|
Balarama Digest Scholarship 2023 |
ബാലരമ ഡൈജസ്റ്റ് സ്കോളർഷിപ്പ് പരീക്ഷ 2023
Unlock your academic potential with the Balarama Digest Scholarship 2023! We're offering substantial rewards: First Prize - 25,000, Second Prize - 15,000, and Third Prize - 10,000. Don't miss out – the application deadline is September 30. Secure your chance for educational excellence and financial support today!
ബാലരമ ഡൈജസ്റ്റ് നടത്തുന്ന സ്കോളർഷിപ്പ് പരീക്ഷയിലേക്ക് വിദ്യാർഥികൾക്ക് ഇപ്പോൾ അപേക്ഷിക്കുന്നതാണ്. കേരളത്തിലെ സ്കൂളുകളിൽ പഠിക്കുന്ന അഞ്ചു മുതൽ 12 വരെ ക്ലാസ്സ്കാർക്ക് പങ്കെടുക്കാം. പഠിക്കുന്ന ക്ലാസ് അനുസരിച്ച് മൂന്ന് ഗ്രൂപ്പായി തിരിക്കും. 5,6,7 ക്ലാസ്സുകാർ ജൂനിയർ ഗ്രൂപ്പ് 8,9,10 ക്ലാസുകാർ സീനിയർ ഗ്രൂപ്പ്, 11,12,13 ക്ലാസുകാർ സൂപ്പർ സീനിയർ ഗ്രൂപ്പ്.
ഓരോ ഗ്രൂപ്പിലും സംസ്ഥാനതലത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് 25,000, 15,000, 10,000 രൂപ ക്രമത്തില്‍ കാഷ് അവാര്‍ഡ്. കൂടാതെ സര്‍ട്ടിഫിക്കറ്റും മെഡലും. ഓരോ ഗ്രൂപ്പിലും ഏറ്റവും മുന്നിലെത്തുന്ന 100 േപര്‍ക്ക് 1000 രൂപ വീതം കാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും ലഭിക്കും.
ഇംഗ്ലീഷ് മീഡിയം പഠിക്കുന്നവർക്ക് പങ്കെടുക്കാമോ?
പങ്കെടുക്കാം, പരീക്ഷാ സമയത്ത് ഇംഗ്ലീഷിലോ മലയാളത്തിലോ ഇഷ്ടമുള്ള ഭാഷയിൽ പരീക്ഷ തിരഞ്ഞെടുക്കാം.
സമ്മാനങ്ങൾ എന്തൊക്കെ?
പങ്കെടുക്കുന്ന എല്ലാവർക്കും ഡിജിറ്റൽ സർട്ടിഫിക്കറ്റ് നൽകും. ഫൈനലിൽ എത്തുന്ന 100 പേർക്ക് സർട്ടിഫിക്കറ്റ്. കൂടാതെ 1000 രൂപ വീതം ക്യാഷ് അവാർഡ്. ഫൈനൽ പരീക്ഷയിൽ സംസ്ഥാനതലത്തിൽ ഏറ്റവും മുന്നിലെത്തുന്നവർക്ക് ക്യാഷ് അവാർഡും മെഡലും സർട്ടിഫിക്കറ്റും നൽകും.
ഓരോ ഗ്രൂപ്പിലും ഒന്നാം സമ്മാനം 25000 രൂപ, രണ്ടാം സമ്മാനം 15,000 രൂപ മൂന്നാം സമ്മാനം 10000 രൂപ. ഏറ്റവും കൂടുതൽ കുട്ടികളെ പങ്കെടുപ്പിക്കുന്ന സ്കൂളുകൾക്ക് 5000 രൂപയുടെ പുസ്തകങ്ങൾ സമ്മാനം.
പരീക്ഷയുടെ വിഷയം എന്താണ്?
ബാലരമ ഡൈജസ്റ്റിന്റെ 2023 ഓഗസ്റ്റ്, സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലെ ലക്കങ്ങൾ അടിസ്ഥാനമാക്കി ആയിരിക്കും ചോദ്യങ്ങൾ. ഒപ്പം ബാലരമയിലെ ഇതേ മാസങ്ങളിലെ ഡൈജസ്റ്റ് പങ്തിയിൽ നിന്നും ചോദ്യങ്ങൾ ഉണ്ടാകും.
എങ്ങനെ പങ്കെടുക്കാം?
പ്രവേശന ഫീസ് 100 രൂപ ഓൺലൈനായി അടച്ച് താഴെ നൽകിയിരിക്കുന്ന ലിങ്ക് വഴി 2023 സെപ്റ്റംബർ 30ന് മുൻപായി രജിസ്റ്റർ ചെയ്യണം.
Apply Now
പരീക്ഷാ രീതി എങ്ങനെയാണ്?
ആദ്യ റൗണ്ടിൽ ഒരു മണിക്കൂർ ദൈർഘ്യമുള്ള ഓൺലൈൻ പരീക്ഷ. ഒബ്ജക്ടീവ് ടൈപ്പ് ചോദ്യങ്ങൾ മാത്രമേ ഉണ്ടാവുകയുള്ളൂ (MCQ). ഈ പരീക്ഷയിൽ ഏറ്റവും മുന്നിലെത്തുന്ന 100 പേർക്ക് ഫൈനൽ റൗണ്ട് പരീക്ഷയിൽ പങ്കെടുക്കാം. നവംബർ 11നാണ് പരീക്ഷ. ഫൈനൽ പരീക്ഷ മറ്റൊരു ദിവസം പ്രത്യേക കേന്ദ്രത്തിൽ നടത്തും. കൂടുതൽ വിവരങ്ങൾക്ക് താഴെ നൽകിയിട്ടുള്ള ഈമെയിൽ ബന്ധപ്പെടാവുന്നതാണ്.
How to Apply Video?