Latest Jalanidhi job vacancy for Project Commissioner in 2024. Apply now to join a dynamic team focused on sustainable water resource management. Don't miss out on this prestigious opportunity.
മലപ്പുറം ജലനിധി മേഖലാ കാര്യാലയത്തിൽ പ്രോജെക്റ്റ് കമ്മീഷണറുടെ ഒഴിവിലേക്ക് താത്കാലിക നിയമനം നടത്തുന്നു. ബി.ടെക്/ബി ഇ (സിവിൽ) എഞ്ചിനീയറിങ് ബിരുദവും കുടിവെള്ള പദ്ധതി മേഖലയിൽ പ്രവർത്തന പരിചയവുമാണ് യോഗ്യത. പ്രതിദിനം 1185 രൂപ വേതനം ലഭിക്കും. ഇന്റർവ്യൂ
താല്പര്യമുള്ളവര്‍ ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളുടെ ഒറിജിനൽ സഹിതം കെ.ആര്‍.ഡബ്ല്യു.എസ്.എ(ജലനിധ) മലപ്പുറം മേഖല കാര്യാലയത്തില്‍ ആഗസ്റ്റ് 21 ന് രാവിലെ 10 മണിക്ക് കൂടിക്കാഴ്ചയ്ക്ക് ഹാജരാവണം. ഫോൺ: 0483 2738566, 8281112185.
2. ആരോഗ്യവകുപ്പിൽ താൽക്കാലിക അവസരം
ആലപ്പുഴ ജില്ലയിലെ കായംകുളം താലൂക്ക് ആശുപത്രിയില്‍ ഡയാലിസിസ് ടെക്നീഷ്യന്‍, ലബോറട്ടറി ടെക്നീഷ്യന്‍, സ്റ്റാഫ് നഴ്സ്, ഇലക്ട്രീഷ്യന്‍, ഫാര്‍മസിസ്റ്റ് തസ്തികകളില്‍ താത്കാലിക നിയമനം നടത്തുന്നു. ഓഗസ്റ്റ് എട്ടിന് രാവിലെ 10 മുതല്‍ 12 വരെ ഡയാലിസിസ് ടെക്നീഷ്യന്‍ തസ്തികയിലേക്കും ഉച്ചയ്ക്ക് രണ്ട് മുതല്‍ നാല് വരെ ലബോറട്ടറി ടെക്നീഷ്യന്‍ തസ്തികയിലേക്കും 13-ന് രാവിലെ 10 മുതല്‍ 12 വരെ സ്റ്റാഫ് നഴ്സ് തസ്തികയിലേക്കും ഉച്ചയ്ക്ക് 12 മുതല്‍ 1.30 വരെ ഇലക്ട്രീഷ്യന്‍ തസ്തികയിലേക്കും രണ്ട് മുതല്‍ നാല് വരെ ഫാര്‍മസിസ്റ്റ് തസ്തികയിലേക്കുമുള്ള കൂടിക്കാഴ്ച നടക്കും.
3. റെസ്ലിംഗ് അസിസ്റ്റന്റ് ഒഴിവ്
കായിക യുവജന കാര്യാലയത്തിന്റെ നിയന്ത്രണത്തിലുള്ള തൃശ്ശൂർ സ്പോർട്സ് ഡിവിഷനിലെ കുന്നംകുളം സ്കൂളിലേക്ക് ഒരു റെസ്‌ലിംങ് അസിസ്റ്റന്റ് പരിശീലകനെ ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. കോച്ചിങ്ങിൽ ഡിപ്ലോമ, അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള രണ്ടവർഷത്തെ പ്രവൃത്തിപരിചയം എന്നീ യോഗ്യതയും ബന്ധപ്പെട്ട കായികയിനത്തിൽ മതിയായ പ്രവൃത്തി പരിചയമുള്ളവർക്കും അപേക്ഷിക്കാം. പ്രവൃത്തിപരിചയമുള്ളവരുടെ അഭാവത്തിൽ പ്രവൃത്തിപരിചയമില്ലാത്തവരെയും പരിഗണിക്കും. താൽപര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ആഗസ്റ്റ് 13ന് രാവിലെ 10 മണിക്ക് കായിക യുവജന കാര്യാലയത്തിൽ എത്തിചേരണം. അപേക്ഷാ ഫോം വകുപ്പിൽ നിന്ന് നേരിട്ട് ലഭിക്കും. വിശദവിവരങ്ങൾക്ക് ഫോൺ: 0471 2326644.