭിക്കും.
ഒരു വർഷത്തേക്കാണ് നിയമനം. പ്രായം 01.03.2022 ന് 40 വയസ് കവിയരുത്. അപേക്ഷാഫോമിനും കൂടുതൽ വിവരങ്ങൾക്കും: www.wcd.kerala.gov.in.

ആംബുലന്‍സ് ഡ്രൈവര്‍ ഒഴിവ്

ആറന്മുള ഗ്രാമപഞ്ചായത്തിന്റെ പ്രൈമറി പാലിയേറ്റീവ് കെയര്‍ പ്രോഗ്രാമിലേക്ക് വല്ലന സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെ ചുമതലയില്‍ പെട്ട ആംബുലന്‍സിന്റെ ഡ്രൈവര്‍ തസ്തികയിലേക് താത്കാലിക നിയമനം നടത്തുന്നു. ഒരു ഒഴിവാണുള്ളത്. യോഗ്യത :ഹെവി വെഹിക്കിള്‍ ലൈസെന്‍സ് ആന്‍ഡ് ബാഡ്ജ് ഉണ്ടായിരിക്കണം.  ആംബുലന്‍സ് ഡ്രൈവര്‍ കോണ്‍ട്രാക്ട് വെഹിക്കിള്‍ എന്നിവ ഓടിക്കുന്നതില്‍ പ്രവര്‍ത്തി  പരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന.

 പ്രായപരിധി 23 - 35 ( ഒബിസി വിഭാഗം പ്രായപരിധി 38, എസ്.സി/ എസ്.ടി വിഭാഗം പ്രായപരിധി 40. ആറന്മുള ഗ്രാമ പഞ്ചായത്ത് സ്ഥിരതാമസക്കാര്‍ മാത്രം അപേക്ഷിച്ചാല്‍ മതിയാകും.  അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാര്‍ച്ച് 31 ന് വൈകുന്നേരം നാലു വരെ. ബയോ ഡേറ്റായോടൊപ്പം സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പി സമര്‍പ്പിക്കണം. അഭിമുഖം ഏപ്രില്‍ രണ്ടിന്  രാവിലെ 11 ന്. അഭിമുഖത്തില്‍ പങ്കെടുക്കുന്നവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി എത്തണം.

സീനിയർ റസിഡന്റ് വാക്ക് ഇൻ ഇന്റർവ്യു

തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ വിവിധ വിഭാഗങ്ങളിൽ സീനിയർ റസിഡന്റ് തസ്തികയിലേയ്ക്ക് കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. ജനറൽ സർജറിയിൽ ഏഴിന് രാവിലെ 11നും ജനറൽ മെഡിസിനിൽ ഉച്ചയ്ക്ക് രണ്ടിനും അനസ്‌തേഷ്യോളജിയിൽ എട്ടിന് 11 മണിക്കും റേഡിയോഡയഗ്നോസിസിൽ 11ന് രാവിലെ 11നും ഡെർമറ്റോളജി ആൻഡ് വെനറോളജിയിൽ 12ന് 11 മണിക്കും ഓർത്തോപീഡിക്‌സ് വിഭാഗത്തിൽ 12ന് ഉച്ചയ്ക്ക് രണ്ടിനും ഇന്റർവ്യൂ നടത്തും. അതാത് വിഭാഗത്തിലുള്ള പി.ജിയും റ്റി.സി.എം.സി. രജിസ്‌ട്രേഷനും വേണം. പ്രതിമാസവേതനം 70,000 രൂപ. ഒരു വർഷമാണ് കരാർ കാലാവധി. ജനനതീയതി, വിദ്യാഭ്യാസയോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ ഹാജരാകണം.

അപേക്ഷ ക്ഷണിച്ചു

സാംസ്‌കാരിക വകുപ്പിനു കീഴിലുള്ള എൻ.സി.ടി.ഐ.സി.എച്ചിൽ ചീഫ് ഓപ്പറേറ്റിങ് ഓഫിസർ, പബ്ലിക് റിലേഷൻസ് ഓഫിസർ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. ലിറ്ററേച്ചർ/ആർട്സ് വിഷയങ്ങളിൽ ഡിഗ്രി, എം.ബി.എ, കൗൺസലിങ്, സൈക്കോളജി, എൻ.എൽ.പി, സോഷ്യൽ വർക്ക് എന്നിവയിൽ ഏതിലെങ്കിലുമുള്ള ഡിപ്ലോമ/ സർട്ടിഫിക്കറ്റ് തുടങ്ങിയവയാണ് സി.ഇ.ഒ തസ്തികയിലേക്കുള്ള യോഗ്യതകൾ. ആർട്സ്/ ലിറ്ററേച്ചർ ബിരുദം, പി.ജി. ഡിപ്ലോമ ഇൻ ജേണലിസം എന്നിവയാണ് പി.ആർ.ഒ. തസ്തികയിലേക്കുള്ള യോഗ്യത. ഇരു തസ്തികകൾക്കും പ്രവൃത്തിപരിചയവും നിർബന്ധമാണ്. പ്രവൃത്തിപരിചയം സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കും വിജ്ഞാപനത്തിനും www.nctichkerala.org സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രിൽ 30

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍
* Please Don't Spam Here. All the Comments are Reviewed by Admin.

Below Post Ad

Ads Area