സംസ്ഥാന ക്ഷീര വികസന വകുപ്പിനു കീഴില്‍ പാലക്കാട് ജില്ലയിലെ ആലത്തൂരിൽ പ്രവര്‍ത്തിക്കുന്ന ക്ഷീര പരിശീലന കേന്ദ്രത്തിലെ റീജിയണല്‍ ഡയറി ലാബിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി ട്രെയിനി അനലിസ്റ്റ് (മൈക്രോബയോളജി) തസ്തികയിലേക്ക് നിയമനം നടത്തുന്നു. ആറു മാസത്തേക്കുള്ള കരാര്‍ നിയമനമാണ്.
യോഗ്യത
ഡെയറി മൈക്രോബയോളജിയിലുള്ള എം.ടെക്/ എം.എസ്.സി ഫുഡ് മൈക്രോബയോളജിയാണ് യോഗ്യത. ഇവരുടെ അഭാവത്തില്‍ എം.എസ്.സി മൈക്രോബയോളജി യോഗ്യതയുള്ളവരെയും പരിഗണിക്കും. ആറു മാസം എന്‍.എ.ബി.എല്‍ ലാബില്‍/ ഡെയറി ലാബിലുള്ള പ്രവൃത്തിപരിചയം അഭിലഷണീയം.
അപേക്ഷിക്കേണ്ട വിധം?
താല്‍പര്യമുള്ളവര്‍ ബയോഡാറ്റ, യോഗ്യതാ സര്‍ട്ടിഫിക്കറ്റ്, തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പുകള്‍ സഹിതം ഒക്ടോബര്‍ 11 ന് വൈകീട്ട് അഞ്ചിനു മുമ്പായി നേരിട്ടോ തപാല്‍ പ്രിന്‍സിപ്പല്‍, ക്ഷീര പരിശീലന കേന്ദ്രം, ക്ഷീരവികസന വകുപ്പ്, ആലത്തൂര്‍, പാലക്കാട് 678541 (ഫോണ്‍:04922-226040) എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം. കൂടിക്കാഴ്ചയ്ക്ക് യോഗ്യത നേടിയവരുടെ ലിസ്റ്റ് ഒക്ടോബര്‍ 15 ന് ഉച്ചയ്ക്ക് 12 മണിക്ക് നോട്ടീസ് ബോര്‍ഡില്‍ പ്രസിദ്ധീകരിക്കും. ഇന്റര്‍വ്യൂ ഒക്ടോബര്‍ 21 ന് രാവിലെ 11 മണിക്ക് ആലത്തൂര്‍ ക്ഷീര പരിശീലന കേന്ദ്രത്തില്‍ വച്ച് നടക്കും.