പലരും ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാനായി ഉപയോഗിക്കുന്നത് പേടിഎം, ഗൂഗിൾ പേ, ഫോൺപേ പോലുള്ള ആപ്ലിക്കേഷൻ ആയിരിക്കും. അതല്ലെങ്കിൽ നേരിട്ട് പോയി ടിക്കറ്റ് ബുക്ക് ചെയ്യലായിരിക്കും പതിവ്.
IRCTC Rail Connect എന്ന ആപ്ലിക്കേഷനെയാണ് ഇന്ന് പരിചയപ്പെടുത്തുന്നത്. ഈ ആപ്ലിക്കേഷൻ IRCTC യുടെ ഔദ്യോഗിക ട്രെയിൻ ടിക്കറ്റ് ബുക്കിംഗ് ആപ്ലിക്കേഷൻ ആണ്. അഞ്ചു കോടിയിലേറെ ആളുകൾ ഇതിനോടകം ഈ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് ഉപയോഗിക്കുന്നു.
Features of IRCTC Rail Connect App
ഒന്നാമത്തെ പ്രത്യേകത വളരെ മികച്ച സെക്യൂരിറ്റി ഫീച്ചർ ഉള്ള ഒരു ആപ്ലിക്കേഷൻ ആണ്. ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപ്പറേഷൻ ആണ് ഈ ആപ്ലിക്കേഷൻ പുറത്തിറക്കിയിരിക്കുന്നത്.
25 ലക്ഷം ആളുകൾ പ്ലേസ്റ്റോറിൽ ഈ ആപ്ലിക്കേഷൻ നെക്കുറിച്ച് അഭിപ്രായങ്ങൾ രേഖപ്പെടുത്തിയതിൽ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നത് തരക്കേടില്ലാത്ത ഒരു ആപ്ലിക്കേഷൻ ആണ് എന്നതാണ്. കേവലം ഒരു ട്രെയിൻ ടിക്കറ്റ് ബുക്കിംഗ് ആപ്ലിക്കേഷൻ മാത്രമല്ല IRCTC Rail Connect. ഇതിനുപുറമേ ബസ്, വിമാനം, ഹോട്ടൽ... ബുക്കിംഗ് സൗകര്യങ്ങളും ഈ ആപ്പിൽ ലഭ്യമാണ്.
മറ്റൊരു രസകരമായിട്ടുള്ള ഫീച്ചറാണ് നമ്മൾ എവിടെയാണ് ഇറങ്ങുന്നത് എന്ന് ലൊക്കേഷൻ അടിച്ചു കഴിഞ്ഞാൽ ആ പ്രദേശത്തെ ടൂറിസ്റ്റ് സ്ഥലങ്ങൾ നമുക്ക് കാണിച്ചു തരും. ഇങ്ങനത്തെ ഒട്ടനേകം ഫീച്ചറുകൾ IRCTC Rail Connect എന്ന ആപ്ലിക്കേഷനിൽ ലഭ്യമാണ്.
എങ്ങനെയാണ് ഈ ആപ്ലിക്കേഷൻ ഉപയോഗിച്ച് ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യുക (How to Book a Train Ticket Using IRCTC Rail Connect)
➮ ആദ്യമായി Book Ticket എന്ന ടാബിൽ ക്ലിക്ക് ചെയ്യുക.
➮ ശേഷം From എന്നിടത്ത് നിങ്ങൾ ഏത് റെയിൽവേ സ്റ്റേഷനിൽ നിന്നാണോ കയറാൻ ഉദ്ദേശിക്കുന്നത് ആ റെയിൽവേ സ്റ്റേഷൻ സെലക്ട് ചെയ്യുക. To എന്നിട്ട് നിങ്ങൾ എവിടെയാണ് ഇറങ്ങുന്നത് ആ സ്റ്റേഷൻ ടൈപ്പ് ചെയ്യുക.
➮ അടുത്തതായി നിങ്ങൾ യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്ന തീയതി സെലക്ട് ചെയ്യുക. ശേഷം Search Train എന്ന ടാബിൽ ക്ലിക്ക് ചെയ്യുക.
➮ ഇങ്ങനെ നൽകുമ്പോൾ ലഭ്യമായിട്ടുള്ള ട്രെയിനുകളും അവ ഓടിക്കൊണ്ടിരിക്കുന്ന സമയവും കാണിക്കും. നിങ്ങൾക്ക് അനുയോജ്യമായ സെലക്ട് ചെയ്യുക. ക്ലാസ് സെലക്ട് ചെയ്യുക.
➮ ശേഷം പാസഞ്ചർ ഡീറ്റെയിൽസ് നൽകുക. ഒന്നിൽ കൂടുതൽ ആളുകൾ ഉണ്ടെങ്കിൽ അവരുടെ പേര് വിവരങ്ങൾ നൽകണം.
➮ അതിനുശേഷം പെയ്മെന്റ് നടത്തണം. അതിനായി ഒരുപാട് വഴികളുണ്ട്.
➮ പെയ്മെന്റ് വിജയകരമായി നടത്തി കഴിഞ്ഞാൽ ടിക്കറ്റ് നിങ്ങൾക്ക് പിഡിഎഫ് രൂപത്തിൽ, ഇമെയിൽ വഴി ഡൗൺലോഡ് ചെയ്തെടുക്കാം.
About IRCTC Rail Connect App
ആപ്പ് ഡൗൺലോഡ് ചെയ്യുവാനുള്ള ലിങ്ക് താഴെ നൽകിയിട്ടുണ്ട് അതുവഴി നിങ്ങൾക്ക് ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്.
IRCTC Train ticketing now made simpler just by SWIPE and SHUFFLE, SELECT and BOOK. Install the newly launched "IRCTC RAIL CONNECT" android app and book a railway ticket anywhere in India at your fingertips.
Download App