Ads Area

യുഎഇ ഇസ്രായേൽ കരാറിന് പിന്നിൽ യുഎസ് ഉദേശിക്കുന്നത് എന്തൊക്കെ?

ഡൊണാൾഡ് ട്രംപ് ലക്ഷ്യമിടുന്നത് എന്ത്? 

ഇസ്രായേൽ യുഎഇ സമാധാന കരാറിന് ചുക്കാൻ പിടിച്ചത് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആണ്.ഇതിലൂടെ  അമേരിക്ക  ലക്ഷ്യമിടുന്നത് ഇറാന് ഒരു തിരിച്ചടി കൊടുക്കാനാണ് അമേരിക്കൻ ചാരന്മാർ ഖാസിം സുലൈമാനിയെ വധിച്ചത് മുതൽ ഇറാനും അമേരിക്കയും ഉള്ള ബന്ധം കൂടുതൽ വഷളാവുകയാണ് ചെയ്തത് . അമേരിക്കയുടെ മധ്യസ്ഥതയിൽ യുഎഇ  ഇയിസ്രായേലും എത്തിച്ചേർന്ന സമാധാനക്കരാർ ചരിത്രപ്രധാനമായി ബന്ധപ്പെട്ട കക്ഷികൾ വിശ്വസിക്കുമ്പോഴും വിജയസാധ്യതയും ആശങ്കയും  ബാക്കി നിൽക്കുകയാണ്. ഇസ്രായേലും യുഎഇയും തന്നിൽ പൂർണ്ണ നയതന്ത്ര ബന്ധം സ്ഥാപിക്കാൻ വഴിയൊരുക്കും എന്നതാണ് സവിശേഷത. ഇസ്രായേലുമായി പൂർണ്ണ നയതന്ത്ര ബന്ധം സ്ഥാപിക്കുന്ന ആദ്യ ഗൾഫ് രാജ്യവും  മൂന്നാമത്തെ അറബി രാജ്യവും ആണ് യുഎഇ. 

   അധിനിവേശ വെസ്റ്റ് ബാങ്കിലെ ഫലസ്തീൻ പ്രദേശങ്ങൾ ഇസ്രായേലിനോട് കൂട്ടിച്ചേർക്കാനുള്ള നടപടികൾ നിർത്തിവെക്കാൻ  സമ്മതിച്ചിട്ടുണ്ട് എന്നതാണ് കരാറിലെ പ്രധാന വ്യവസ്ഥയായി യുഎഇ ഉയർത്തിക്കാട്ടുന്നത്. പക്ഷേ കരാറിനെ വഞ്ചന എന്ന് വിശേഷിപ്പിച്ച ഫലസ്തീൻ നേതൃത്വം കരാറിന് പൂർണമായും തള്ളിപ്പറയുകയാണ് ചെയ്തത്. ബഹ്റൈൻ കരാറിനെ സ്വാഗതം ചെയ്തതായി വ്യക്തമാക്കിയെങ്കിലും സൗദി അറേബ്യയും,  ഒമാനും ഇതുവരെ കരാറിനെക്കുറിച്ച് പ്രതികരിച്ചിട്ടില്ല. ഇറാനുമായി അടുപ്പമുള്ള ഖത്തറും മൗനം പാലിക്കുകയാണ്. കരാറിനെതിരെ പലരും രംഗത്ത്  വന്നു. ഫലസ്തീൻ ജനതയെ യുഎഇ  പിന്നിൽ നിന്നും കുത്തിയെന്നും  കുറ്റപ്പെടുത്തി. ഫലസ്തീൻ ജനതയുടെ അവകാശങ്ങൾ സംരക്ഷിക്കാനും. ദിരാഷ്ട്ര പരിഹാരം മധ്യപൂർവദേശത്ത് ഉൾതിരിയാനും കരാർ വഴിവെക്കട്ടെ എന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ ആന്റോണിയോ ഗുട്ടെറസ് പ്രതികരിച്ചു. ഇസ്രായേലുമായി നേരത്തെ സമാധാന കരാറുകൾ ഉണ്ടാക്കിയിട്ടുള്ള അറബ് രാജ്യങ്ങളായ ജോർദാനും, ഈജിപ്തും ഇതേ വികാരമാണ് പ്രകടിപ്പിച്ചത്.

   യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ മധ്യപൂർവദേശത്തെ സമാധാന പദ്ധതിയുടെ ഭാഗമായ ചർച്ചകളാണ് യുഎഇ ഇസ്രായേൽ കരയിലേക്ക് നയിച്ചത്. ജറുസലേമിന് ഇസ്രായേൽ തലസ്ഥാനമായി അംഗീകരിച്ചതാണ് പദ്ധതിയിലെ ആദ്യ നടപടി. വെസ്റ്റ് ബാങ്ക് കൂട്ടിച്ചേർക്കാനുള്ള ഇസ്രായേൽ തീരുമാനത്തിനും നൽകിയ പിന്തുണയും. ഫലസ്തീൻ വിരുദ്ധമായ ഈ രണ്ടു തീരുമാനങ്ങൾക്കും പിന്നാലെയാണ് ഇസ്രായേലുമായി പൂർണ നയതന്ത്ര ബന്ധത്തിൽ ഒരു ഗൾഫ് രാജ്യത്തെ കൊണ്ടുവരുന്നതിൽ ട്രംപ് ഭരണകൂടം വിജയിച്ചത്. ട്രംപ് ഭരണകൂടവുമായി ഏറെ അകന്നുനിന്ന പലസ്തീൻ നേതൃത്വത്തിന് ഇതൊരു വലിയ പ്രഹരമാണ്. 
   യഥാർത്ഥത്തിൽ യുഎഇ, ഇസ്രായേൽ കരാർ പലസ്തീനിലെ പ്രതിസന്ധിക്ക് ഒരു പരിഹാരവും ഉണ്ടാകുന്നില്ല.യുഎസ്  ആവശ്യപ്പെട്ടത് ബെസ്റ്റ് ബാങ്ക് പ്രദേശങ്ങൾ കൂട്ടിച്ചേർത്ത് നടപടി തൽക്കാലത്തേക്ക് നിർത്തി വയ്ക്കണമെന്നാണ് എന്ന്‌  ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വിശദീകരിച്ചു. സിറിയയിലെ ആഭ്യന്തര യുദ്ധം രൂക്ഷമായ മുതൽ മധ്യപൂർവദേശത്തെ ഇറാന്റെ സൈനിക സ്വാധീനം വിപുലമായിട്ടുണ്ട്. ഇറാനുമായി ചേർന്നു റഷ്യയും സ്വാധീനമുറപ്പിച്ചു. യുഎസ് ഏർപ്പെടുത്തിയ കടുത്ത ഉപരോധങ്ങൾ ക്കിടയിൽ ചൈന ഇറാൻ റഷ്യ ബന്ധം കൂടുതൽ ശക്തമാക്കുകയാണ് ചെയ്തത് ഇറാൻ ഓട് അടുത്തുനിൽക്കുന്ന ഖത്തറിനെ നിലപാടുകളും നിർണായകമാണ്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ മാറുന്ന ലോകത്തിലെ പുതിയ ശാക്തിക ചേരികൾ രൂപംകൊള്ളുന്നതിന് ഭാഗമായി വേണം യുഎഇ ഇസ്രായേൽ കരാറിന് കാണാൻ. 
   ഇസ്രായേലും യുഎഇയും അതിർത്തി പങ്കിടുന്ന ഇല്ലെന്ന് മാത്രമല്ല മുമ്പ് ഇരുരാജ്യങ്ങളും തമ്മിൽ യുദ്ധം ഉണ്ടായിട്ടില്ല. എങ്കിലും മറ്റു ഗൾഫ് രാജ്യങ്ങളെ പോലെ ഇസ്രായേലിനെ ഒരു രാഷ്ട്രീയമായി യുഎഇയും അംഗീകരിച്ചിരുന്നില്ല. 1967 ലെ ഇസ്രായേൽ അറബ്  യുദ്ധത്തിനുശേഷം ഫലസ്തീനും രാഷ്ട്രീയ പദവി അംഗീക അനുവദിക്കുന്ന സമാധാന കരാറിൽ എത്തിച്ചേരാൻ ഇസ്രായേൽ വിസമ്മതിച്ച സാഹചര്യത്തിലാണ് അറബ് രാജ്യങ്ങൾ ഇസ്രായേലിനെ യും രാഷ്ട്രീയപരമായി അംഗീകരിക്കില്ല എന്ന നായർ സ്വീകരിച്ചത്. 
   ഇസ്രായേലിന്റെ ആക്രമണോത്സുകമായ നയങ്ങൾക്കു തടയിടാനുള്ള പ്രാഥമിക നീക്കം ആയിട്ടാണ് യുഎഇ നയതന്ത്രജ്ഞർ സമാധാന കരാറിനെ കാണുന്നത്. അതേസമയം ഇറാന് ഒറ്റപ്പെടുത്താനുള്ള നീക്കത്തിൽ ഇസ്രായേലുമായി വിട്ടുവീഴ്ചകൾ ആകാമെന്ന് അറബ് രാജ്യങ്ങൾ കരുതുന്നുവെന്നും രൂപപ്പെടുന്ന പുതിയ ബന്ധങ്ങൾ വ്യക്തമാക്കുന്നു. പുതിയ കരാറിനെ നയതന്ത്രപരമായ വിജയമായി ബന്ധപ്പെട്ടവർ ആഘോഷിക്കുമ്പോഴും ഫലസ്തീൻ ജനതയുടെ ദുരിതങ്ങൾ ഒരു ആശ്വാസം ലഭിക്കുന്നില്ല. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍
* Please Don't Spam Here. All the Comments are Reviewed by Admin.

Below Post Ad

Ads Area