Learner's Test/ Driving License Test |
ഡ്രൈവിംഗ് ലൈസൻസ് എടുക്കാൻ പോകുന്നവർക്ക് നിരാശപ്പെടുത്തുന്ന ഒരു വാർത്തയാണ് ഇപ്പോൾ വന്നിരിക്കുന്നത്. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഓൺലൈനായിട്ടായിരുന്നു ഇതുവരെ ലേണേഴ്സ് ടെസ്റ്റ് നടന്നിരുന്നത്. ഇത് വ്യാപകമായി ദുരുപയോഗം ചെയ്യുന്ന സാഹചര്യത്തിലാണ് ലേണേഴ്സ് ടെസ്റ്റ് വീണ്ടും ആർടിഒ, സബ് ആർടിഒ ഓഫീസുകളിൽ വച്ച് നടത്താൻ തീരുമാനിച്ചിരിക്കുന്നത്. പ്രധാനമായും കേരളത്തിലെത്തുന്ന അതിഥി തൊഴിലാളികൾ ഇവിടെ ലൈസൻസിന് അപേക്ഷിക്കുകയും മലയാളം ഭാഷ ഉപയോഗിച്ച് ഓൺലൈൻ സെന്ററുകൾ ലേണേഴ്സ് ടെസ്റ്റ് പരീക്ഷ പാസാവുകയും ചെയ്യുന്ന സാഹചര്യങ്ങൾ ശ്രദ്ധയിൽ പെട്ടതിനാലാണ് ഇത്തരമൊരു തീരുമാനം വന്നിരിക്കുന്നത്.
2022 ഓഗസ്റ്റ് 22 മുതൽ ആർടിഒ, സബ് ആർ.ടി.ഒ ഓഫീസുകളിൽ വെച്ചായിരിക്കും പരീക്ഷ നടക്കുക. ടെസ്റ്റ് ഡേറ്റ് ബുക്ക് ചെയ്തിരിക്കുന്ന അപേക്ഷാര്‍ഥികള്‍ അതതു ദിവസമോ അല്ലെങ്കില്‍ എസ്‌എംഎസ് ആയി മെസേജ് ലഭിക്കുന്ന തീയതിയിലോ ബുക്ക് ചെയ്ത ഓഫീസുകളില്‍ നേരിട്ടെത്തി പരീക്ഷയ്ക്ക് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ജെആര്‍ടിഒ, ആര്‍ടിഒമാരുമായി ബന്ധപ്പെടണം.