Ads Area

വാഹന ഉടമകൾക്ക് സന്തോഷവാർത്ത പൊലൂഷൻ സർട്ടിഫിക്കറ്റ് കാലാവധി 6 മാസമല്ല | PUC Certificate Update

Pollution Certificate Update

പൊലൂഷന്‍ സര്‍ട്ടിഫിക്കറ്റ് കാലാവധി 12 മാസമായി തുടരും

ഇരുചക്ര, മുച്ചക്രവാഹനങ്ങളുടെ (ഭാരത് സ്റ്റേജ്-4) പുക പരിശോധന കാലാവധി ആറ് മാസമായി ചുരുക്കിയ സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതി റദ്ദാക്കി.

കേന്ദ്ര സര്‍ക്കാര്‍ 12 മാസം അനുവദിച്ചിരുന്നത് മന്ത്രി ആന്റണി രാജുവാണ് ആറ് മാസമായി കുറച്ചത്. 

പുക പരിശോധന കേന്ദ്രങ്ങളുടെ നടത്തിപ്പുകാര്‍ നല്‍കിയ നിവേദനം പരിഗണിച്ചായിരുന്നു നടപടി.

അഞ്ചരലക്ഷം വാഹനങ്ങളാണ് ഈ വിഭാഗത്തിലുള്ളത്. 80 രൂപയാണ് ഒരു തവണ സര്‍ട്ടിഫിക്കറ്റിന് നല്‍കേണ്ടത്. കാലാവധി കുറയ്ക്കുന്നത് കേന്ദ്ര നിയമത്തിന് വിരുദ്ധമാണെന്ന റിപ്പോര്‍ട്ടാണ് ഗതാഗത സെക്രട്ടറി ബിജു പ്രഭാകറും, ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ എസ് ശ്രീജിത്തും നല്‍കിയത്.

2022 ഓഗസ്റ്റിലാണ് കാലാവധി കുറച്ച് സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയത്.

ഇനി പൊലൂഷൻ സർട്ടിഫിക്കറ്റും ലൈസൻസും ഒന്നും കൊണ്ട് നടക്കേണ്ട! എല്ലാം ഈ ആപ്പിൽ ലഭിക്കും

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍
* Please Don't Spam Here. All the Comments are Reviewed by Admin.

Below Post Ad

Ads Area