കല, കായികം, സാഹിത്യം, ശാസ്ത്രം, സാമൂഹികം, പരിസ്ഥിതി സംരക്ഷണം, ഐ ടി മേഖല , കൃഷി, മാലിന്യ സംസ്‌ക്കരണം, ജീവകാരുണ്യ പ്രവര്‍ത്തനം, ക്രാഫ്റ്റ്, ശില്പനിര്‍മ്മാണം, അസാമാന്യ ധൈര്യത്തിലൂടെ നടത്തിയ പ്രവര്‍ത്തനം എന്നീ മേഖലകളില്‍ അസാധാരണ കഴിവ് പ്രകടിപ്പിക്കുന്ന 6 വയസിനും 18 നും ഇടയില്‍ പ്രായമുള്ള കുട്ടികളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുതിന് വേണ്ടി നൽകുന്ന 'ഉജ്ജ്വല ബാല്യം പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു. ഒരു ജില്ലയില്‍ നിന്ന് 4 കുട്ടികള്‍ എന്ന രീതിയിലാണ് പുരസ്‌കാരം നല്‍കുന്നത്. അപേക്ഷ ഫോറം www.wcd.kerala.gov.in വെബ്‌സൈറ്റില്‍ ലഭ്യമാണ്.
അപേക്ഷകള്‍ 2023 സെപ്റ്റംബര്‍ 15 ന് വൈകിട്ട് 5 നകം എറണാകുളം ജില്ലാ ശിശു സംരക്ഷണ യൂണിറ്റില്‍ ലഭ്യമാക്കണം. അപേക്ഷകള്‍ അയക്കേണ്ട വിലാസം ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, താഴത്തെ നില, എ 3 ബ്ലോക്ക് , സിവില്‍ സ്റ്റേഷന്‍, കാക്കനാട്- 682021 ഫോൺ: 0484 2959177.
ഉജ്ജ്വല ബാല്യം പുരസ്‌കാരത്തിനായി പരിഗണിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ താഴെ
1. ഉജ്ജ്വല ബാല്യം പുരസ്‌കാരത്തിനായി കുട്ടികളെ 6-11 വയസ്, 12-18 വയസ് എന്നീ 2 വിഭാഗങ്ങളിലായി തരം തിരിച്ച് ഓരോ വിഭാഗങ്ങളിലെയും ഓരോ കുട്ടിക്ക് പുരസ്‌കാരവും 25000 രൂപ വീതവും നൽകും.
2. ഭിശേഷി വിഭാഗത്തിലെ കുട്ടികളെ പ്രത്യേക വിഭാഗമായി പരിഗണിക്കുകയും ഇവരെ പ്രായത്തിന്‍റെ അടിസ്ഥാനത്തില്‍ 6-11 വയസ് , 12-18 വയസ് എന്നീ 2 വിഭാഗങ്ങളിലായി തരം തിരിച്ച് ഓരോ വിഭാഗങ്ങളിലെയും ഓരോ കുട്ടിക്ക് പുരസ്‌കാരവും 25000 രുപ വീതവും നൽകും.
3. 2022 ജനുവരി 1 മുതല്‍ 2022 ഡിസംബര്‍ 31 വരെയുള്ള കാലയളവിലെ പ്രാഗത്ഭ്യം തെളിയിച്ച കുട്ടികളെയാണ് അവാര്‍ഡിന് പരിഗണിക്കുന്നത്.
4. കല, കായികം, സാഹിത്യം, ശാസ്ത്രം, സാമൂഹികം, പരിസ്ഥിതി സംരക്ഷണം, ഐ ടി മേഖല, കൃഷി, മാലിന്യ സംസ്‌ക്കരണം, ജീവകാരുണ്യ പ്രവര്‍ത്തനം, ക്രാഫ്റ്റ്, ശില്പനിര്‍മ്മാണം, അസാമാന്യ ധൈര്യത്തിലൂടെ നടത്തിയ പ്രവര്‍ത്തനം എന്നീ മേഖലകളില്‍ കഴിവ് തെളിയിച്ചിട്ടുള്ളവരായിരിക്കണം. (ഇതുമായി ബന്ധപ്പെട്ടു ലഭിച്ചിട്ടുളള സര്‍ട്ടിഫിക്കറ്റുകള്‍, പ്രശസ്തി പത്രങ്ങള്‍, കുട്ടിയുടെ പേരില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള പുസ്തകമുണ്ടെങ്കില്‍ ആയതിന്റെ പകര്‍പ്പ്, കലാ പ്രകടനങ്ങള്‍ ഉള്‍ക്കൊള്ളുന്ന CD/Pen Drive, പത്രക്കുറിപ്പുകള്‍, etc. എന്നിവ അപേക്ഷയോടൊപ്പം ഉള്‍ക്കൊള്ളിക്കണം.
5. കേന്ദ്രസര്‍ക്കാരിന്റെ 'National Child Award for Exceptional Achievement' കരസ്ഥമാക്കിയ കുട്ടികളെ സംസ്ഥാനതല അവാര്‍ഡിന് പരിഗണിക്കില്ല
6. ഒരു തവണ ഉജ്ജ്വലബാല്യം പുരസ്‌കാരം കിട്ടിയ കുട്ടിയെ പരിഗണിക്കില്ല.
7. ഒരു ജില്ലയിലെ 4 കുട്ടികള്‍ക്കാണ് അവാര്‍ഡ് നല്‍കുന്നത്.
8. 25000 രൂപയും സര്‍ട്ടിഫിക്കറ്റും ട്രോഫിയുമടങ്ങുതാണ് പുരസ്‌കാരം.