Ads Area

Imbichi Bava Housing Scheme 2024-25 || ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതി

Imbichibava House Maintenance Scheme

നമ്മുടെ ചുറ്റും ഒരുപാട് പാവപ്പെട്ട ആളുകളുണ്ട്. തോരാ മഴയത്തും ചോർന്നൊലിക്കുന്ന വീടുകളിൽ കഴിയുന്നവർ, സാമ്പത്തിക പ്രശ്നം പോലും വീടുപണി പൂർത്തീകരിക്കാൻ കഴിയാത്തവർ! അവർക്കെല്ലാം ഉപകാരപ്രദമാവുകയാണ് ഈ പദ്ധതി.

മുസ്ലീം, ക്രിസ്ത്യൻ, ബുദ്ധ, സിഖ്, പാഴ്സി, ജൈൻ എന്നീ ന്യൂനപക്ഷ മതവിഭാഗത്തിൽപ്പെടുന്ന വിധവകൾ/ വിവാഹബന്ധം വേർപ്പെടുത്തിയ/ഉപേക്ഷിക്കപ്പെട്ട സ്ത്രീകൾക്കുള്ള “ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതിയിൽ” ന്യൂനപക്ഷക്ഷേമ വകുപ്പ് ധനസഹായം നൽകുന്നു. 

ആർക്കെല്ലാം പദ്ധതിയുടെ ഗുണങ്ങൾ ലഭിക്കും?

ശരിയായ ജനലുകൾ/ വാതിലുകൾ/ മേൽക്കൂര/ ഫ്ളോറിംങ്/ ഫിനിഷിംങ്/ പ്ലംബിംങ്/ സാനിട്ടേഷൻ/ ഇലക്ട്രിഫിക്കേഷൻ എന്നിവയില്ലാത്ത വീടുകളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിനാണ് ധനസഹായം നൽകുന്നത്.

ഒരു വീടിന്റെ അറ്റകുറ്റപണികൾക്ക് 50,000 രൂപയാണ് ധനസഹായം. ഇത് തിരിച്ചടക്കേണ്ടതില്ല. അപേക്ഷകയുടെ സ്വന്തം/പങ്കാളിയുടെ പേരിലുള്ള വീടിന്റെ പരമാവധി വിസ്തീർണ്ണം 1200 സ്ക്വ.ഫീറ്റ് കവിയരുത്. അപേക്ഷക കുടുംബത്തിലെ ഏക വരുമാനദായകയായിരിക്കണം. ബി.പി.എൽ കുടുംബത്തിന് മുൻഗണന. അപേക്ഷകയ്ക്കോ, അവരുടെ മക്കൾക്കോ, ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവർ, പെൺകുട്ടികൾ മാത്രമുള്ള അപേക്ഷക തുടങ്ങിയവർക്ക് മുൻഗണന നൽകും.

സർക്കാർ/ അർദ്ധ സർക്കാർ സ്ഥാപനങ്ങളിൽ സ്ഥിര വരുമാനം ലഭിക്കുന്ന മക്കളുള്ള വിധവകൾ, സർക്കാരിൽ നിന്നോ സമാന ഏജൻസികളിൽ നിന്നോ ഇതിന് മുമ്പ് 10 വർഷത്തിനുള്ളിൽ ഭവന നിർമ്മാണത്തിന് സഹായം ലഭിച്ചവർ എന്നിവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല. വകുപ്പ് പ്രത്യേകം തയ്യാറാക്കിയ അപേക്ഷാ ഫാറം മുഖേനയാണ് അപേക്ഷിക്കേണ്ടത്.

അപേക്ഷിക്കേണ്ട വിധം?

2023-24 സാമ്പത്തിക വർഷത്തെ ഭൂമിയുടെ കരം ഒടുക്കിയ രസീതിന്റെ പകർപ്പ്, റേഷൻ കാർഡിന്റെ പകർപ്പ് എന്നിവയോടൊപ്പം വീട് റിപ്പയർ ചെയ്യേണ്ടതിനും, വീടിന്റെ വിസ്തീർണ്ണം 1200 സ്ക്വ.ഫീറ്റിൽ കുറവാണ് എന്ന് സാക്ഷ്യപ്പെടുത്തുന്നതിനും, വില്ലേജ് ആഫീസർ/തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ അസിസ്റ്റന്റ് എഞ്ചിനീയർ/ബന്ധപ്പെട്ട അധികാരികൾ എന്നിവരിൽ ആരുടെയെങ്കിലും സാക്ഷ്യപത്രം മതിയാകും. മറ്റു വകുപ്പുകളിൽ നിന്നോ, സമാന ഏജൻസികളിൽ നിന്നോ അപേക്ഷകയ്ക്ക് ഭവന പുനരുദ്ധാരണത്തിനും 10 വർഷത്തിനുള്ളിൽ ഭവന നിർമ്മാണത്തിനും ആനുകൂല്യം ലഭിച്ചിട്ടില്ലെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ബന്ധപ്പെട്ട വില്ലേജ് എക്സ്റ്റഷൻ ആഫീസർ/ പഞ്ചായത്ത് സെക്രട്ടറി/ എന്നിവരിൽ ആരുടെയെങ്കിലും പക്കൽ നിന്നുള്ളത് മതിയാകുന്നതാണ്.

പൂരിപ്പിച്ച അപേക്ഷ അനുബന്ധ രേഖകൾ സഹിതം അതാത് ജില്ലാ കളക്ടറേറ്റിലെ ന്യൂനപക്ഷക്ഷേമ സെക്ഷനിൽ നേരിട്ടോ, ഡെപ്യൂട്ടി കളക്ടർ (ജനറൽ), ജില്ലാ ന്യൂനപക്ഷക്ഷേമ സെക്ഷൻ, ജില്ലാ കളക്ടറേറ്റ് എന്ന വിലാസത്തിൽ അതാത് ജില്ലാ കളക്ടറേറ്റിലേയ്ക്ക് തപാൽ മുഖാന്തിരമോ അപേക്ഷിക്കാം. അപേക്ഷാ ഫാറം www.minoritywelfare.kerala.gov.in എന്ന വകുപ്പിന്റെ വെബ്‍സൈറ്റിൽ നിന്നും ലഭിക്കുന്നതാണ്. അപേക്ഷകൾ അതാത് ജില്ലാ കളക്ടറേറ്റിൽ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 31 2024 ഓഗസ്റ്റ് 20 വരെയാണ്.

അപേക്ഷയോടൊപ്പം സ്വയം സാക്ഷ്യപ്പെടുത്തി നിര്‍ബന്ധമായും സമര്‍പ്പിക്കേണ്ട രേഖകള്‍:-

➮റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ്‌

➮2024-25 സാമ്പത്തിക വര്‍ഷത്തില്‍ സ്വന്തം പേരിലുള്ള വസ്തുവിന്റെ കരം ഒടുക്കിയ രസീതിന്റെ പകര്‍പ്പ്‌

➮തദ്ദേശ സ്വയംഭരണ സ്ഥാപനത്തില്‍ നിന്നും ലഭിച്ച സ്ഥിര താമസ സര്‍ട്ടിഫിക്കറ്റ്‌

➮ വിധവയാണെങ്കില്‍ ഭര്‍ത്താവിന്റെ മരണ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്‌

➮ വിവാഹ മോചിത/ ഉപേക്ഷിക്കപ്പെട്ടവരാണെങ്കില്‍ ആയത്‌ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്‌

➮വീട്‌ റിപ്പയര്‍ ചെയ്യേണ്ടതിനും, വീടിന്റെ വിസ്തീര്‍ണ്ണം 1200 സ്ക്വയർ ഫീറ്റില്‍ കുറവാണ്‌ എന്ന്‌ സാക്ഷ്യപ്പെടുത്തുന്നതിന്‌, വില്ലേജ്‌ ആഫീസര്‍/ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ അസിസ്റ്റന്റ്‌ എഞ്ചിനീയര്‍/ ബന്ധപ്പെട്ട അധികാരികള്‍ എന്നിവരില്‍ ആരുടെയെങ്കിലും സാക്ഷ്യപത്രം.

➮ മറ്റ് വകുപ്പിൽ നിന്നോ, സമാന ഏജന്‍സികളില്‍ നിന്നോ അപേക്ഷകയ്ക്ക്‌ ഭവന പുനരുദ്ധാരണത്തിനും 10 വര്‍ഷത്തിനുള്ളില്‍ ഭവന നിര്‍മ്മാണത്തിനും ആനുകൂല്യം ലഭിച്ചിട്ടില്ലെന്ന്‌ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്‌ ബന്ധപ്പെട്ട വില്ലേജ്‌ എക്സ്റ്റഷന്‍ ആഫീസര്‍, പഞ്ചായത്ത്‌ സെക്രട്ടറി/ ബന്ധപ്പെട്ട മറ്റു ഉദ്യോഗസ്ഥര്‍ എന്നിവരില്‍ ആരുടെയെങ്കിലും പക്കല്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റ്‌.

➮ അപേക്ഷകക്കോ/ അവരുടെ മക്കള്‍ക്കോ മാനസിക-ശാരീരിക വെല്ലവിളികള്‍/ക്യാന്‍സര്‍/കിഡ്‌നി പ്രശ്ശം/ഹൃദ്യോഗം/കരള്‍ സംബന്ധമായ അസുഖം/തളര്‍വാതം മറ്റു മാരക അസുഖങ്ങള്‍ ഉണ്ടെങ്കില്‍ ആയത്‌ തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പ്‌.

➮ റേഷന്‍ കാര്‍ഡിലെ പേരും, അപേക്ഷയിലെ പേരും തമ്മില്‍ വൃത്യാസമുണ്ടെങ്കില്‍ രണ്ടും ഒന്നാണെന്ന്‌ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്‌

NOTIFICATION

APPLICATION FORM

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

1 അഭിപ്രായങ്ങള്‍
* Please Don't Spam Here. All the Comments are Reviewed by Admin.

Below Post Ad

Ads Area