നമുക്കറിയാം നമ്മുടെ നാട്ടിലെ ബഹുഭൂരിഭാഗം യുവതി യുവാക്കളും സർക്കാർ ജോലി ആഗ്രഹിക്കുന്നവരാണ്. സ്ഥിര സർക്കാർ ജോലികൾ നേടുന്നതിന് മത്സര പരീക്ഷകൾ കടക്കേണ്ടത് ആവശ്യമാണ്. പല ഇൻസ്റ്റിറ്റ്യൂട്ടുകളും മികച്ച കോച്ചിങ്ങിലൂടെ ഉദ്യോഗാർത്ഥികളുടെ സർക്കാർ ജോലി എന്ന സ്വപ്നം നിറവേറ്റാൻ സഹായിക്കുന്നുണ്ട്. പല ഉദ്യോഗാർത്ഥികൾക്കും കോച്ചിംഗ് സ്ഥാപനങ്ങളിൽ പോയി പഠിക്കാൻ ആഗ്രഹമുണ്ടെങ്കിലും അതിന് കഴിയണമെന്നില്ല. സാമ്പത്തികം ആയിരിക്കാം അതിനുള്ള പ്രധാന കാരണം.
കേരള സർക്കാർ ന്യൂനപക്ഷക്ഷേമ വകുപ്പിന് കീഴിൽ വളാഞ്ചേരി എം.ഇ.എസ് കെ.വി.എം കോളേജിൽ പ്രവർത്തിക്കുന്ന ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രത്തിൽ 2024 ജനുവരി ഒന്ന് മുതൽ ആരംഭിക്കുന്ന പി.എസ്.സി, യു.പി.എസ്.സി മത്സര പരീക്ഷകൾക്കുള്ള സൗജന്യ പരിശീലനത്തിന് ഡിസംബർ ആറ് മുതൽ 20 വരെ അപേക്ഷിക്കാം.
പ്രവേശന പരീക്ഷ ഡിസംബർ 24 ന്. ന്യൂനപക്ഷ വിഭാഗത്തിലെ പ്ലസ്‌ടു യോഗ്യതയുള്ള 18 വയസ്സ് പൂർത്തിയായവർക്കാണ് അവസരം. റെഗുലർ, ഹോളിഡേ ബാച്ചുകൾ ഉണ്ടായിരിക്കുന്നതാണ്.
എങ്ങനെ അപേക്ഷിക്കാം?
അപേക്ഷകർ രണ്ട് ഫോട്ടോ, വിദ്യാഭ്യാസ രേഖകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, ഒറിജിനൽ ആധാർ കാർഡ്, രേഖകളുടെ ഒരു സെറ്റ് പകർപ്പ് എന്നിവ സഹിതം ഓഫീസിൽ നേരിട്ട് അപേക്ഷ സമർപ്പിക്കണം. വിവരങ്ങൾക്ക് 04942954380, 9747382154, 8714360186.