എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികളിൽ രജിസ്ട്രേഷൻ പുതുക്കാൻ കഴിയാത്തവർക്ക് സീനിയോറിറ്റി നഷ്ടപ്പെടാതെ പുതുക്കുന്നതിന് കോട്ടയം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ അവസരം. 1999 ഒക്ടോബർ മുതൽ 2022 ഓഗസ്റ്റ് വരെയുള്ള കാലയളവിൽ രജിസ്ട്രേഷൻ പുതുക്കാൻ കഴിയാത്തവർക്ക് സീനിയോറിറ്റി നഷ്ടപ്പെടാതെ പുതുക്കാം. (Employment Exchange Registration Renewal)
ഈ കാലയളവിൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന ജോലി ലഭിച്ച് വിടുതൽ സർട്ടിഫിക്കറ്റ് യഥാസമയം ഹാജരാക്കാൻ കഴിയാത്തവർക്ക് സീനിയോറിറ്റി നഷ്ടപ്പെടാതെ വിടുതൽ സർട്ടിഫിക്കറ്റ് ചേർക്കുന്നതിനും നിശ്ചിത സമയപരിധിക്കു ശേഷം വിടുതൽ സർട്ടിഫിക്കറ്റ് ചേർത്തതു മൂലം സീനിയോറിറ്റി നഷ്ടപ്പെട്ടവർക്ക് സീനിയോറിറ്റി പുന:സ്ഥാപിക്കുന്നതിനും സാധിക്കും.
രജിസ്ട്രേഷൻ പുതുക്കൽ സംബന്ധിച്ച നടപടികൾ ഓൺലൈൻ പോർട്ടലിന്റെ (www.eemployment.kerala.gov.in) ഹോം പേജിൽ നൽകിയിട്ടുള്ള സ്പെഷൽ റിന്യൂവൽ ഓപ്ഷൻ വഴി ഉദ്യോഗാർത്ഥികൾക്ക് നേരിട്ട് മേയ് 31 വരെ ചെയ്യാം. ഓഫീസിൽ നേരിട്ടു ഹാജരായും പുതുക്കാം. എറണാകുളം പ്രൊഫഷണൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നിലവിലുള്ള എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ പ്രൊഫഷണൽ വിദ്യാഭ്യാസ യോഗ്യതകൾ ചേർത്തു പുതുക്കുവാൻ വിട്ടു പോയവർക്കും ഓൺലൈൻ പോർട്ടൽ വഴി പുതുക്കാനുള്ള സൗകര്യമുണ്ട്. ഫോൺ: 0481-2560413
Useful Links: Renew Now