Ads Area

ഫോണുകൾ കൂട്ടത്തോടെ ശബ്ദിക്കും; കാരണം ഇതാണ്! ഭയപ്പെടേണ്ട ആവശ്യമില്ല

കേരളത്തിലെ എല്ലാ ആളുകളുടെയും മൊബൈൽ ഫോണുകളിൽ ടെലിഫോൺ മന്ത്രാലയത്തിന്റെ സന്ദേശം ലഭിച്ചിട്ടുണ്ടാവും. 20 ദിവസം മുൻപ് രാജ്യത്തെ ദശലക്ഷക്കണക്കിനു മൊബൈല്‍ ഉപയോക്താക്കളുടെ ഫോണുകള്‍ ഒരുമിച്ചു ശബ്ദിച്ചു. ഉച്ചത്തിലുള്ള ബീപ് അലര്‍ട്ടും ഒപ്പം അടിയന്തര മുന്നറിയിപ്പ് എന്ന ഫ്ളാഷ് സന്ദേശവുമാണ് ഒരേ സമയം ഫോണുകളില്‍ ദൃശ്യമായത്. എന്തുകൊണ്ടാണ് ഇങ്ങനെ വരുന്നത് എന്നറിയേണ്ടേ?

എന്തുകൊണ്ടാണ് ഫോണിൽ ഇത്തരത്തിലുള്ള എമർജൻസി സന്ദേശങ്ങൾ വരുന്നത്?

ദേശീയ ദുരന്ത നിവാരണ അതോറിറ്റി (എൻഡിഎംഎ) നടപ്പാക്കുന്ന പുതിയ അടിയന്തര മുന്നറിയിപ്പ് സംവിധാനമായ സെല്‍ ബ്രോഡ്കാസ്റ്റിംഗ് സിസ്റ്റം വഴിയാണ് ഓരോ ആളുകളുടെയും മൊബൈലിൽ സന്ദേശം ലഭിച്ചത്.

ഭാവിയില്‍ ഭൂകമ്ബം, സുനാമി, വെള്ളപ്പൊക്കം തുടങ്ങിയ അടിയന്തര സാഹചര്യങ്ങളില്‍ ജനങ്ങള്‍ക്ക് അതിവേഗം മുന്നറിയിപ്പ് സന്ദേശങ്ങള്‍ അയക്കുന്നതിന്റെ മുന്നൊരുക്കമെന്ന നിലയിലാണ് നാളത്തെ പരീക്ഷണം. നാളെ ഏതെങ്കിലും സമയത്ത് നിങ്ങളുടെ മൊബൈല്‍ ഫോണുകള്‍ പ്രത്യേക തരത്തില്‍ ശബ്ദിക്കുകയും, വൈബ്രേറ്റ് ചെയ്യുകയും ചെയ്യും. അലാറം പോലുള്ള ശബ്ദമാകും ഫോണില്‍ നിന്ന് വരിക. കൂട്ടത്തോടെ നിരവധി ഫോണുകള്‍ ഇത്തരത്തില്‍ ശബ്ദിക്കും. ഈ സന്ദേശം ലഭിക്കുമ്ബോള്‍ ആളുകള്‍ പരിഭ്രാന്തരാകരുതെന്ന് കേന്ദ്ര ടെലികോം വകുപ്പ് അഭ്യര്‍ത്ഥിച്ചു.

ഇതായിരിക്കും നിങ്ങളുടെ മൊബൈലിൽ വന്നിരിക്കുന്ന സന്ദേശം:

പ്രധാന അറിയിപ്പ്: വ്യത്യസ്തമായ ശബ്ദവും വൈബ്രേഷനും ഉള്ള ഒരു അടിയന്തര സാഹചര്യത്തെക്കുറിച്ച് നിങ്ങളുടെ മൊബൈലിൽ ഒരു പരീക്ഷണ സന്ദേശം ലഭിച്ചേക്കാം. പരിഭ്രാന്തരാകരുത്, ഈ സന്ദേശം യഥാർത്ഥ അടിയന്തരാവസ്ഥയെ സൂചിപ്പിക്കുന്നില്ല. ആസൂത്രിത പരീക്ഷണ പ്രക്രിയയുടെ ഭാഗമായി ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുമായി സഹകരിച്ച് ഇന്ത്യാ ഗവൺമെന്റ് ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പ് ഈ സന്ദേശം അയയ്ക്കുന്നു.

കേരളത്തിൽ എപ്പോഴാണ് ഇത് നടക്കുന്നത്?

31-10-2023ന്, പകല്‍ 11 മണിമുതല്‍ വൈകീട്ട് നാല് മണിവരെ കേരളത്തിലെ വിവിധ ഇടങ്ങളില്‍ മൊബൈല്‍ ഫോണുകള്‍ പ്രത്യേക തരത്തില്‍ ശബ്ദിക്കുകയും, വൈബ്രേറ്റ് ചെയ്യുകയും ചെയ്യും.

അപകട മുന്നറിയിപ്പുകള്‍ ഇത്തരത്തില്‍ ഓക്ടോബര്‍ മുതല്‍ ജനങ്ങള്‍ക്ക് ലഭ്യമാകും. ദേശീയ ദുരന്തനിവാര അതോറിറ്റിയുടെ നേതൃത്വത്തിലാണ് കോമണ്‍ അലര്‍ട്ടിംഗ് പ്രോട്ടോകോള്‍ പദ്ധതി. ഫോണിനെക്കൂടാതെ റേഡിയോ,ടെലിവിഷന്‍,സമൂഹമാദ്ധ്യമങ്ങള്‍ വഴിയും സമാനമായ അലര്‍ട്ട് നല്‍കാനും തീരുമാനമുണ്ട്.

നേരത്തെ രാജ്യത്തെ ദശലക്ഷക്കണക്കിന് ഫോണുകളില്‍ ഈ സംവിധാനം പരിശോധിച്ചിരുന്നു. സുനാമി, വെള്ളപ്പൊക്കം, ഭൂകമ്ബം തുടങ്ങിയ ദുരന്തങ്ങളുടെ സമയത്തും മറ്റ് സാഹചര്യങ്ങളിലും ഇത് ഉപയോഗിക്കപ്പെടും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍
* Please Don't Spam Here. All the Comments are Reviewed by Admin.

Below Post Ad

Ads Area