പ്ലേസ്റ്റോറിൽ നിന്നും നിരവധി ആപ്പുകൾ ഇൻസ്റ്റാൾ ചെയ്തിട്ടുള്ളവരായിരിക്കും നിങ്ങൾ! പ്ലേസ്റ്റോറിലെ പല പ്രമുഖ ആപ്പുകളും നമ്മുടെ വ്യക്തിഗത വിവരങ്ങൾ മറ്റുള്ള കമ്പനികൾക്ക് ഷെയർ ചെയ്തു കൊണ്ടാണ് പണമുണ്ടാക്കുന്നത് എന്ന് നിങ്ങൾക്ക് അറിയാമോ? ഇങ്ങനെ ഡാറ്റകൾ ഷെയർ ചെയ്യുന്ന ആപ്പുകളെ കണ്ടുപിടിക്കാൻ പ്ലേസ്റ്റോറിൽ തന്നെ ഒരു ഓപ്ഷൻ വന്നിട്ടുണ്ട്. പ്ലേസ്റ്റോറിൽ നിന്നും ആപ്പുകൾ ഡൗൺലോഡ് ചെയ്തിട്ടുള്ളവർ നിർബന്ധമായും ഈ ആർട്ടിക്കിൾ വായിക്കാതെ പോകരുത്.
ഒരു പുതിയ മൊബൈൽ ഫോൺ വാങ്ങുമ്പോൾ ഒട്ടനേകം ആപ്പുകൾ അതിൽ ഉണ്ടാകാറുണ്ട്. ഈ ആപ്പുകൾക്കെല്ലാം മുൻപോട്ട് പോവണമെങ്കിൽ പണം ആവശ്യമാണ്. ചില ആപ്പുകൾ ഉപയോക്താക്കൾക്ക് പരസ്യം കാണിച്ചുകൊണ്ടാണ് പണം ഉണ്ടാക്കുന്നത്. എന്നാൽ നിങ്ങൾ ആമസോൺ, flipkart, വാട്സ്ആപ്പ്, പോലെയുള്ള ആപ്പുകളിൽ എവിടെയെങ്കിലും പരസ്യം കണ്ടിട്ടുണ്ടോ? ഇല്ല എന്നാണ് നിങ്ങളുടെ ഉത്തരമെങ്കിൽ അതിനർത്ഥം നിങ്ങളുടെ ഡാറ്റകൾ ഷെയർ ചെയ്യപ്പെടുന്നുണ്ട്. പ്ലേസ്റ്റോർ പറയുന്നു ഇൻസ്റ്റഗ്രാം അപ്ലിക്കേഷൻ നിങ്ങളുടെ പേര്, ഇമെയിൽ, ഫോൺ, ഡിവൈസ് അല്ലെങ്കിൽ ഐഡികൾ എന്നിവയെല്ലാം തേഡ് പാർട്ടികൾക്ക് ഷെയർ ചെയ്യുന്നു. ഇതിലൂടെയാണ് വാട്സ്ആപ്പ് വരുമാനം കണ്ടെത്തുന്നത്. ഇങ്ങനെ ഏത് ആപ്പിനെ കുറിച്ചും അറിയാൻ സാധിക്കും. പ്ലേസ്റ്റോറിൽ എങ്ങനെയാണ് അത് കണ്ടെത്തുക എന്ന് സ്റ്റെപ്പ് സ്റ്റെപ്പ് ആയി നൽകുന്നു.
ഇത്തരം ഉപകാരപ്രദമായ ടെക്നോളജി അറിവുകൾ ലഭിക്കുന്നതിന് ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം: Join Now
Step-1:- ആദ്യം നിങ്ങൾ ഏത് ആപ്ലിക്കേഷൻ ആണോ ഇൻസ്റ്റാൾ ചെയ്യാൻ പോകുന്നത് അതിൽ ക്ലിക്ക് ചെയ്യുക
Step-2:- ശേഷം താഴേക്ക് സ്ക്രോൾ ചെയ്യുക
Step-3:- Data Safety എന്നതിൽ ക്ലിക്ക് ചെയ്യുക
Step-4:- ഇവിടെ This app may share these data types with third parties എന്ന് കാണിക്കുകയാണെങ്കിൽ മറ്റുള്ള തേർഡ് പാർട്ടി കമ്പനികൾക്ക് ഷെയർ ചെയ്യുന്നു എന്നാണ് അർത്ഥം. No data shared with third parties ഇങ്ങനെയാണ് കാണിക്കുന്നതെങ്കിൽ നിങ്ങളുടെ ഡാറ്റകൾ തേർഡ് പാർട്ടി കമ്പനികൾക്ക് ഷെയർ ചെയ്യുന്നില്ല എന്നാണ് മനസ്സിലാക്കേണ്ടത്.