യോഗ്യത
25 നും 45 നും ഇടയില്‍ പ്രായമുള്ള വിവാഹിതരും പത്താം ക്ലാസ്സ് വിദ്യാഭ്യാസ യോഗ്യതയുള്ളവരും തനത് വാര്‍ഡില്‍ സ്ഥിരതാമസക്കാരുമായിരിക്കണം അപേക്ഷകര്‍.
ഇന്റർവ്യൂ
യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍ സഹിതമാണ് അഭിമുഖത്തില്‍ പങ്കെടുക്കേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0477 271061.
കുടുംബശ്രീയിൽ അക്കൗണ്ട് ജോലി ഒഴിവ്
ആലപ്പുഴ കുടുംബശ്രീ ജില്ലാ മിഷന്റെ കീഴില്‍ ആര്യാട് ബ്ലോക്കില്‍ മണ്ണഞ്ചേരിയില്‍ പ്രവര്‍ത്തിക്കുന്ന എം.ഇ.ആര്‍.സി ഓഫീസിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്.
എം.കോം, ടാലി, ഡി.സി.എ എന്നീ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. ഓക്സിലറി ഗ്രൂപ്പ് അംഗങ്ങള്‍ക്ക് മുന്‍ഗണന ലഭിക്കും.
അപേക്ഷകള്‍ ഒക്ടോബര്‍ 19 ന് വൈകുന്നേരം 4 മണിക്കുള്ളില്‍ കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസിലോ മണ്ണഞ്ചേരി സി.ഡി.എസ് ഓഫീസിലോ സമര്‍പ്പിക്കേണ്ടതാണ്. ഫോണ്‍: 0477-2254104.