കൊല്ലം ജില്ലയിലെ മത്സരം
ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ഓണാഘോഷവുമായി ബന്ധപ്പെട്ട് ഇന്‍സ്റ്റഗ്രാം റീല്‍സ് മത്സരത്തില്‍ പങ്കെടുക്കാന്‍ ജില്ലയിലെ വിദ്യാര്‍ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും അവസരം. ' ഓണം മധുരം' എന്ന വിഷയത്തില്‍ ഓണത്തിന്റെ സുന്ദര നിമിഷങ്ങള്‍ പകര്‍ത്തിയ വീഡിയോകള്‍ അയക്കാം.
ഒരു മിനുറ്റു മുതല്‍ ഒന്നര മിനുറ്റുവരെ ദൈര്‍ഘ്യമുള്ള റീലുകളാണ് പരിഗണിക്കുക. പി ആര്‍ ഡി കൊല്ലം എന്ന പേജിലേക്ക് മെസേജ് ആയോ 8111862263 നമ്പരില്‍ വാട്സാപ് ആയോ നല്‍കാം. പി ആര്‍ ഡി യുടെ പേജില്‍ പ്രസിദ്ധീകരിക്കുന്ന റീലുകളില്‍ മികച്ച ഉള്ളടക്കം, ലൈക്ക്, ഷെയര്‍ എന്നിവയുടെ അടിസ്ഥാനത്തിലാണ് വിധി നിര്‍ണയിക്കുക. റീലുകള്‍ സെപ്തംബര്‍ രണ്ടിന് മുന്നോടിയായി നല്‍കേണ്ടതാണ്. വിജയികള്‍ക്ക് ഒന്നാം സമ്മാനം 5000 രൂപയും രണ്ടാം സമ്മാനം 3000 രൂപയും മൂന്നാം സമ്മാനം 2000 രൂപയും നല്‍കും. സമ്മാനം നേടുന്നവ സംസ്ഥാനതലത്തിലുള്ള സര്‍ക്കാരിന്റെ സോഷ്യല്‍ മീഡിയ പേജുകളില്‍ പങ്കുവെക്കുന്നതാണ്.
ഇടുക്കി ജില്ലയിൽ ഉള്ളവർക്ക്
ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് പൊതുജനങ്ങൾക്കായി ജില്ലാ തലത്തിൽ ഷോർട്ട് വീഡിയോ മത്സരം സംഘടിപ്പിക്കുന്നു. ഓണാഘോഷവുമായി ബന്ധപ്പെട്ട് മികച്ച വീഡിയോ തയ്യാറാക്കുന്നവർക്ക് സമ്മാനം നൽകും. ഒന്നാം സമ്മാനം 5000 രൂപ, രണ്ടാം സമ്മാനം 3,000 രൂപ, മൂന്നാം സമ്മാനം 2,000 രൂപ . വീഡിയോകളുടെ ദൈർഘ്യം ഒരു മിനിട്ട് മുതൽ മൂന്നു മിനിട്ട് വരെ .
ഇടുക്കി ജില്ലയിൽ മത്സരത്തിൽ പങ്കെടുക്കുന്നവർ dio.idk@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ വീഡിയോകൾ അയക്കേണ്ടതാണ്. അവസാന തീയതി സെപ്റ്റംബർ 2. കൂടുതൽ വിവരങ്ങൾക്ക് 04862233036.
എറണാകുളം ജില്ലക്കാർക്ക്
ഓണാഘോഷവുമായി ബന്ധപ്പെട്ട എറണാകുളം ജില്ലയിലെ മികച്ച വിഡിയോ ദൃശ്യങ്ങള്‍ തയ്യാറാക്കുന്ന പൊതുജനങ്ങൾക്ക് സമ്മാനവുമായി ഇൻഫർമേഷൻ ആന്റ് പബ്ലിക് റിലേഷൻസ് വകുപ്പ്. ജില്ലാതലത്തിൽ നടത്തുന്ന മത്സരത്തിൽ ഒന്നാം സമ്മാനം ഏഴായിരം രൂപയും രണ്ടാം സമ്മാനം മൂവായിരം രൂപയുമാണ്.
വിഡിയോ ദൃശ്യങ്ങളുടെ ദൈര്‍ഘ്യം ഒരു മിനുട്ട് മുതല്‍ മൂന്ന് മിനുട്ട് വരെ ആകാം. വിഡിയോ
dio.ekm@gmail.com എന്ന ഇമെയിൽ വിലാസത്തിൽ സെപ്റ്റംബര്‍ രണ്ടിനകം ലഭിക്കണം.
തിരുവനന്തപുരം ജില്ല
ഒന്നാം സമ്മാനം 7,000 രൂപയും രണ്ടാം സമ്മാനം 3,000 രൂപയും ആണ്. വീഡിയോകളുടെ ദൈർഘ്യം ഒരു മിനിട്ട് മുതൽ മൂന്നു മിനിട്ട് വരെ ആകാം. തിരുവനന്തപുരം ജില്ലയിൽ മത്സരത്തിൽ പങ്കെടുക്കുന്നവർ വീഡിയോ dioprdtvm1@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ അയക്കേണ്ടതാണ്. ദൃശ്യങ്ങൾ സമർപ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 2.
നിലവിൽ ഇത്രയും ജില്ലകളിലെ വിവരങ്ങളാണ് ലഭ്യമായിട്ടുള്ളത്. മറ്റ് ജില്ലകളിൽ ഇതുപോലുള്ള മത്സരം നടത്തുന്നുണ്ടെങ്കിൽ വരും ദിവസങ്ങളിൽ നിങ്ങളെ അറിയിക്കുന്നതാണ്.