ഇന്ത്യ റിസർവ് ബറ്റാലിയൻ റെഗുലർ വിംഗ് പോലീസ് കോൺസ്റ്റബിൾ റിസൾട്ട് പ്രസിദ്ധീകരിച്ചു. 2021 ജൂലൈ 16ന് നടത്തിയ OMR പരീക്ഷയുടെ റിസൾട്ടാണ് ഇപ്പോൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്. പരീക്ഷ എഴുതിയ എല്ലാ ഉദ്യോഗാർത്ഥികളും ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കുക.
പരീക്ഷയെഴുതിയ വലിയൊരു വിഭാഗം ഉദ്യോഗാർത്ഥികളും ഇപ്പോൾ പ്രസിദ്ധീകരിച്ച ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ടാവും. 58,064 ഉദ്യോഗാർത്ഥികളാണ് ഇപ്പോൾ പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിരിക്കുന്നത്. ലിസ്റ്റിൽ ഉള്ളവർക്ക് അടുത്തഘട്ട പരീക്ഷക്കായി തയ്യാറെടുക്കാം. ഈ റാലിസ്റ്റ് വരുന്നതോടുകൂടി ഒരുപാട് ഉദ്യോഗാർത്ഥികളുടെ കാത്തിരിപ്പിന് ഇതോടെ വിരാമമാവുകയാണ്.
IRB Regular Wing Police Constable Result Update
- പോസ്റ്റ്: പോലീസ് കോൺസ്റ്റബിൾ
- ഡിപ്പാർട്ട്മെന്റ്: പോലീസ് (ഇന്ത്യ റിസർവ് ബറ്റാലിയൻ റെഗുലർ വിങ്)
- ശമ്പളം: 22200-48000
- കാറ്റഗറി നമ്പർ: 466/2021
- പരീക്ഷാ തീയതി: 2021 ജൂലൈ 16
- ലിസ്റ്റിൽ ഉൾപ്പെട്ടവരുടെ എണ്ണം: 58,064
How to Check Police (IRB Regular Wing) Result
- ആദ്യം മുകളിൽ നൽകിയിരിക്കുന്ന PDF ഡൗൺലോഡ് ചെയ്യുക
- PDF തുറക്കുക
- മൊബൈലിൽ തുറന്നവർ മുകളിലെ സെർച്ച് ബാറിൽ നിങ്ങളുടെ രജിസ്റ്റർ നമ്പർ അല്ലെങ്കിൽ ജനനത്തീയതി ടൈപ്പ് ചെയ്ത് സെർച്ച് നൽകുക
- ഇനി കമ്പ്യൂട്ടറിലാണ് തുറക്കുന്നതെങ്കിൽ Ctrl+f പ്രസ് ചെയ്യുക. ശേഷം സെർച്ച് ബാറിൽ നിങ്ങളുടെ രജിസ്റ്റർ നമ്പർ അല്ലെങ്കിൽ ജനനത്തീയതി ടൈപ്പ് ചെയ്ത് Enter പ്രസ് ചെയ്യുക
- ഇങ്ങനെ നിങ്ങളുടെ റിസൾട്ട് അറിയാം.