Ads Area

ടൈപ്പിംഗ്‌ അറിയുന്നവർക്ക് ഡാറ്റാ എൻട്രി ഓപ്പറേറ്റർ ഒഴിവ് വന്നിട്ടുണ്ട് | Data Entry Job Vacancy

Data Entry Job Vacancy
തൃശൂര്‍ ജില്ലയിലെ യൂണിക്ക് ഡിസബിലിറ്റി ഐഡന്റി കാര്‍ഡ് (യു. ഡി. ഐ. ഡി.) പ്രവര്‍ത്തനങ്ങള്‍ക്കായി മൂന്നുമാസത്തേക്ക് ദിവസ വേതന അടിസ്ഥാനത്തില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്ററുടെ തസ്തികയിലേക്ക് നിയമനം നടത്തും. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജനുവരി 28.

Qualification

പ്ലസ്ടുവും, ഡി.സി.എ സര്‍ട്ടിഫിക്കറ്റുമാണ് യോഗ്യത. ഇംഗ്ലീഷ്, മലയാളം ടൈപ്പ് റൈറ്റിങ്ങിലുള്ള പ്രവൃത്തി പരിചയം അഭികാമ്യം. 40 വയസ്സ് കവിയാത്തവരായിരിക്കണം.

How to Apply?

ഉദ്യോഗാര്‍ത്ഥികള്‍ വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ, ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകള്‍, ആധാര്‍ കാര്‍ഡ് എന്നിവ സഹിതം ജനുവരി 28 ന് വൈകിട്ട് അഞ്ചിന് മുമ്പായി ജില്ലാ കോര്‍ഡിനേറ്റര്‍, വയോമിത്രം ഓഫീസ്, പൂത്തോള്‍ പി.ഒ, തൃശൂര്‍ 685584 എന്ന വിലാസത്തിലേക്കോ, dckssmtcr@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലേക്കോ അയക്കണം. ഫോണ്‍ : 8943354045

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍
* Please Don't Spam Here. All the Comments are Reviewed by Admin.

Below Post Ad

Ads Area