ഒഴിവുകൾ & യോഗ്യത
അറ്റൻഡർ, ഡിസ്പെൻസർ, നഴ്സിംഗ് അസിസ്റ്റന്റ് തസ്തികകളിൽ താൽക്കാലിക ഒഴിവുകളിലേക്ക് റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതിന് യോഗ്യതയുള്ള ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.
അപേക്ഷകർ 1970 ഡിസംബർ ഒന്നിന് ശേഷം ജനനതീയതി ഉള്ളവരും സർക്കാർ ഹോമിയോ ആശുപത്രി/ഡിസ്പെൻസറി / ടി സി എം സി എ ക്ലാസ് രജിസ്ട്രേഷൻ ഉള്ള അംഗീകൃത ഹോമിയോ ഡോക്ടറുടെ കീഴിൽ മൂന്ന് വർഷത്തെ പ്രവൃത്തി പരിചയം, എസ് എസ് എൽ സി അടിസ്ഥാന യോഗ്യത എന്നിവ ഉള്ളവരുമായിരിക്കണം.
ഇന്റർവ്യൂ
ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റ് സഹിതം സിവിൽ സ്റ്റേഷനിലെ കണ്ണൂർ ജില്ലാ മെഡിക്കൽ ഓഫീസ് (ഹോമിയോ) എഫ് ബ്ലോക്കിൽ സെപ്റ്റംബർ അഞ്ചിന് രാവിലെ 10.30 ന് ഹാജരാവുക.
ഫോൺ : 0497 2711726