Ads Area

എസ്എസ്എൽസി മാർക്ക് നോക്കി എങ്ങനെ ഗ്രേഡ് കണക്കാക്കാം? അറിയേണ്ടതെല്ലാം

ഈ വർഷത്തെ എസ്എസ്എൽസി റിസൾട്ട് വരാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കിയുള്ളൂ. നാല് ലക്ഷത്തിന് മുകളിൽ വിദ്യാർഥികളാണ് ഇത്തവണ എസ്എസ്എൽസി പരീക്ഷ എഴുതിയത്. ഇപ്പോൾ ഗ്രേഡ് അടിസ്ഥാനത്തിലാണ് റിസൾട്ട് പബ്ലിഷ് ചെയ്യാറുള്ളത്. കുറഞ്ഞത് എല്ലാ വിഷയങ്ങൾക്കും ഡി പ്ലസ് നേടിയാൽ മാത്രമേ വിദ്യാർത്ഥിക്ക് പാസാവാൻ സാധിക്കുകയുള്ളൂ. ഡി പ്ലസിൽ താഴെ ഗ്രേഡ് ലഭിക്കുന്നവർ ഉപരിപഠനത്തിന് അർഹത നേടില്ല.

 അന്തിമ ഫലത്തിൽ ഗ്രേഡിന്റെ കൂടെ EHS എന്നാണെങ്കിൽ അതിനർത്ഥം വിദ്യാർത്ഥി ഉയർന്ന വിദ്യാഭ്യാസം നേടാൻ അർഹനാണ് എന്നാണ്. NHS എന്നാണെങ്കിൽ വിദ്യാർഥി ഉയർന്ന വിദ്യാഭ്യാസം നേടാൻ അർഹനല്ല എന്നാണ്. എല്ലാ വിദ്യാർത്ഥികളും എല്ലാ വിഷയങ്ങൾക്കും മികച്ച മാർക്ക് നേടി താൻ ആഗ്രഹിക്കുന്ന സ്കൂളിൽ  ഉപരിപഠനത്തിന് യോഗ്യത നേടണമെന്ന് ആഗ്രഹിക്കുന്നവരാണ്.

 ഓരോ ഗ്രേഡും അതിന്റെ പോയിന്റ് അനുസരിച്ച് കണക്ക് കൂട്ടിയാൽ വിദ്യാർഥിയുടെ കൃത്യമായ വിജയശതമാനം മനസ്സിലാക്കാൻ സാധിക്കും. അതെങ്ങനെ എന്നാണ് ഇനി പരിശോധിക്കാൻ നോക്കുന്നത്. ഓരോ വിദ്യാർത്ഥിയും ഉപരിപഠനത്തിന് അപേക്ഷിക്കുന്നതിന് മുൻപ് തനിക്ക് എത്ര ശതമാനം മാർക്ക് ലഭിച്ചു എന്ന് അറിയേണ്ടതുണ്ട്. A+ നേടുന്നവർക്ക് 9 പോയിന്റ് ആണ് ലഭിക്കുക. ബാക്കിയുള്ളവ താഴെ നൽകുന്നു.

ഗ്രേഡുകളും അവക്ക് ലഭിക്കുന്ന പോയിന്റും ശതമാനവും താഴെ കോളത്തിൽ

ഗ്രേഡ്

പോയിന്റ്

ശതമാനം

A+

9

90-100

A

8

80-89

B+

7

70-79

B

6

60-69

C+

5

50-59

C

4

40-49

D+

3

30-39

D

2

0-29

 

എസ്എസ്എൽസി ശതമാനം എങ്ങനെ കണക്ക് കൂട്ടാം | How to Calculate SSLC Percentage?

  • ഘട്ടം 1: നിങ്ങൾക്ക് ലഭിച്ച ഗ്രേഡ് അനുസരിച്ച് മുകളിൽ നൽകിയിരിക്കുന്ന പോയിന്റ് വെച്ച് കൂട്ടുക. (ഉദാഹരണത്തിന് 10 A+ ആണെങ്കിൽ  10×9= 90)
  • Step 2: കിട്ടുന്ന സംഖ്യയെ 90 വെച്ച് ഹരിക്കുക. എത്ര കുറഞ്ഞ മാർക്ക് ലഭിച്ചാലും 90 വെച്ചാണ് ഹരിക്കേണ്ടത് (90÷90)
  • Step 3 : ശേഷം കിട്ടിയ സംഖ്യയെ 100 വെച്ച് ഗുണിക്കുക. എന്ത് കിട്ടുന്നുവോ അതാണ് നിങ്ങളുടെ എസ്എസ്എൽസിക്ക് ലഭിച്ച ശതമാനം (90÷90×100)
  • മുകളിൽ നൽകിയിരിക്കുന്ന വയിൽ എന്തെങ്കിലും അപാകതകൾ ഉണ്ടെങ്കിൽ ഞങ്ങളെ ഇൻസ്റ്റഗ്രാം വഴി ബന്ധപ്പെടാവുന്നതാണ്
ഐഡി: dailyjob.onlin

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍
* Please Don't Spam Here. All the Comments are Reviewed by Admin.

Below Post Ad

Ads Area