എറണാകുളം റീജിയണൽ കോ-ഓപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസർ യൂണിയൻ ലിമിറ്റഡ് വിവിധ ജില്ലകളിലെ ഫീൽഡ് സെയിൽസ് റെപ്രസന്റേറ്റീവ് ഒഴിവുകളിലേക്ക് ഇന്റർവ്യൂ നടത്തുന്നു. താല്പര്യമുള്ളവർക്ക് താഴെ കൊടുത്തിരിക്കുന്ന തീയതിയിലും സമയത്തും ഇന്റർവ്യൂവിന് ഹാജരായി ജോലി നേടാവുന്നതാണ്.
യോഗ്യത
കുറഞ്ഞത് 50% മാർക്കോടെ ഡിഗ്രി, ഇരുചക്ര വാഹന ഡ്രൈവിംഗ് ലൈസൻസും, കമ്പ്യൂട്ടർ പരിജ്ഞാനവും അഭിലക്ഷണീയം.
ഒഴിവുകളും ഇന്റർവ്യൂ തീയതിയും
✅ തൃശ്ശൂർ യൂണിറ്റ്
✦ ഇന്റർവ്യൂ തീയതി: ജൂലൈ 30 രാവിലെ 11 മണി മുതൽ
✦ ഇന്റർവ്യൂ സ്ഥലം: തൃശ്ശൂർ ഡയറി, രാമവർമ്മപുരം
✅ കോട്ടയം യൂണിറ്റ്
✦ ഇന്റർവ്യൂ തീയതി: ഓഗസ്റ്റ് 6 രാവിലെ 11 മണി മുതൽ
✦ ഇന്റർവ്യൂ സ്ഥലം: കോട്ടയം ഡയറി, വടവാതൂർ
✅ മൂന്നാർ യൂണിറ്റ്
✦ ഇന്റർവ്യൂ തീയതി: ഓഗസ്റ്റ് 13 രാവിലെ 11 മണി മുതൽ
✦ ഇന്റർവ്യൂ സ്ഥലം: ഡോക്ടർ വർഗീസ് കുര്യൻ ട്രെയിനിങ് സെന്റർ, മൂന്നാർ
Instructions
നിർദിഷ്ട കാലയളവിലേക്ക് കരാറടിസ്ഥാനത്തിലാണ് നിയമനം. ഇന്റർവ്യൂവിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ ബയോഡാറ്റയും അസ്സൽ സർട്ടിഫിക്കറ്റുകളും അവയുടെ പകരപ്പുകളും ആയി മിൽമയുടെ മേൽപ്പറഞ്ഞ ഡയറികളിൽ/ യൂണിറ്റിൽ നിർദിഷ്ട ദിവസം എത്തിച്ചേരേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 0484 2541193, 2556863