1. പ്രോജക്ട് അസിസ്റ്റന്റ് ഒഴിവ്
തിരുവനന്തപുരം ജില്ലയിലെ നെയ്യാർഡാമിൽ പ്രവത്തിക്കുന്ന ഫിഷറീസ് വകുപ്പിന്റെ നാഷണൽ ഫിഷ് സീഡ് ഫാമിൽ പ്രൊജക്ട് അസിസ്റ്റന്റ് തസ്തികയിലേക്കുള്ള നിയമനത്തിനായി വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. ഫിഷറീസ് സയൻസിൽ ബിരുദം/ബിരുദാനന്തര ബിരുദം അല്ലെങ്കിൽ അക്വാ കൾച്ചറിൽ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ സൂവോളജിയിൽ ബിരുദാനന്തര ബിരുദം, ഒരു ഗവൺമെന്റ് സ്ഥാപനത്തിൽ അക്വാകൾച്ചർ മേഖലയിൽ 3 വർഷത്തിൽ കുറയാതെയുള്ള പ്രവർത്തന പരിചയം എന്നിവയാണ് യോഗ്യത.
അപേക്ഷകർ 20 നും 36 വയസിനും ഇടയിൽ പ്രായമുളളവരായിരിക്കണം. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി ഓഗസ്റ്റ് അഞ്ച് രാവിലെ 11ന് കമലേശ്വരത്തുള്ള ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം. കൂടുതൽ വിവരങ്ങൾക്ക് - 0471 2450773.
2. താലൂക്ക് ഹോമിയോ ആശുപത്രിയിൽ ക്ലീനർ ഒഴിവ്
തിരുവനന്തപുരം നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് താലൂക്ക് ഹോമിയോ ആശുപത്രിയിൽ താത്കാലിക ഒഴിവിലേക്ക് ക്ലീനറെ നിയമിക്കുന്നു. അറുപത് വയസിൽ താഴെ പ്രായമുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്. താത്പര്യമുള്ളവർ ജൂലൈ 27 വൈകിട്ട് അഞ്ചിന് മുൻപായി അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് 7012006237, 9446224595
3.മൾട്ടി പർപ്പസ് ജീവനക്കാരെ നിയമിക്കുന്നു
വയനാട് ജില്ലയിലെ വൈത്തിരി ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള താലൂക്ക് ഹെഡ്‌ക്വോര്‍ട്ടേഴ്‌സ് ആശുപത്രിയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ മള്‍ട്ടി പര്‍പ്പസ് ജീവനക്കാരെ നിയമിക്കുന്നു. ജൂലായ് 29 ന് രാവിലെ 10 ന് വൈത്തിരി താലൂക്ക് ആശുപത്രിയില്‍ കൂടിക്കാഴ്ച നടക്കും. പത്താം തരം പാസ്സായതും ആശുപത്രിയില്‍ ജോലി ചെയ്ത് പരിചയമുള്ളവര്‍ക്കും കൂടിക്കാഴ്ചയില്‍ പങ്കെടുക്കാം. കോവിഡ് ബ്രിഗേഡുമാരായി ജോലി ചെയ്തവര്‍ക്ക് മുന്‍ഗണന നല്‍കും. ഫോണ്‍ 04936 256229
4. അധ്യാപക ഒഴിവുകൾ
വട്ടിയൂർക്കാവ്, സെൻട്രൽ പോളിടെക്‌നിക് കോളേജിൽ അസിസ്റ്റന്റ് പ്രൊഫസർ കെമിസ്ട്രി (ഒഴിവ് 01), മാത്തമാറ്റിക്‌സ് (ഒഴിവ് 02) തസ്തികകളിൽ താത്കാലിക ഒഴിവിലേക്ക് അഭിമുഖം നടത്തുന്നു. അൻപത് ശതമാനം മാർക്കിൽ കുറയാത്ത കെമിസ്ട്രി, മാത്തമാറ്റിക്‌സ് ബിരുദാനന്തര ബിരുദമാണ് യോഗ്യത. നെറ്റ് അല്ലെങ്കിൽ പി.എച്ച്.ഡി ഉള്ളവർക്ക് മുൻഗണനയുണ്ടായിരിക്കും. അഭിമുഖം യഥാക്രമം ജൂലൈ 29, 30 തീയതികളിൽ രാവിലെ 10ന് കോളേജിൽ നടക്കും. കൂടുതൽ വിവരങ്ങൾക്ക് 0471 2360391.
5. നാഷണൽ ആയുഷ്മിഷൻ വഴി അവസരം
നാഷണല്‍ ആയുഷ് മിഷന്‍ വഴി മള്‍ട്ടിപര്‍പ്പസ് വര്‍ക്കര്‍ തസ്തികയില്‍ കണ്ണൂർ ജില്ലയിലെ കോടിയേരി ഗവ. ഹോമിയോ ഡിസ്‌പെന്‍സറിയില്‍ കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. 40 വയസ്സില്‍ താഴെയുള്ള ജി എന്‍ എം, ബി എസ് സി നഴ്‌സിംഗ് കഴിഞ്ഞവര്‍ക്ക് ആഗസ്റ്റ് രണ്ടിന് രാവിലെ 11 മണിക്ക് ഡിസ്‌പെന്‍സറിയില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കാം. ഫോണ്‍ 0490 2359655.
6. ലാബ് ടെക്നീഷ്യൻ ഒഴിവ്
കണ്ണൂർ ജില്ലാ ആയുർവേദ ആശുപത്രിയിൽ ലാബ് ടെക്നീഷ്യൻ തസ്തികയിലേക്ക് താൽക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നുള്ള ബി എസ് സി എം എൽ ടി ബിരുദമാണ് യോഗ്യത. പ്രവൃത്തി പരിചയം അഭികാമ്യം. പ്രായപരിധി 45 വയസ്സ്. അഭിമുഖം വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 2.30 ന് താണയിലുളള ജില്ലാ ആയുർവേദ ആശുപത്രി ഓഫീസിൽ നടക്കും. ഫോൺ -04972706666.
7.സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ അവസരം
എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ കീഴില്‍ ജൂനിയര്‍ റസിഡന്റ് തസ്തികയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു.
യോഗ്യത: എം.ബി.ബി.എസ്. വേതനം: 45,000 രൂപ. ആറുമാസ കാലയളവിലേക്ക് ദിവസ വേതനാടിസ്ഥാനത്തിലാണ് നിയമനം. താല്‍പ്പര്യമുള്ളവര്‍ വയസ്്, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, പകര്‍പ്പ് എന്നിവ സഹിതം ഓഗസ്റ്റ് 31 ന് മെഡിക്കല്‍ സൂപ്രണ്ടിന്റെ കാര്യാലയത്തില്‍ രാവിലെ 10.30ന് നടക്കുന്ന കൂടിക്കാഴ്ച്ചയില്‍ പങ്കെടുക്കാം. അന്നേ ദിവസം രാവിലെ 10 മുതല്‍ 10.30 വരെ ആയിരിക്കും രജിസ്‌ട്രേഷന്‍. സര്‍ക്കാര്‍/പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജോലി ചെയ്തവര്‍ക്ക് മുന്‍ഗണന. ഫോണ്‍:0484-2754000
8.സൈക്കോളജി അപ്രന്റിസ് നിയമനം
പെരിന്തൽമണ്ണ പി.ടി.എം ഗവ. കോളേജിൽ "ജീവനി മെന്റൽ വെൽബീയിങ്" പദ്ധതിയുടെ ഭാഗമായി താൽക്കാലികാടിസ്ഥാനത്തില്‍ സൈക്കോളജി അപ്രന്റിസിനെ നിയമിക്കുന്നു. റെഗുലർ പഠനത്തിലൂടെ സൈക്കോളജിയിൽ നേടിയ ബിരുദാനന്തര ബിരുദമാണ് യോഗ്യത. ക്ലിനിക്കൽ സൈക്കോളജിയില്‍ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. യോഗ്യരായവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ആഗസ്റ്റ് ഒന്നിന് രാവിലെ 10.30 ന് പ്രിൻസിപ്പല്‍ മുമ്പാകെ കൂടിക്കാഴ്ചയ്ക്ക് ഹാജരാവണം. ഫോൺ: 04933 227370
9.തിയേറ്റര്‍ ടെക്നീഷ്യന്‍ നിയമനം
മലപ്പുറം താലൂക്ക് ഹെഡ് ക്വാർട്ടേഴ്‌സ് ആശുപത്രിയില്‍ തിയേറ്റര്‍ ടെക്നീഷ്യനെ നിയമിക്കുന്നു. താത്കാലിക നിയമനമാണ്. പ്ലസ്ടു/ തതുല്യ വിജയം, ഓപ്പറേഷന്‍ തിയേറ്റര്‍ ആന്റ് അനേസ്തേഷ്യ ടെക്നോളജി/ ഓപ്പറേഷന്‍ തിയേറ്റര്‍ ടെക്നോളജിയില്‍ ഡിപ്ലോമ എന്നിവയാണ് യോഗ്യത. കേരള പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന്‍ ഉണ്ടായിരിക്കണം. യോഗ്യരായവര്‍ക്കായി ജൂലൈ 27 ന് രാവിലെ 10.30 ന് ആശുപത്രി സൂപ്രണ്ട് ഓഫീസില്‍ വെച്ച് കൂടിക്കാഴ്ച നടക്കും. ഉദ്യോഗാർഥികൾ ബന്ധപ്പെട്ട എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ഹാജരാവണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0483 2734866.
10. അധ്യാപക നിയമനം
താനൂർ സി.എച്ച്.എം.കെ.എം. ഗവ ആർട്സ് ആന്റ് സയൻസ് കോളേജിൽ ഇലക്ട്രോണിക്സ് വിഭാഗത്തിൽ അതിഥി അധ്യാപകരെ നിയമിക്കുന്നു. യു.ജി.സി നിഷ്‌കർഷിച്ചിട്ടുള്ള യോഗ്യതയുള്ളവരും കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടിഡയറക്ടറുടെ കാര്യാലയത്തിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ളവരുമായ ഉദ്യോഗാർഥികൾ യോഗ്യതകൾ, മുൻപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂലൈ 26 ന് രാവിലെ 10 മണിക്ക് അഭിമുഖത്തിനായി കോളേജിൽ നേരിട്ട് ഹാജരാവണം. വിശദ വിവരങ്ങൾ കോളേജ് വെബ്സൈറ്റായ gctanur.ac.in ല്‍ ലഭിക്കും.