സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോർഡ് കഴിഞ്ഞ മാസം നടത്തിയ 5, 7, 10, 12 ക്ലാസുകളിലെ മദ്രസാ പൊതുപരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. 1,77,400 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയതില്‍ 1,73,364 പേര്‍ ഉപരിപഠനത്തിന് അര്‍ഹത നേടി. അഞ്ചാം തരത്തില്‍ 95.34 ശതമാനവും ഏഴാം തരത്തില്‍ 97.18 ശതമാനവും പത്താം തരത്തില്‍ 99 ശതമാനവും പന്ത്രണ്ടാം തരത്തില്‍ 99.38 ശതമാനവും കുട്ടികളാണ് ഉപരിപഠനത്തിന് അര്‍ഹത നേടിയത്.
കേരളത്തിലും കര്‍ണാടകയിലുമായി 22 കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്ബുകളില്‍ 2,600 അധ്യാപകര്‍ മൂന്ന് ദിവസങ്ങള്‍ കൊണ്ടാണ് മൂല്യനിര്‍ണയം പൂര്‍ത്തിയാക്കിയത്. പുനര്‍ മൂല്യ നിര്‍ണയത്തിനുള്ള അപേക്ഷകള്‍ ഏപ്രില്‍ ഏഴ് മുതല്‍ 20 വരെ പേപ്പര്‍ ഒന്നിന് 100 രൂപ ഫീസ് സഹിതം സദര്‍ മുഅല്ലിം മുഖേന വെബ് സൈറ്റില്‍ ഓണ്‍ലൈനായി നല്‍കേണ്ടതാണ് Apply for Revaluation >www.samastha.in > Apply for Revaluation
Individual Result
Madrasa Wise Result