ഇന്ത്യയുടെ 75ആം സ്വതന്ത്ര ദിന ആഘോഷത്തിന്റെ ഭാഗമായി ഗൾഫ് മിഡിൽ ഈസ്റ്റ് രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് വരുന്നവർക്ക് വമ്പൻ ഓഫർ പ്രഖ്യാപിച്ച് എയർ ഇന്ത്യ. യുഎഇ, കുവൈത്ത്, ബഹറിൻ, ഒമാൻ, ഖത്തർ, സൗദി അറേബ്യ എന്നിവിടങ്ങളിൽ നിന്ന് ഇന്ത്യയിലേക്കുള്ള യാത്രക്കാണ് 'വൺ ഇന്ത്യ വൺ ഫെയർ' എന്ന് പറയുന്ന ഓഫർ എയർ ഇന്ത്യ പ്രഖ്യാപിച്ചിരിക്കുന്നത്. കേരളത്തിലേക്ക് ലീവിന് വരാനിരിക്കുന്ന ഒരുപാട് പ്രവാസി സുഹൃത്തുക്കൾക്ക് ഈ ഓഫർ ഉപകാരമാകുമെന്ന് പ്രതീക്ഷിക്കുന്നു.
2022 ഓഗസ്റ്റ് 8 മുതൽ ഓഗസ്റ്റ് 21 വരെ ബുക്ക് ചെയ്യുന്നവർക്കാണ് ഓഫർ ലഭിക്കുക. യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള ടിക്കറ്റ് നിരക്ക് 330 ദിര്‍ഹമാക്കി. 35 കിലോയാണ് ബാഗേജ് അലവന്‍സ്. അതേസമയം നേരിട്ടുള്ള വിമാനങ്ങള്‍ക്കാണ് ഈ നിരക്ക് ബാധകമാകുകയെന്ന് അധികൃതര്‍ അറിയിച്ചു. എയര്‍ ഇന്ത്യയുടെ സ്വാതന്ത്ര്യദിന ഓഫര്‍ പ്രകാരം സൗദി അറേബ്യയില്‍ നിന്ന് ഇന്ത്യയിലേക്ക് 500 റിയാലാണ് ടിക്കറ്റ് നിരക്ക്. ഒമാനില്‍ നിന്ന് ഇന്ത്യയിലേക്ക് 36.1 ഒമാന്‍ റിയാലും കുവൈത്തില്‍ നിന്ന് ഇന്ത്യയിലേക്ക് 36.65 കുവൈത്ത് ദിനാറുമാണ് ടിക്കറ്റ് നിരക്കെന്ന് എയർ ഇന്ത്യ ഒഫീഷ്യൽ വെബ്സൈറ്റ് വഴി അറിയിച്ചു.
ഓഫർ സവിശേഷതകൾ
• സിറ്റി ബുക്കിംഗ് ഓഫീസ് (സിടിഒകൾ), വെബ്‌സൈറ്റ്, മൊബൈൽ ആപ്പ്, ട്രാവൽ ഏജന്റുമാർ എന്നിവ വഴി ഈ പദ്ധതി വിൽപ്പനയ്‌ക്ക് ലഭ്യമാണ്.
• പ്രമോഷണൽ ഓഫറിന്റെ സമയത്ത് അധിക 5 കിലോ സൗജന്യ ബാഗേജ് അലവൻസും ബാധകമാണ്.
• നേരിട്ടുള്ള ഫ്ലൈറ്റുകളിൽ മാത്രമേ ഓഫർ ലഭിക്കുകയുള്ളു
Air India Offer Page: Read Now