Ads Area

കേരളത്തിലെ ഏറ്റവും വലിയ നേഴ്സിംഗ് തൊഴിൽമേളയിൽ നിങ്ങൾക്കും പങ്കെടുക്കാം!! വിദേശത്തേക്ക് പറക്കാം

Kerala Biggest Nursing Jobfair
മികച്ച ശമ്പളത്തിൽ നഴ്സിംഗ് ജോലി സ്വപ്നം കാണുന്നവർക്കായി വൻ അവസരമാണ് ഒരുങ്ങുന്നത്. വിജ്ഞാന പത്തനംതിട്ട പദ്ധതിയുടെ ഭാഗമായി, ആസ്ട്രേലിയ, ന്യൂസിലാൻഡ്, ജർമ്മനി, ജപ്പാൻ, യുകെ എന്നീ രാജ്യങ്ങളിലേക്ക് നഴ്സിംഗ് തൊഴിൽമേള നടക്കുന്നു. കേരളത്തിലെ ഏറ്റവും വലിയ നഴ്സിംഗ് തൊഴിൽമേളയാണ് ഒക്ടോബർ 19ന്  നടക്കാൻ പോകുന്നത്. കേരളത്തിന്റെ ധനകാര്യവകുപ്പ് മന്ത്രി കൂടിയായ തോമസ് ഐസക് തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് തൊഴിൽമേളയെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയിച്ചത്.

തോമസ് ഐസക്കിന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെയാണ്

കേരളത്തിലെ ഏറ്റവും വലിയ നേഴ്സിംഗ് തൊഴിൽമേള തിരുവല്ല മാർത്തോമാ കോളേജിൽ ഒക്ടോബർ 19-ന് നടക്കുന്നു. ആസ്ട്രേലിയ, ന്യൂസിലന്റ്, ജർമ്മനി എന്നിവിടങ്ങളിൽ 2000-ത്തിൽപ്പരം തൊഴിലവസരങ്ങൾ. ജപ്പാൻ, യുകെ എന്നിവിടങ്ങളിലെ തൊഴിലവസരങ്ങളും ഉണ്ടായേക്കാം.

ആസ്ട്രേലിയയിലെ ട്രെയിനിംഗ് - തൊഴിൽ വിസ പരിപാടി നോക്കൂ. ഐഎച്ച്എൻഎ എന്ന ആസ്ട്രേലിയയിലെ നേഴ്സിംഗ് കോളേജും റാംസെ ഹോസ്പിറ്റൽ ഗ്രൂപ്പുമാണ് ഈ വിസ നൽകുന്നത്. അമേരിക്കയിലെ അരിസോണ സ്റ്റേറ്റ് യൂണിവേഴ്സിറ്റി ഇവരുമായി സഹകരിക്കുന്നു. ഇവർക്ക് ആസ്ട്രേലിയയിൽ നാല് കാമ്പസുകളുണ്ട്. കൊച്ചിയിൽ രണ്ടാഴ്ച മുമ്പാണ് ഒരു കാമ്പസ് ആരംഭിച്ചത്.

മാർത്തോമാ കോളേജിൽ നടക്കുന്ന അഭിമുഖത്തിൽ തെരഞ്ഞെടുക്കപ്പെടുന്നവർക്ക് എംപ്ലോയറുടെ ഇന്റർവ്യൂ ഉണ്ടാകം. ഇത് തൃപ്തികരമാണെങ്കിൽ ഓഫർ ലെറ്റർ ലഭിക്കും. ആസ്ട്രേലിയയിൽ NCLEX-RN സർട്ടിഫിക്കേഷൻ കോഴ്സിന് പഠിക്കുന്നതിനും അതോടൊപ്പം റാംസെ ഹോസ്പിറ്റൽ ഗ്രൂപ്പിലെ നേഴ്സിംഗ് അസിസ്റ്റന്റായി ജോലി ചെയ്യുന്നതിനുമാണ് വിസ. ഈ പരിശീലന കാലത്ത് 29-35 ലക്ഷം രൂപ വർഷം ശമ്പളമായി ലഭിക്കും. ഇതിൽ നിന്ന് ഏതാണ്ട് 9 ലക്ഷം രൂപ ട്യൂഷൻ ഫീസിനും രജിസ്ട്രേഷൻ നടപടികൾക്കുമായി നൽകേണ്ടിവരും. ചെലവ് കഴിഞ്ഞ് 0.5-1.0 ലക്ഷം രൂപ പ്രതിമാസം വീട്ടിൽ അയക്കാൻ കഴിയും.

രണ്ട് വർഷത്തിനുള്ളിൽ NCLEX-RN രജിസ്ട്രേഷനും OSCE പരീക്ഷയും നേടണം. വിസാ കാലയളവിനുള്ളിൽ ഇത് നേടാൻ കഴിഞ്ഞില്ലെങ്കിൽ വീട്ടിലേക്കു മടങ്ങേണ്ടിവരും. വിജയകരമായി പൂർത്തീകരിച്ചാൽ ആസ്ട്രേലിയയിൽ തുടർന്ന് ജോലി ചെയ്യാം. അല്ലെങ്കിൽ മറ്റേതെങ്കിലും രാജ്യത്ത് നേഴ്സിംഗ് ജോലിക്കു പോകാം. 5 ലക്ഷം മുതൽ 10 ലക്ഷം രൂപ വരെ മാസശമ്പളം ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്.

ഉദ്യോഗാർത്ഥിക്ക് നേഴ്സിംഗ് ഡിഗ്രിയും രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും വേണം. ഇംഗ്ലീഷ് പ്രാവീണ്യത്തിനുള്ള IELTS പരീക്ഷം പാസ്സായിരിക്കണം. ഇത് വിസാ നടപടികൾ പൂർത്തിയാക്കുന്നതിനു മുമ്പ് ചെയ്താൽ മതി. നിങ്ങൾ തെരഞ്ഞെടുക്കപ്പെട്ടാൽ IELTS പരീക്കുള്ള പ്രത്യേക പരിശീലനം ഓൺലൈനായും അല്ലാതെയും നൽകുന്നതിന് കെ-ഡിസ്ക് സംവിധാനമൊരുക്കും. 

എത്രയാണ് നിങ്ങൾക്ക് ചെലവ് വരിക? വിസ ഫീസും ടിക്കറ്റ് ചാർജ്ജും മാത്രമേ ചെലവുള്ളൂ. നോർക്കയക്ക് 30,000 രൂപ റിക്രൂട്ട്മെന്റ് ചാർജ്ജായി നൽകണം. എല്ലാംകൂടി ഏതാണ്ട് ഒരുലക്ഷം രൂപ. ഇത് കൈയിൽ ഇല്ലെങ്കിൽ വിഷമിക്കേണ്ട. ഇതിനുള്ള വായ്പ നോർക്ക തരപ്പെടുത്തി തരും. 

പറയൂ ഇതിനേക്കാൾ മെച്ചപ്പെട്ടൊരു നേഴ്സിംഗ് തൊഴിലവസരം സാധ്യമാണോ? 

തൊഴിൽമേളയിൽ പങ്കെടുക്കാൻ എന്ത് ചെയ്യണം? DWMS പോർട്ടലിൽ രജിസ്റ്റർ ചെയ്യുക. അവിടുത്തെ എംപ്ലോയർ വിൻഡോയിൽ ലോഗിൻ ചെയ്ത നേഴ്സിംഗ് ജോലിക്ക് അപേക്ഷിക്കുക. അപേക്ഷിക്കേണ്ട വിധം വിവരിക്കുന്ന വീഡിയോ ലിങ്ക് ചുവടെ ചേർക്കുന്നു: https://youtu.be/eVZRbLVfGkQ

താഴെ നൽകിയിരിക്കുന്ന ഗൂഗിൾ ഫോം പൂരിപ്പിച്ച് സമർപ്പിക്കുന്നവരെ വിജ്ഞാന പത്തനംതിട്ട ടീം നേരിട്ട് ബന്ധപ്പെട്ട് ആവശ്യമായ സഹായങ്ങളും പരിശീലനങ്ങളും നൽകുന്നതാണ്.

പത്തനംതിട്ടക്കാർക്കു മാത്രമല്ല, ഏതു മലയാളിക്കും DWMS-ൽ രജിസ്റ്റർ ചെയ്ത് ഈ ജോലിക്ക് അപേക്ഷിക്കാം. നിങ്ങൾക്ക് നേരിട്ട് വരാൻ കഴിയുന്നില്ലെങ്കിൽ ഓൺലൈനായിട്ടുള്ള ഇൻ്റർവ്യു തരപ്പെടുത്താം.

ഇനിയും സംശയങ്ങളുണ്ടോ? ഏതെങ്കിലും നോളജ് ഇക്കോണമി മിഷൻ ജോബ് സ്റ്റേഷനിലെ ഫെസിലിറ്റേഷൻ സെന്ററിലോ ചെല്ലുക. അവർ നിങ്ങളെ സഹായിക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍
* Please Don't Spam Here. All the Comments are Reviewed by Admin.

Below Post Ad

Ads Area