പാലക്കാട് ജില്ലയിലെ ആലത്തൂർ ബ്ലോക്ക് പട്ടികജാതി ഓഫീസിന് കിഴിലുള്ള ഗവ.പ്രീമെട്രിക് ഹോസ്റ്റലിലേക്ക് ഒരു വാര്‍ഡന്‍,രണ്ട് കുക്ക് , ഒരു പാര്‍ട്ട് ടൈം സ്വീപ്പര്‍ എന്നിവരെ ദിവസ വേതനാടിസ്ഥാനത്തില്‍ ആവശ്യമുണ്ട്. സ്ത്രീകളാവണം അപേക്ഷകര്‍.
വാര്‍ഡൻ
പത്താം ക്ലാസ്സ് വിജയവും മുന്‍പരിചയവുമാണ് യോഗ്യത.
കുക്ക്
പാചക വൃത്തിയില്‍ മുന്‍പരിചയം വേണം. ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള കോഴ്സ് വിജയിച്ചവര്‍ക്ക് മുന്‍ഗണന.
പാര്‍ടൈം സ്വീപ്പർ
ഏഴാം ക്ലാസ്സ് വിജയവും തൂപ്പ് ജോലി ചെയ്യാന്‍ ക്ഷമതയുള്ളവരുമായിരിക്കണം.
ശമ്പളം
വാര്‍ഡന് 755/-, കൂക്കിന് 675/- പാര്‍ടൈം സ്വീപ്പര്‍ക്ക് 433/-യുമാണ് ദിവസവേതനം.
അപേക്ഷിക്കേണ്ട വിധം?
ആലത്തൂര്‍ ബ്ലോക്ക് പരിധിയിലുള്ള അപേക്ഷകര്‍ക്ക് മുന്‍ഗണനയുണ്ടാകും. വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ ആവശ്യമായ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം സെപ്റ്റംബര്‍ 20 ന് അഞ്ചു മണിക്കുള്ളില്‍ ആലത്തൂര്‍ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ നല്‍കണം. 2025 മാര്‍ച്ച് 31 വരെയാണ് നിയമന കാലാവധി. നിയമനങ്ങള്‍ താല്‍ക്കാലികവും പി.എസ്.സി/എംപ്ലോയ്‌മെന്റ് ഏക്‌സ്ചേഞ്ച് മുഖേന നിയമനം നടത്തുന്നത് വരേയും (ഏതാണോ ആദ്യം) ആയിരിക്കുമെന്ന് ആലത്തൂര്‍ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു.ഫോണ്‍-8547630131, 04922 222133