ജെ.ജെ.എം വളന്റിയര്‍ നിയമനം
കേരള വാട്ടര്‍ അതോറിറ്റി പി.എച്ച് സബ് ഡിവിഷന്‍ തിരൂര്‍ ഓഫീസില്‍ ജെ.ജെ. എം. വളന്റിയര്‍/ സൈറ്റ് സൂപ്പര്‍വൈസര്‍ തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ഐ.ടി.ഐ സിവില്‍/തത്തുല്യവും കണ്‍സ്ട്രക്ഷന്‍ അല്ലെങ്കില്‍ സിവില്‍ മേഖലയില്‍ കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. മാറാക്കര, തിരുന്നാവായ, തലക്കാട് ഗ്രാമപഞ്ചായത്ത്, താനൂര്‍ നഗരസഭ/സമീപ പ്രദേശങ്ങളിലെ സ്ഥിരം താമസക്കാര്‍ക്കും കേരള വാട്ടര്‍ അതോറിറ്റിയില്‍ പ്രവൃത്തി പരിചയമുള്ളവര്‍ക്കും മുന്‍ഗണന ലഭിക്കും. തസ്തികയിലേക്കുള്ള അഭിമുഖം മാര്‍ച്ച് 30ന് വൈകീട്ട് മൂന്നിന് കേരള വാട്ടര്‍ അതോറിറ്റി പി.എച്ച് സബ് ഡിവിഷന്‍ തിരൂര്‍ ഓഫീസില്‍ നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: aeekwatirur@gmail.com. ഫോണ്‍: 04942 422008.
ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ ഒഴിവ്
എറിയാട് ഗവ. ഐടിഐയില്‍ ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍ ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ ഒരൊഴിവ്. സിവില്‍ എഞ്ചിനിയറിംഗില്‍ ഒരു വര്‍ഷത്തെ പ്രവര്‍ത്തിപരിചയത്തോട് കൂടിയ ഡിഗ്രിയും 2 വര്‍ഷത്തെ പ്രവര്‍ത്തിപരിചയത്തോട് കൂടിയ ഡിപ്ലോമയും 3 വര്‍ഷത്തെ പ്രവര്‍ത്തി പരിചയത്തോട് കൂടിയ എന്‍.ടി.സി, എന്‍.എ.സി യോഗ്യതകളുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം മാര്‍ച്ച് 25ന് രാവിലെ 11 ന് ഐ.ടി.ഐയില്‍ നടക്കുന്ന ഇന്റര്‍വ്യൂവിന് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0480 2804320
ഭാഷാ വിവര്‍ത്തകരെ ആവശ്യമുണ്ട്
തൃശ്ശൂർ ജില്ലാ ശിശു സംരക്ഷണ യൂണിറ്റിലേക്ക് ഭാഷാ വിവര്‍ത്തകരുടെ തസ്തികയിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. തമിഴ്, തെലുങ്ക്, കന്നഡ, കൊങ്ങിണി, ഹിന്ദി, മറാഠി, ഗുജറാത്തി, ബീഹാറി, നേപ്പാളി, ഒഡിയ, മണിപ്പൂരി, മിസോ, ഉറുദു, ബംഗാളി, തുടങ്ങിയ ഭാഷകളില്‍ ഏതെങ്കിലും ഒരു ഭാഷ എഴുതാനും സംസാരിക്കാനും മലയാളത്തിലേക്ക് തര്‍ജ്ജമ ചെയ്യാനും അറിയാവുന്നവര്‍ക്കാണ് മുന്‍ഗണന. മറ്റു ഭാഷകളില്‍ പ്രാവീണ്യം ഉള്ളവര്‍ക്കും അപേക്ഷിക്കാം.
അപേക്ഷകര്‍ ബിരുദധാരികളും ജില്ലയില്‍ താമസിക്കുന്നവരും സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ താത്പര്യമുള്ളവരുമായിരിക്കണം. താത്പര്യമുള്ളവര്‍ വെള്ളക്കടലാസില്‍ എഴുതി തയ്യാറാക്കിയ അപേക്ഷകള്‍ ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് രണ്ടാം നില സിവില്‍ സ്റ്റേഷന്‍, അയ്യന്തോള്‍ തൃശ്ശൂര്‍, 680003 എന്ന വിലാസത്തിലോ dcputsr@gmail.com എന്ന ഇമെയില്‍ വിലാസത്തിലോ അയക്കണം. ഫോണ്‍ 0487 23644445
വെറ്ററിനറി സയന്‍സ് ബിരുദധാരികള്‍ക്ക് അവസരം
പത്തനംതിട്ട ജില്ലയിലെ വിവിധ ബ്ലോക്കുകളില്‍ രാത്രികാല മൃഗചികിത്സാ സേവനം നല്‍കുന്നതിനായി കേരള സ്റ്റേറ്റ് വെറ്ററിനറി കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള തൊഴില്‍രഹിതരായിട്ടുള്ള വെറ്ററിനറി സയന്‍സ് ബിരുദധാരികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഇവരുടെ അഭാവത്തില്‍ സര്‍വീസില്‍ നിന്നും വിരമിച്ച വെറ്ററിനറി ഡോക്ടര്‍മാരെയും പരിഗണിക്കും.
പത്തനംതിട്ട വെറ്ററിനറി കോംപ്ലക്‌സിലുള്ള ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ വച്ച് മാര്‍ച്ച് 26ന് രാവിലെ 11 ന് നടത്തുന്ന ഇന്റര്‍വ്യൂവില്‍ ഹാജരാകുന്ന ഉദ്യോഗാര്‍ഥികളില്‍ നിന്നും തെരഞ്ഞെടുക്കുന്നവരെ 90 ദിവസത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിബന്ധനകള്‍ക്ക് വിധേയമായി നിയമിക്കും. വൈകുന്നേരം ആറു മുതല്‍ രാവിലെ ആറു വരെയാണ് രാത്രികാല മൃഗചികിത്സാ സേവനം നല്‍കേണ്ടത്.
താല്‍പര്യമുള്ളവര്‍ ബയോഡേറ്റ, യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകര്‍പ്പും സഹിതം മാര്‍ച്ച് 26ന് രാവിലെ 11 ന് ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ ഇന്റര്‍വ്യുവിന് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ അഞ്ചു വരെ ജില്ലാ മൃഗസംരക്ഷണ ഓഫീസുമായി ബന്ധപ്പെടണം ( ഫോണ്‍: 0468 2322762).
ജീവനക്കാരെ ആവശ്യമുണ്ട്
യുണീക്ക് ഡിസബിലിറ്റി ഐഡി പ്രോഗ്രാമിനു വേണ്ടി ജില്ലാ മെഡിക്കല്‍ ഓഫീസില്‍ താല്‍ക്കാലിക അടിസ്ഥാനത്തില്‍ ഡോക്ടര്‍, ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികകളിലേക്ക് പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസില്‍(ആരോഗ്യം) വച്ച് വാക്ക് ഇന്‍ ഇന്റര്‍വ്യു നടത്തും. ഡോക്ടര്‍ തസ്തികയിലേക്ക് മാര്‍ച്ച് 26ന് രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 12 വരെയാണ് അഭിമുഖം.
യോഗ്യത: എംബിബിഎസ്, ടിസിഎംസി, രജിസ്‌ട്രേഷന്‍, കമ്പ്യൂട്ടര്‍ പരിജ്ഞാനം അഭികാമ്യം. ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയിലേക്ക് മാര്‍ച്ച് 25ന് രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 12 വരെയാണ് അഭിമുഖം. യോഗ്യത: ഏതെങ്കിലും ഡിഗ്രിയും ഡിസിഎയും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും.
താല്‍പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും ഏതെങ്കിലും തിരിച്ചറിയല്‍ രേഖയും മുന്‍ ജോലി പരിചയ സര്‍ട്ടിഫിക്കറ്റുമായി പത്തനംതിട്ട സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ അതത് തീയതിയില്‍ എത്തണമെന്ന് പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) ഡോ.എല്‍. അനിത കുമാരി അറിയിച്ചു.
ഡാറ്റാ എൻട്രി ഓപ്പറേറ്റർ കരാർ നിയമനം
കേരള ആയുർവേദ ഡെപ്യൂട്ടി ഡ്രഗ്‌സ് കൺട്രോളറുടെ കാര്യാലയത്തിൽ കരാർ വ്യവസ്ഥയിൽ ഡാറ്റ എൻട്രി ഓപ്പറേറ്റർ തസ്തികയിൽ നിയമിക്കുന്നു. ഫോട്ടോ സഹിതമുള്ള ബയോഡാറ്റയും അപേക്ഷയും 31നകം നൽകണം (മൊബൈൽ നമ്പർ, മെയിൽ ഐ.ഡി എന്നിവ പ്രത്യേകം രേഖപ്പെടുത്തണം). അപേക്ഷകൾ dcayur@gmail.com ൽ അയയ്ക്കണം. ഇന്റർവ്യൂ, ടെസ്റ്റ് എന്നിവയുടെ തീയതി ഓൺലൈൻ/ എസ്.എം.എസ് മുഖേന അറിയിക്കും. യോഗ്യതാ സർട്ടിഫിക്കറ്റുകൾ ബയോഡാറ്റക്കൊപ്പം അപ്‌ലോഡ് ചെയ്യേണ്ടതില്ല. തിരുവനന്തപുരം ജില്ലയിലെ ഉദ്യോഗാർഥികൾക്കാണ് അവസരം. 31.03.2022ൽ 35 വയസിന് താഴെയായിരിക്കണം പ്രായം. ബിരുദം/ തത്തുല്യ യോഗ്യത (സയൻസ് വിഷയത്തിൽ ബിരുദധാരികൾക്ക് മുൻഗണന) ഉണ്ടാവണം. ഡി.സി.എ/എം.എസ് ഓഫീസ് എന്നിവ കൂടാതെ ഡാറ്റ എൻട്രിയിൽ ഒരു വർഷത്തെ പ്രവൃത്തിപരിചയം അഭികാമ്യം. ടൈപ്പ്‌റൈറ്റിംഗ് മലയാളം, ഇംഗ്ലീഷ് എന്നിവയിൽ പ്രാവീണ്യം ഉണ്ടായിരിക്കണം. പ്രതിമാസം 13,500 രൂപ ശമ്പളം ലഭിക്കും.