കേരളത്തിന്റെ വികസന നേട്ടങ്ങൾ ലോകത്തിനു മുന്നിൽ സമർപ്പിക്കുന്ന ഒരു പരിപാടിയാണ് കേരളീയം. അതിന്റെ ഭാഗമായിട്ട് വിവിധങ്ങളായിട്ടുള്ള മത്സരങ്ങളും ആഘോഷം പരിപാടികളുമാണ് കേരള സർക്കാർ നടത്തി വരുന്നത്.
ഈ ടെക്നോളജി കാലഘട്ടത്തിൽ സ്മാർട്ട്ഫോൺ ഉപയോഗിക്കാത്തവരായിട്ട് ആരുമില്ല. അതിൽ തന്നെ ഫോട്ടോ എടുക്കാത്തവരും ഉണ്ടാവില്ല. അത്യാവശ്യം നന്നായി ഫോട്ടോ എടുക്കാൻ അറിയാവുന്നവർക്ക് കേരളീയത്തിന്റെ ഭാഗമായി നടക്കുന്ന അടയാളം ഫോട്ടോ മത്സരത്തിൽ പങ്കെടുക്കാം.
മത്സരത്തിൽ പങ്കെടുക്കാനായി താഴെ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ നൽകണം. ശേഷം ഫോട്ടോ അപ്‌ലോഡ് ചെയ്തു നൽകുക. ഒന്നാം സമ്മാനം ലഭിക്കുന്ന ഫോട്ടോകൾ 15000 രൂപയാണ് സമ്മാനം. കൂടാതെ മറ്റു നിരവധി സമ്മാനങ്ങളും നിങ്ങളെ കാത്തിരിപ്പുണ്ട്.
നിര്‍ദേശങ്ങള്‍
1. കേരളത്തിന്റെ ചരിത്ര സ്മാരകങ്ങളുടെ ചിത്രങ്ങളാണ് അയക്കേണ്ടത്.
2. ലാന്‍ഡ്‌സ്‌കേപ്പ് മോഡിലുളള ചിത്രങ്ങളാണ് മത്സരത്തിനായി പരിഗണിക്കുക
3. JPEG ഫോര്‍മാറ്റില്‍ 15 എംബിയില്‍ കൂടാതെയുള്ള ചിത്രങ്ങളായിരിക്കണം അയക്കേണ്ടത്.
4. ചിത്രത്തിനൊപ്പം ചരിത്രസ്ഥലത്തെ സംബന്ധിച്ചുളള ഒരു കുറിപ്പും രേഖപ്പെടുത്തണം.
5. മൊബൈലിലോ, ക്യാമറയിലോ എടുത്ത ചിത്രങ്ങള്‍ മത്സരത്തിനായി അയക്കാം.
6. യാതൊരു തരത്തിലുളള എഡിറ്റിങ്ങും പാടില്ല
7. പ്രസിദ്ധീകരിച്ച ചിത്രങ്ങള്‍ മത്സരത്തിന് അയക്കരുത്, പരിഗണിക്കുന്നതല്ല.
8. വിജയികള്‍ക്ക് യഥാക്രമം 15,000 രൂപ, 10,000 രൂപ, 5000 രൂപ, മെമന്റോ, സര്‍ട്ടിഫിക്കറ്റ് തുടങ്ങി സമ്മാനങ്ങള്‍ ഉണ്ടായിരിക്കും
9. ഫോട്ടോ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി നവംബര്‍ 3 ആണ്.
10. ജൂറിയുടെ തീരുമാനം അന്തിമമായിരിക്കും.