പാലക്കാട് ജില്ലയിലെ മലമ്പുഴ ഫിഷറീസ് ജില്ലാ ഓഫീസിൽ പ്രവർത്തിക്കുന്ന അക്വാട്ടിക്ക് അനിമൽ ഹെൽത്ത് ലാബിലേക്ക് ലാബ് അസിസ്റ്റന്റിനെ നിയമിക്കുന്നു. 730 രൂപ ദിവസ വേതനാടിസ്ഥാനത്തിൽ ഒരു വർഷത്തേക്കാണ് നിയമനം.
യോഗ്യത
മൈക്രോബയോളജി, ബയോടെക്നോളജി, ഫിഷറീസ് സയൻസ് (ബി.എഫ്.എസ്.സി) എന്നിവയിൽ ബിരുദവും സമാന മേഖലയിൽ പ്രവൃത്തി പരിചയവും ആണ് യോഗ്യത.
ഇന്റർവ്യൂ
ഉദ്യോഗാർഥികൾ അസ്സൽ രേഖകൾ സഹിതം ഡിസംബർ 12 ന് രാവിലെ 11 മണിക്ക് മലമ്പുഴ ഫിഷറീസ് ജില്ലാ ഓഫീസിൽ കൂടികാഴ്‌ചയിൽ ഹാജരാവണം.