Ads Area

ജില്ലാ ആശുപത്രി/ താലൂക്ക് ആശുപത്രികളിൽ പീർ എഡ്യൂകേറ്റർ/ സപ്പോർട്ടർ നിയമനം

District Government Hospital Idukki Job Vacancy
നാഷണൽ വൈറൽ ഹെപ്പറ്റൈറ്റീസ് കൺട്രോൾ പ്രോഗ്രാമിന്റെ കീഴിൽ ജില്ലയിലെ ചികിത്സാ കേന്ദ്രങ്ങളായ ഇടുക്കി ജില്ലാ ആശുപത്രി, തൊടുപുഴ, താലൂക്ക് ആശുപത്രി അടിമാലി എന്നിവിടങ്ങളിൽ പീർ എഡ്യൂകേറ്റർ /സപ്പോർട്ടർമാരെ ഇൻസെന്റീവ് അടിസ്ഥാനത്തിൽ നിയമിക്കുന്നു. ഓരോ ഒഴിവ് വീതമാണുള്ളത്. സെപ്റ്റംബർ 26 ന് രാവിലെ 11 മണി മുതൽ ഇടുക്കി ജില്ലാ മെഡി ക്കൽ ഓഫീസിൽ (ആരോഗ്യം) വാക്ക് ഇൻ ഇന്റർവ്യു നടക്കും.

യോഗ്യത

ഇന്റർവ്യൂവിൽ പങ്കെടുക്കുന്ന ഉദ്യോഗാർത്ഥികൾ ഹെപ്പറ്റൈറ്റീസ് ബിസി രോഗബാധിതരായ അല്ലെങ്കിൽ സുഖം പ്രാപിച്ച വ്യക്തിയായിരിക്കണം, കുറഞ്ഞത് 12-ാം തരം പാസ്സായിരിക്കണം, പ്രാദേശിക ഭാഷയിലുള്ള മികച്ച അറിവും ഇംഗ്ലീഷ് ഭാഷ യിൽ പ്രവർത്തന പരിചയവും ഉണ്ടായിരിക്കണം, അടിസ്ഥാന കമ്പ്യൂട്ടർ ഡേറ്റാ എൻട്രി പരിജ്ഞാനം, നിലവിൽ ഹെപ്പറ്റൈറ്റീസ് ബിസി രോഗബാധിതരായ അല്ലെങ്കിൽ സുഖം പ്രാപിച്ച വ്യക്തികളിൽ നിന്നുമാണ് അപേക്ഷ സ്വീകരിക്കുന്നത്. ഇത്തരക്കാരുടെ അഭാവ ത്തിൽ പൊതുവിഭാഗത്തിൽ നിന്നും നിയമനം നടത്തും.

ഇന്റർവ്യൂ

യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റും സാക്ഷ്യ പ്പെടുത്തിയ പകർപ്പും, ആധാർ,വോട്ടർ ഐ.ഡി എന്നിവയുടെ അസ്സലും സാക്ഷ്യപ്പെടുത്തിയ പകർപ്പും ഇന്റർവ്യു സമയത്ത് ഹാജരാക്കേണ്ടതാണ്. ഫോൺ: 04862 233030, 04862 296449.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍
* Please Don't Spam Here. All the Comments are Reviewed by Admin.

Below Post Ad

Ads Area