2022 ജൂൺ 15-ന് എസ്എസ്എൽസി റിസൾട്ട് വരികയാണ്. കോവിഡിന് ശേഷം ഓഫ്‌ലൈൻ ക്ലാസ്സുകളും, പരീക്ഷകളും പൂർത്തീകരിച്ച ആദ്യ ബാച്ച് കൂടിയാണ് ഇത്തവണത്തേത്. പൂർണ്ണമായും കോവിഡിൽ അകപ്പെട്ട കഴിഞ്ഞ വർഷത്തെ എസ്എസ്എൽസി ബാച്ചിന് കോവിഡിനെ തരണം ചെയ്ത് മികച്ച വിജയം കൈവരിക്കാൻ വിദ്യാർഥികൾക്ക് സാധിച്ചിരുന്നു. അങ്ങനെയുള്ള വിജയം ഇത്തവണയും വിദ്യാർഥികൾ ആഗ്രഹിക്കുന്നു. ഇത്തവണ 4,27,407 വിദ്യാർഥികളാണ് എസ്എസ്എൽസി പരീക്ഷ എഴുതിയത്.
ജൂൺ 15 രാവിലെ 11 മണിയോടുകൂടി പരീക്ഷാ ഫലം അറിയാൻ കഴിയുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. ഒരുപാട് വിദ്യാർത്ഥികൾ ഒരേ സമയം ഫലമറിയാൻ സൈറ്റുകളിൽ കയറുന്നതുകൊണ്ട് സൈറ്റ് ചിലപ്പോൾ സ്ലോ ആകാൻ സാധ്യതയുണ്ട്. എങ്കിലും ഉച്ചയോടുകൂടി ഫലം അറിയാം.
എസ്എസ്എൽസി ഫലം എങ്ങനെ അറിയാം?
കേരള സർക്കാരിന്റെ കീഴിലുള്ള നാല് വെബ്സൈറ്റുകൾ മുഖേന വിദ്യാർഥികൾക്ക് ഫലം പരിശോധിക്കാം. അവ ഏതെല്ലാം ആണെന്ന് താഴെ നൽകുന്നു. ഫലം അറിയുന്ന ദിവസം ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിച്ചാലും നിങ്ങൾക്ക് റിസൾട്ട് അറിയാൻ സാധിക്കും. അതിനുവേണ്ടി ഇപ്പോൾ തന്നെ നിങ്ങളുടെ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.
- keralaresults.nic
- keralapareekshabhavan.in
- results.itschool.gov.in
- prd.kerala.gov.in
- ഈ സൈറ്റുകൾക്ക് പുറമേ മറ്റുള്ള സൈറ്റുകളിൽ ഫലം ലഭിക്കുകയാണെങ്കിൽ അവ അപ്ഡേറ്റ് ചെയ്യും
എസ്എംഎസ് വഴിയും ഇത്തവണ ഫലം അറിയാം! അതെങ്ങനെ?
- KERALA 10<നിങ്ങളുടെ രജിസ്റ്റർ നമ്പർ> എന്ന ഫോർമാറ്റിൽ ഒരു മെസ്സേജ് ടൈപ്പ് ചെയ്യുക
- ശേഷം '56263' എന്ന നമ്പറിലേക്ക് ഒരു എസ്എംഎസ് അയക്കുക
- മെസ്സേജ് അയക്കുന്നതിന് മുൻപ് നിങ്ങൾ ടൈപ്പ് ചെയ്ത വിവരങ്ങൾ ശരിയാണോ എന്ന് ഉറപ്പുവരുത്തുക.
- നിങ്ങളുടെ എസ്എസ്എൽസി ഫലം തിരികെ ഒരു എസ്എംഎസ് രൂപത്തിൽ ലഭിക്കും.
എങ്ങനെയാണ് സൈറ്റിൽ കയറി ഫലം പരിശോധിക്കുക?
- എസ്എസ്എൽസി ഫലം അറിയുന്നതിന് ഏതെങ്കിലും ഒരു സൈറ്റ് സന്ദർശിക്കുക. ഉദാഹരണത്തിന് keralaresults.nic.in സന്ദർശിക്കുക
- നിങ്ങളുടെ രജിസ്റ്റർ നമ്പർ, ജനനത്തീയതി എന്നിവ നൽകി സബ്മിറ്റ് ചെയ്യുക
- അടുത്ത വിൻഡോയിൽ നിങ്ങളുടെ സ്കോർ കാർഡ് അറിയാം
- ഒരു സൈറ്റിൽ നിന്ന് ഫലം ലഭിക്കുന്നില്ലെങ്കിൽ അടുത്ത സൈറ്റ് മാറിമാറി പരീക്ഷിക്കുക
- റിസൾട്ട് പരിശോധിക്കുന്ന മുറക്ക് ഭാവിയിലെ ഉപയോഗത്തിനായി സ്കോർ കാർഡ് പകർപ്പ് സ്ക്രീൻഷോട്ട് എടുക്കുകയോ പിഡിഎഫ് രൂപത്തിൽ സൂക്ഷിക്കുകയോ ചെയ്യുക.
ഇത്തവണ ഗ്രേസ് മാർക്ക് ഉണ്ടോ? അതോ ബോണസ് മാർക്കണോ?
എന്താണ് ഗ്രേസ് മാർക്ക്?
എന്നാൽ ഈ വർഷം കോവിഡ് കുറഞ്ഞ് വിദ്യാർഥികൾ സാധാരണത്തേ പോലെ വിദ്യാർത്ഥികൾ സ്കൂളുകളിൽ എത്തിത്തുടങ്ങിയതോടെ ഗ്രേസ് മാർക്ക് വീണ്ടും ഏർപ്പെടുത്തുമോ ഇല്ലയോ എന്ന് ഇതുവരെ വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കിയിട്ടില്ല. മാർക്കിന് അർഹരായ വിദ്യാർത്ഥികളിൽ നിന്നും ഇതുവരെ സർട്ടിഫിക്കറ്റുകളും മറ്റു രേഖകളും സ്കൂൾ അധികൃതർ വാങ്ങിയിട്ടില്ല. അതിനാൽ ഇത്തവണയും ഗ്രേസ് മാർക്ക് ഉണ്ടാകില്ല എന്നാണ് സൂചന. ഇനി കഴിഞ്ഞ തവണത്തെ പോലെ ബോണസ് മാർക്ക് നൽകുമോ എന്നാണ് വിദ്യാർഥികൾ കാത്തിരിക്കുന്നത്.