Ads Area

അത്തപ്പൂക്കള മത്സരം ഒന്നാം സമ്മാനം 30,000 രൂപ | ആർക്കും പങ്കെടുക്കാം

ഓണാഘോഷത്തോടനുബന്ധിച്ച്‌ എറണാകുളം ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലും ജില്ലാ പഞ്ചായത്തും സംയുക്തമായി പൂക്കള മത്സരം സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് 22-ന് രാവിലെ 9-നാണ് മത്സരം.

നിബന്ധനകൾ

കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ആർക്കും പങ്കെടുക്കാം. 3 പേർ മുതൽ 7 പേർ വരെ ഉൾക്കൊള്ളാവുന്ന ടീമുകൾക്ക് മത്സരിക്കാം. പ്രായഭേദമില്ല. 5 മുതൽ 10 ശതമാനം വരെ ഇലകളോടുകൂടി പൂക്കൾ മാത്രമായിരിക്കണം പൂക്കളത്തിന് ഉപയോഗിക്കേണ്ടത്.

 സമ്മാനാർഹർക്ക് 30000, 25000, 20000, 15000, 10000 എന്നിങ്ങനെ ക്യാഷ് പ്രൈസും സർട്ടിഫിക്കറ്റുകളും ലഭിക്കും. 500 പൂക്കളങ്ങളോടുകൂടി ലോക റെക്കോർഡ് പൂക്കളമെന്ന കീർത്തിയിലേയ്ക്കാണ് പൂക്കള മത്സരം ക്രമീകരിച്ചിരിക്കുന്നത്. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 21-ന് വൈകുന്നേരം 5 നു മുൻപായി പേരുകൾ രജിസ്റ്റർ ചെയ്യേണ്ടതാണ്. രജിസ്ട്രേഷൻ സൗജന്യമായിരിക്കും. ബന്ധപ്പെടേണ്ട നമ്പർ: 9946322299

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍
* Please Don't Spam Here. All the Comments are Reviewed by Admin.

Below Post Ad

Ads Area