വനിതാ ശിശു വികസന വകുപ്പിന് കീഴിലുള്ള എറണാകുളം സഖി വൺ സ്റ്റോപ്പ് സെന്ററിലെ സെന്റർ അഡ്മിനിസ്ട്രേറ്റർ, മൾട്ടിപർപ്പസ് ഹെൽപ്പർ തസ്തികകളിലേക്ക് നിർദ്ദിഷ്ഠ യോഗ്യതയുള്ള ജില്ലയിലെ വനിത ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു. കരാറടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് ആയിരിക്കും നിയമനം. 24 മണിക്കൂറും പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ ഷിഫ്റ്റ് അടിസ്ഥാനത്തിൽ രാത്രിയും ജോലി ചെയ്യുവാൻ കഴിയുന്ന ഉദ്യോഗാർത്ഥികൾ മാത്രം അപേക്ഷിച്ചാൽ മതിയാകും.
1. മൾട്ടിപർപ്പസ് ഹെൽപ്പർ
- ഒഴിവ്: 02
- ശമ്പളം: പ്രതിമാസം 8000 രൂപ
- യോഗ്യത:
2. സെന്റർ അഡ്മിനിസ്ട്രേറ്റർ
- ഒഴിവ്: 01
- ശമ്പളം: പ്രതിമാസം 22,000 രൂപ
- യോഗ്യത:
അപേക്ഷിക്കേണ്ട വിധം?
താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ ജൂണ്‍ 15നു വൈകീട്ട് 5നു മുന്‍പായി കാക്കനാട് സിവില്‍ സ്റ്റേഷനിലെ താഴത്തെ നിലയിലുള്ള എറണാകുളം വനിതാ സംരക്ഷണ ഓഫീസറുടെ കാര്യാലയത്തില്‍ ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് : 8281999057