Kudumbashree Micro Enterprise Consultant Job Vacancy for 2024. Apply now for the Micro Enterprise Consultant position before the last date, August 31, 2024. Secure your future with Kudumbashree today.
ഇടുക്കി ജില്ലയിലെ കുടുംബശ്രീ സൂക്ഷ്മ സംരംഭ വികസനത്തിന്റെ ഭാഗമായി ഗ്രാമപഞ്ചായത്തുകളില്‍ എംഇസിമാരെ (മൈക്രോ എന്റര്‍പ്രൈസ് കണ്‍സള്‍ട്ടന്റ്) നിയമിക്കുന്നതിന് ബിരുദ യോഗ്യതയുള്ള കുടുംബശ്രീ അംഗമോ ,കുടുംബശ്രീ കുടുംബാംഗമോ ,ഓക്‌സിലറി ഗ്രൂപ്പ് അംഗമോ ആയവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. തൊടുപുഴ ,കരിങ്കുന്നം , മണക്കാട് ,മുട്ടം ,പീരുമേട് ,പെരുവന്താനം ,പാമ്പാടുംപാറ , ഉടുമ്പന്‍ചോല സി ഡി എസുകളില്‍ ആണ് എം ഇ സി മാരുടെ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.പ്രായപരിധി
25 നും 45 നും മദ്ധ്യേ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാവുന്നതാണ്. എഴുത്തു പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് നിയമനം. നിയമനം ലഭിക്കുന്നവര്‍ക്ക് ഫീല്‍ഡ്തല പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തില്‍ ഓണറേറിയം, യാത്രാബത്ത എന്നിവ ലഭിക്കും.
അപേക്ഷ
ഇടുക്കി ജില്ലയില്‍ സ്ഥിര താമസക്കാരായ ഉദ്യോഗാര്‍ത്ഥികള്‍ വെള്ള പേപ്പറില്‍ അപേക്ഷയോടൊപ്പം ബയോ ഡാറ്റയും ,സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് എന്നിവ സഹിതം ആഗസ്ത് 31 ന് വൈകീട്ട് 5 മണിക്കകം ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കുടുംബശ്രീ , സിവില്‍ സ്റ്റേഷന്‍ പൈനാവ് (പി ഒ ), കുയിലിമല ഇടുക്കി ജില്ല പിന്‍കോഡ് :685603 എന്ന വിലാസത്തില്‍ തപാല്‍ മുഖേനയോ നേരിട്ടോ അപേക്ഷിക്കാവുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് 04862232223