ക്ലറിക്കൽ അസിസ്റ്റന്റ് പോസ്റ്റിലേക്ക് അപേക്ഷ ക്ഷണിച്ചു
കേരള ആരോഗ്യ ശാസ്ത്ര സർവ്വകലാശാലയിൽ ക്ലറിക്കൽ അസിസ്റ്റന്‍റ് തസ്തികയിൽ അന്യത്ര സേവന വ്യവസ്ഥയിൽ നിയമിതരാകുവാൻ
താൽപര്യമുള്ള സർവ്വകലാശാല, സെക്രട്ടേറിയറ്റ്, പി.എസ് സി മറ്റു സർക്കാർ വകുപ്പുകളിൽ സമാന തസ്തികയിലും ശമ്പള സ്കെയിലിലും
സേവനമനുഷ്ഠിച്ചു വരുന്ന ഉദ്യോഗസ്ഥരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ രജിസ്ട്രാർ, കേരള ആരോഗ്യ ശാസ്ത്ര സർവ്വകലാശാല, മെഡിക്കൽ കോളേജ് പി.ഒ.തൃശൂർ-680 596 എന്ന വിലാസത്തിൽ ജൂലൈ 25ന് മുമ്പ് ലഭിക്കണം.
കമ്പ്യൂട്ടർ പ്രോഗ്രാമർ ഒഴിവ്
കണ്ണൂർ ജില്ലയിലെ ചീമേനി ഐ എച്ച് ആര്‍ ഡി. കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ഈ അധ്യയന വര്‍ഷത്തേക്കുള്ള താല്‍ക്കാലിക കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍ ഇന്റര്‍വ്യൂ ജൂലൈ 18ന് രാവിലെ 10 മണിക്ക് കോളേജില്‍ നടത്തും. 60 ശതമാനം മാര്‍ക്കോടെയുള്ള ബി എസ് സി കമ്പ്യൂട്ടര്‍ സയന്‍സ്/ പി ജി ഡി സി എ എന്നിവയാണ് യോഗ്യത. താല്‍പര്യമുള്ളവര്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം പള്ളിപ്പാറയിലുള്ള കോളേജ് ഓഫീസില്‍ ഹാജരാകണം. ഫോണ്‍: 8547005052, 9447596129.
കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് കരാർ നിയമനം
കോട്ടയം സ്‌പെഷ്യൽ കോടതിയിൽ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് തസ്തികയിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. 179 ദിവസത്തേക്കാണ് നിയമനം. സമാന തസ്തികയിൽ നിന്ന് വിരമിച്ച 62 വയസിൽ താഴെയുള്ളവർക്ക് അപേക്ഷിക്കാം. ജൂലൈ 22ന് വൈകിട്ട് അഞ്ചിനകം കോട്ടയം ജില്ലാ കോടതി ഓഫീസിൽ അപേക്ഷ നൽകണം.
ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് ഒഴിവ്
പട്ടികവർഗ്ഗ വികസന വകുപ്പിന് കീഴിലുള്ള മോഡൽ റെസിഡൻഷ്യൽ സ്കൂളിൽ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സിനെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു.
ജനറൽ നേഴ്സിങ്/ബിഎസ്സി നേഴ്സിങ്/ കേരള നേഴ്സ് ആൻഡ് മിഡ് വൈഫ്സ് കൗൺസിൽ രജിസ്ട്രേഷൻ/ഓക്സിലറി നഴ്സ് മിഡ് വൈഫറി സർട്ടിഫിക്കറ്റ്/ സർക്കാർ അംഗീകൃത ഹെൽത്ത് വർക്കേഴ്സ് ട്രെയിനിങ് സർട്ടിഫിക്കറ്റ് എന്നിവയാണ് വിദ്യാഭ്യാസ യോഗ്യത.
2024 മാർച്ച് വരെയുള്ള താൽക്കാലിക കരാർ നിയമനമാണ്. പ്രതിമാസം 13,000 രൂപ. പ്രായപരിധി 18- 44 വയസ്സ്. പട്ടികവർഗ്ഗ വിഭാഗത്തിൽ പെട്ടവർക്കും സർക്കാർ അല്ലെങ്കിൽ സർക്കാർ അംഗീകൃത സ്ഥാപനങ്ങളിൽ ജോലി ചെയ്തിട്ടുള്ളവർക്കും മുൻഗണന. താമസിച്ചു ജോലി ചെയ്യാൻ താല്പര്യമുള്ള യുവതികൾക്കാണ് അവസരം.
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ അപേക്ഷ, ഒറിജിനൽ സർട്ടിഫിക്കറ്റ് എന്നിവ സഹിതം ജൂലൈ 21ന് ട്രൈബൽ ഡെവലപ്മെന്റ് ഓഫീസിൽ നടക്കുന്ന വാക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം.
പാർട്ട് ടൈം ട്യൂട്ടർ നിയമനം
ആലപ്പുഴ: മായിത്തറ പ്രീമെട്രിക് ഗേള്‍സ് ഹോസ്റ്റലില്‍ താമസിച്ച് എല്‍.പി. മുതല്‍ ഹയര്‍ സെക്കന്‍ഡറി തലം വരെ പഠിക്കുന്ന വിദ്യാര്‍ഥിനികള്‍ക്ക് ട്യൂഷന്‍ നല്‍കുന്നതിനായി പാര്‍ട്ട് ടൈം ട്യൂട്ടറെ നിയമിക്കുന്നു. പ്രതിമാസം 5000 രൂപ ഹോണറേറിയം ലഭിക്കും.
അപേക്ഷകള്‍ ജൂലൈ 21ന് വൈകിട്ട് നാലിനകം ആലപ്പുഴ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസിലോ മായിത്തറ പ്രീമെട്രിക് ഗേള്‍സ് ഹോസ്റ്റലിലോ നല്‍കണം. ഫോണ്‍: 8592070711, 9496070348