പാചക തൊഴിലാളി നിയമനം
ലാബ് ടെക്നീഷ്യൻ നിയമനം
ഗവ. മെഡിക്കൽ കോളേജ് ആശുപ്രതിയിൽ, ആശുപത്രി വികസന സൊസൈറ്റിയുടെ കീഴിൽ ഒരു വർഷത്തെ കരാർ അടിസ്ഥാനത്തിൽ ലാബ് ടെക്നീഷ്യനെ നിയമിക്കുന്നു. യോഗ്യത: പ്രീ ഡിഗ്രി/പ്ലസ് ടു , ഡി എം ഇയുടെ ഡി എം എൽ റ്റി അല്ലെങ്കിൽ ബി എസ് സി എം എൽ റ്റി, കേരള പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്. പ്രതിഫലം : 750 രൂപ പ്രതിദിനം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജൂലൈ 26ന് രാവിലെ 11 മണിക്ക് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം എം സി എച്ച് സെമിനാർ ഹാളിൽ ( പേ - വാർഡിന് സമീപം) എത്തിച്ചേരേണ്ടതാണെന്ന് സെക്രട്ടറി അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 0495 2355900
ന്യൂക്ലിയർ മെഡിസിൻ ടെക്നീഷ്യൻ നിയമനം
ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ, ആശുപത്രി വികസന സൊസൈറ്റിയുടെ കീഴിൽ ന്യൂക്ലിയർ മെഡിസിൻ വിഭാഗത്തിലേയക്ക് ന്യൂക്ലിയർ മെഡിസിൻ ടെക്നീഷ്യൻ തസ്തികയിലേക്ക് നിയമനം നടത്തുന്നു. ഒരു വർഷത്തേയ്ക്ക് കരാർ അടിസ്ഥാനത്തിൽ താൽക്കാലികമായാണ് നിയമനം. യോഗ്യത : ബി എസ് സി ന്യൂക്ലിയർ മെഡിസിൻ ടെക്‌നിഷ്യൻ അല്ലെങ്കിൽ ബി എസ് സി സയൻസ് ഡിഗ്രിയും ബാർകിൽ (BARC) നിന്നും ഡി എം ആർ ഐ ടി അല്ലെങ്കിൽ എ എൻ എം പി ഐ ടെക്നിക്കൽ ട്രെയിനിങ്ങും ന്യൂക്ലിയർ മെഡിസിനിൽ അഞ്ച് വർഷത്തെ പ്രവൃത്തി പരിചയവും. പ്രതിഫലം : 30,000 രൂപ പ്രതിമാസം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജൂലൈ 24ന് രാവിലെ 11 മണിക്ക് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം എച്ച്.ഡി.എസ് ഓഫീസിൽ കൂടിക്കാഴ്ചയ്ക്ക് എത്തിച്ചേരേണ്ടതാണെന്ന് സെക്രട്ടറി അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 0495 2355900
നിയമനം നടത്തുന്നു
ജില്ലയില്‍ പട്ടികജാതി വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ആണ്‍/പെണ്‍കുട്ടികളുടെ പ്രീ മെട്രിക് ഹോസ്റ്റലുകളിലേക്ക് രാത്രികാല പഠന മേൽനോട്ട ചുമതലകള്‍ക്കായി മേട്രൺ കം റസിഡന്റ് ട്യൂട്ടർമാരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. അപേക്ഷകര്‍ അംഗീകൃത സര്‍വകലാശാലയിൽ നിന്നും ബിരുദവും ബി എഡും ഉള്ളവരായിരിക്കണം. പ്രവൃത്തി സമയം വൈകീട്ട് നാല് മണി മുതൽ രാവിലെ എട്ട് മണി വരെയായിരിക്കും. ആണ്‍കുട്ടികളുടെ ഹോസ്റ്റലുകളിലേക്ക് പുരുഷ ജീവനക്കാരെയും പെൺകുട്ടികളുടെ ഹോസ്റ്റലുകളിലേക്ക് വനിതാ ജീവനക്കാരെയുമാണ് പരിഗണിക്കുക. നിയമനം ലഭിക്കുന്നവർക്ക് 12000 രൂപ പ്രതിമാസ വേതനം ലഭിക്കും. താത്പര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത, വയസ്സ്, മുൻ പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെയും തിരിച്ചറിയൽ രേഖയുടെയും അസലും പകർപ്പും സഹിതം ജൂലൈ 31ന് രാവിലെ 10.30ന് ജില്ലാ പട്ടികജാതി വികസന ഓഫീസിൽ കൂടിക്കാഴ്ചയ്ക്ക് ഹാജരാകേണ്ടതാണെന്ന് ജില്ലാ പട്ടികജാതി വികസന ഓഫീസർ അറിയിച്ചു. കുടുതൽ വിവരങ്ങൾക്ക് : 0495 2370379.
പാർട്ട് ടൈം സൈക്കോളജിസ്റ്റ്
ഇടുക്കി കേരള മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തില്‍ വനിത ശിശുവികസന വകുപ്പിന്റെ സഹായത്തോടെ ഇടുക്കി ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന എന്‍ട്രി ഹോം ഫോര്‍ ഗേള്‍സിലേക്ക് സൈക്കോളജിസ്റ്റ് (പാര്‍ട്ട് ടൈം) തസ്തികയിലേയ്ക്ക് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. എം.എസ്.സി അല്ലെങ്കില്‍ എം.എ (സൈക്കോളജി) യോഗ്യതയുള്ള വനിത ഉദ്യോഗാര്‍ഥികള്‍ വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം ജുലൈ 26 ന് രാവിലെ 10.30 മുതല്‍ പൈനാവിലെ ജില്ലാ വനിതാ ശിശു വികസന ഓഫീസറുടെ കാര്യാലയത്തില്‍ വച്ച് നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം.
ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയം അഭികാമ്യം. 25 വയസ്സ് പൂര്‍ത്തിയാകണം. 30-45 പ്രായപരിധിയിലുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. പ്രതിമാസ വേതനം 12000 രൂപയായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടേണ്ട വിലാസം: സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടര്‍, കേരള മഹിള സമഖ്യ സൊസൈറ്റി, റ്റി.സി. 20/1652, കല്‍പന, കുഞ്ചാലുംമൂട്, കരമന,പി.ഒ, തിരുവനന്തപുരം, ഫോണ്‍ : 0471 -2348666, ഇമെയില്‍: keralasamakhya@gmail.com, വെബ്‌സൈറ്റ്: www.keralasamakhya.org