കേരള നോളജ് ഇക്കണോമി മിഷന്റെ നേതൃത്വത്തില്‍ നടപ്പാക്കിവരുന്ന 'എന്റെ തൊഴില്‍ എന്റെ അഭിമാനം' പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ, ജി ടെക് മീനാക്ഷിപുരം, കോണ്‍ഫിഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസിന്റെ സഹകരണത്തോടെ, കോയമ്പത്തൂരില്‍ പ്രവര്‍ത്തിക്കുന്ന എച്ച്.ഡി.ബി ബാങ്കിന്റെ ടെലികോളര്‍ ഒഴിവിലേക്കുള്ള അഭിമുഖം ഡിസംബർ ഏഴിനാണ് നടക്കുന്നത്. താല്പര്യമുള്ളവർക്ക് ഇന്റർവ്യൂവിൽ പങ്കെടുത്തു ജോലി കരസ്ഥമാക്കാം.
യോഗ്യത
ബിരുദമാണ് യോഗ്യത. ശമ്പളം 25000(15000+10000 ഇന്‍സെന്റീവ്)
ഇന്റർവ്യൂ
മീനാക്ഷിപുരം ജി-ടെക് കമ്പ്യൂട്ടര്‍ എഡ്യൂക്കേഷനില്‍ ഡിസംബര്‍ ഏഴിന് രാവിലെ 10 മണിക്ക് നടക്കുമെന്ന് ജില്ല പ്രോഗ്രാം മാനേജര്‍ അറിയിച്ചു. ഫോണ്‍: 6238312497.