പാലത്തിന്റെ ബീമുകൾ തകർന്ന സംഭവം രാഷ്ട്രീയ വിവാദത്തിലേക്ക്
തലശ്ശേരി - മാഹി ബൈപാസ് റോഡിലെ നിർമാണത്തിലിരിക്കുന്ന പാലത്തിന്റെ ബീമുകൾ തകർന്ന സംഭവം രാഷ്ട്രീയ വിവാദത്തിലേക്ക്. തലശ്ശേരി ചിറകുകുനിയിൽ നിന്ന് നിട്ടൂർ ഭാഗത്തേക്ക് പോകുന്നപാലമാണ് തകര്‍ന്നത്. ഇത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സന്ദര്‍ശിക്കും. പാലാരിവട്ടം പാലം അഴിമതിയുടെ മേൽ ഒന്നടങ്കം ആക്രമിച്ച എൽ ഡി എഫി നു മേൽ പ്രതിരോധം തീർക്കാൻ യു ഡി എഫി നു വീണുകിട്ടിയ ഒരു ആയുധമാണ് നിർമ്മാണത്തിലിരിക്കുന്ന പാലത്തിന്റെ ബീമുകളുടെ തകർച്ച. ബുധനാഴ്ച ഉച്ചയ്ക്കാണ് പാലത്തിന്റെ നാലു ബീമുകൾ പുഴയിലേക്ക് തകർന്നു വീണത്. ഏതാനും മാസങ്ങൾക്കുള്ളിൽ തലശ്ശേരി മാഹി ബൈപ്പാസ് നിർമ്മാണം പൂർത്തിയാകാൻ ഇരിക്കുകയാണ് തകർച്ച. യുഡിഎഫ് ഭരണകാലത്ത് നിർമ്മിച്ച പാലാരിവട്ടം പാലം തകർച്ചയെ തുടർന്ന് മുന്നണിക്കെതിരെ തിരിഞ്ഞ് എൽഡിഎഫിനെ യും സർക്കാരിനെയും പ്രതിരോധത്തിലാക്കുന്ക കൂടിയാണ് യുഡിഎഫിന്റെ ലക്ഷ്യം. 2018 ഒക്ടോബർ മുപ്പതിന് മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിയും ചേർന്നാണ് ഉദ്ഘാടനം നിർവഹിച്ചത്. പാലത്തിന്റെ നിർമ്മാണം ലോക ബാങ്കിന്റെ സഹായത്തോടുകൂടി ആയിരുന്നു. പാലാരിവട്ടം പാലത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് എൽഡിഎഫ് യുഡിഎഫ് സർക്കാരിനെതിരെ പലതരത്തിലുള്ള വിവാദങ്ങളും സൃഷ്ടിച്ചിരുന്നു. അത്തരമൊരു സാഹചര്യത്തിൽ നിന്നും കരകയറാൻ എന്നോണം ഒരു അവസരമാണ് എൽഡിഎഫ് സർക്കാരിന് മേൽ തലശ്ശേരി മാഹി ബൈപ്പാസ് പാലത്തിന്റെ നാല് ടീമുകൾക്ക് തകർച്ച സംഭവിച്ചതോടെ യുഡിഎഫിന് വീണു കിട്ടിയിരിക്കുന്നത്. അതുകൊണ്ടുതന്നെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സ്ഥലം സന്ദർശിക്കുകയും വിലയിരുത്തുകയും ചെയ്തു. വരാനിരിക്കുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഉള്ള ഈ ഒരു സംഭവം എൽഡിഎഫ് സർക്കാരിന് മേൽ ആരോപിക്കാൻ യുഡിഎഫിന് കിട്ടിയ ഒരു വലിയ അവസരം കൂടിയാണ് ഇത്. തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ചുള്ള യുഡിഎഫിലെ ഈയൊരു മുന്നേറ്റം എൽഡിഎഫ് സർക്കാരിന് തിരഞ്ഞെടുപ്പിൽ പ്രതികൂലമായി ബാധിക്കാനും കൂടി സാധ്യതകളേറെയാണ്.