Ads Area

കേരള ദേവസ്വം ബോർഡ് റിക്രൂട്ട്മെന്റ് - സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ

KDRB Certificate Verification,Kerala Devaswom Recruitment Board
കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിലെ ഓഫീസ് അറ്റൻഡന്റ് (കാറ്റഗറി നമ്പർ. 22/2023) തസ്തികയിലേക്ക് 2024 ജനുവരി 14 ൽ നടത്തിയ ഒഎംആർ പരീക്ഷയുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ സാധ്യത പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള ഉദ്യോഗാർഥികളുടെ സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ മാർച്ച് 12ന് തിരുവനന്തപുരത്തുള്ള കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് ഓഫീസിൽ നടത്തും.

 സാധ്യതാ പട്ടികയിലെ ഉദ്യോഗാർഥികളുടെ രജിസ്റ്റർ നമ്പറുകളുടെ അതേ ക്രമത്തിലായിരിക്കും വെരിഫിക്കേഷൻ നടത്തുക. ഓരോ രജിസ്റ്റർ നമ്പറിനും നിശ്ചയിക്കപ്പെട്ട സമയത്ത് ആവശ്യമായ സർട്ടിഫിക്കറ്റുകളുടെ അസലും കോപ്പിയും സഹിതം നേരിട്ട് ഹാജരാകാത്ത ഉദ്യോഗാർഥികളെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുന്നതല്ല. യാതൊരു കാരണവശാലും സർട്ടിഫിക്കറ്റ് വെരിഫിക്കേഷന്റെയോ പ്രമാണങ്ങൾ ഹാജരാക്കുന്നതിന്റെയോ സമയപരിധി നീട്ടി നൽകില്ല.

 വെരിഫിക്കേഷൻ തീയതി, സമയം, സ്ഥലം ഇവ സംബന്ധിച്ച വിശദാംശങ്ങൾ കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.kdrb.kerala.gov.in ൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സാധ്യതാ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള എല്ലാ ഉദ്യോഗാർഥികൾക്കും ഇത് സംബന്ധിച്ച കത്ത് അയച്ചിട്ടുണ്ട്. മാർച്ച് 10 വരെ യാതൊരു അറിയിപ്പും ലഭിക്കാത്ത സാധ്യതാ പട്ടികയിൽ ഉൾപ്പെട്ടവർ കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന്റെ ഓഫീസുമായി ബന്ധപ്പെടണം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍
* Please Don't Spam Here. All the Comments are Reviewed by Admin.

Below Post Ad

Ads Area