Ads Area

സഹായി, വാക്സിനേറ്റർ ഒഴിവുകൾ | Animal Husbandry Department Job Vacancy

Kerala Animal Husbandry Department Job Vacancy

കേരള മൃഗസംരക്ഷണ വകുപ്പ് സംസ്ഥാന വ്യാപകമായി ഉരുക്കൾക്ക് ആഗസ്റ്റ് 5 -ാം തീയതി മുതൽ 30 പ്രവൃത്തി ദിവസങ്ങളിലായി കുളമ്പുരോഗ പ്രതിരോധ കുത്തിവയ്പിന്റെ അഞ്ചാംഘട്ടവും ചർമമുഴരോഗ പ്രതിരോധ കുത്തിവയ്പിന്റെ രണ്ടാം ഘട്ടവും നടത്തുന്നു. പ്രസ്തുത വാക്‌സിനേഷനുകൾക്ക് വാക്‌സിനേറ്റർമാർ, സഹായികൾ എന്നിവരിൽ നിന്നും താൽക്കാലിക അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.

യോഗ്യത

വാക്‌സിനേറ്റർ തസ്തിക
- ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന് കീഴിലുളള പ്രദേശത്തെ പരിചയസമ്പന്നരും സർവീസിൽ നിന്നും വിരമിച്ചവരുമായ ലൈവ്‌സ്റ്റോക്ക് ഇൻസ്‌പെക്ടർമാർ, അസിസ്റ്റന്റ് ഫീൽഡ് ഓഫീസർമാർ, ഫീൽഡ് ഓഫീസർമാർ
- സർക്കാർ സർവീസിൽ ഇല്ലാത്തതും, കേരള സ്റ്റേറ്റ് വെറ്ററിനറി കൗൺസിൽ രജിസ്‌ട്രേഷൻ ഉള്ളതുമായ വെറ്ററിനറി ഡോക്ടർമാർ
സഹായി തസ്തിക
- തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന് കീഴിലുളള പ്രദേശത്തെ പൂർണകായിക ക്ഷമതയുള്ളതും ആരോഗ്യമുള്ളതുമായ മൃഗസംരക്ഷണ വകുപ്പിൽ നിന്നും വിരമിച്ച അറ്റൻഡർമാർ/പാർട്ട് ടൈം സ്വീപ്പർമാർ
- വി.എച്ച്.എസ്.സി പാസ്സായവർ
- കേരള വെറ്ററിനറി ആന്റ് അനിമൽ സയൻസസ് യൂണിവേഴ്‌സിറ്റിയുടെ സർട്ടിഫിക്കറ്റ് കോഴ്‌സുകൾ പൂർത്തിയാക്കിയവർ
- സാമൂഹിക സന്നദ്ധസേന വോളന്റിയർമാർ
- 18 വയസ്സിന് മുകളിൽ പ്രായമുളള സ്ഥലപരിചയമുള്ളതും, കായികക്ഷമതയുളളവരുമായ യുവതീ-യുവാക്കൾ

പ്രത്യേക മുൻഗണന: പശുക്കളെ കൈകാര്യം ചെയ്ത മുൻപരിചയമുള്ളവർക്ക് മുൻഗണന.

പ്രായപരിധി

18 വയസ്സിന് മുകളിൽ

അപേക്ഷിക്കേണ്ട വിധം?

വെള്ളകടലാസ്സിൽ തയ്യാറാക്കിയ അപേക്ഷകൾ ബയോഡാറ്റ സഹിതം താമസിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന് കീഴിലുള്ള മൃഗാശുപത്രിയിൽ മാത്രം സ്ഥാപനമേധാവി (ചീഫ് വെറ്ററിനി ഓഫീസർ/സീനിയർ വെറ്ററിനറി സർജൻ/ വെറ്ററിനറി സർജൻ) മുൻപാകെ ആഗസ്റ്റ് 3 -ാം തീയതി വൈകീട്ട് 3 മണിക്ക് മുൻപായി നേരിട്ട് സമർപ്പിക്കണം. അപേക്ഷയിൽ മേൽവിലാസവും, മൊബൈൽ നമ്പരും വ്യക്തമായി രേഖപ്പെടുത്തേണ്ടതും ആധാർ കാർഡിന്റെ കോപ്പി സമർപ്പിക്കേണ്ടതാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍
* Please Don't Spam Here. All the Comments are Reviewed by Admin.

Below Post Ad

Ads Area