Ads Area

മെസ്സി സിറ്റിയിലേക്കോ????


ലോകം ചോദിക്കുന്നു മെസ്സി ഇനി എങ്ങോട്ട്? 

സൂപ്പര്‍ താരം ലയണല്‍ മെസി ബാഴ്സലോണ വിട്ട് മറ്റേതെങ്കിലും ക്ലബ്ബിലേക്ക് മാറുമോ എന്ന ചോദ്യം സോക്കര്‍ ലോകത്തും ആരാധകര്‍ക്കിടയിലും കുറച്ച്‌ ദിവസമായി ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്. യുവേഫ ചാമ്ബ്യന്‍സ്ലീഗില്‍ ബയേണിനോട് 8-2ന് പരാജയപ്പെട്ട് ബാഴ്സ ക്വാര്‍ട്ടറില്‍ പുറത്തായതോടെ മെസ്സി മറ്റേതെങ്കിലും ക്ലബ്ബിലേക്ക് മാറുമോ എന്ന അഭ്യൂഹം ശക്തമാവുകയും ചെയ്തു. ഇപ്പോള്‍ ഇംഗ്ലീഷ് ക്ലബ്ബായ മാഞ്ചസ്റ്റര്‍ സിറ്റി മെസിയെ ക്ലബ്ബിലെത്തിക്കാന്‍ ശ്രമം തുടരുന്നതായി വാര്‍ത്തകള്‍ പുറത്തുവരുന്നു.

അര്‍ജന്റീനിയന്‍ സൂപ്പര്‍ താരവുമായി കരാറിലെത്താന്‍ കഴിയുമോ എന്നും അതിനായി സാമ്ബത്തിക ഫെയര്‍ പ്ലേ ചട്ടങ്ങള്‍ ലംഘിക്കപ്പെടാത്ത തരത്തിലുള്ള മാര്‍ഗങ്ങളുണ്ടോയെന്നും പ്രീമിയര്‍ ലീഗ് വമ്ബന്‍മാര്‍ പരിശോധിച്ചു വരികയാണെന്ന് ഇഎസ്പിഎന്‍ റിപ്പോര്‍ട്ട് ചെയ്തു.ചാമ്ബ്യന്‍സ് ലീഗിലെ പരാജയത്തിന് പിറകേ മെസ്സി ക്ലബ്ബ് വിടാന്‍ താല്‍പര്യപ്പെട്ടിരുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അപ്പോഴത്തെ ക്ലബ്ബിന്റെ പരിശീലകന്‍ ക്വിക്കെ സെറ്റിയനെതിരെ മെസ്സിയടക്കമുള്ള താരങ്ങള്‍ വിമര്‍ശനമുന്നയിക്കുകയും ചെയ്തിരുന്നു. പിന്നീട് സെറ്റിയനെ പുറത്താക്കി റൊണാള്‍ഡ് കോമാനെ ബാഴ്സ മുഖ്യ പരിശീലകനാക്കി നിയമിക്കുകയും ചെയ്തു. എന്നാല്‍ പരിശീലകന്‍ മാറിയിട്ടും ക്ലബ്ബില്‍ തുടരാനാകില്ലെന്ന നിലപാടാണ് മെസ്സിക്കെന്നാണ് വിവിധ സ്പോര്‍ട്സ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

അതേ സമയം ബാഴ്സയില്‍നിന്ന് ലൂയി സുവാരസ് അടക്കമുള്ള താരങ്ങളെ ഒഴിവാക്കാന്‍ ശ്രമിക്കുന്നതായി കാറ്റലന്‍ റേഡിയോ സ്റ്റേഷനായ റാക് 1 തിങ്കളാഴ്ച റിപ്പോര്‍ട്ട് ചെയ്തിരുന്നു. ചൊവ്വാഴ്ച സുവാരസിന് വിട എന്ന തലക്കെട്ടുമായി സ്‌പോര്‍ട്‌സ് പത്രങ്ങളും ഇറങ്ങി. മൂന്ന് ദേശീയ സ്‌പോര്‍ട്‌സ് ദിന പത്രങ്ങളാണ് 33 വയസ്സുള്ള സുവാരസിന് വിട ചൊല്ലിയത്.

സുവാരസ്, മിഡ് ഫീല്‍ഡര്‍മാരായ ഇവാന്‍ റാകിറ്റിക്, അര്‍ത്തൂറോ വിഡല്‍, പ്രതിരോധ നിരക്കാരന്‍ സാമുവേല്‍ ഉംറ്റിറ്റി എന്നിവരുടെ ചിത്രങ്ങള്‍ സഹിതമുള്ള വാര്‍ത്തയില്‍ കോമാന് അവരെ ആവശ്യമില്ല എന്നാണ് മുണ്ടോ ഡീപോര്‍ട്ടിവോ എഴുതിയത്. എന്നാല്‍ ഇക്കാര്യത്തില്‍ ബാഴ്സലോണയുടെയോ സുവാരസിന്റെയോ പ്രതിനിധികള്‍ പ്രതികരണം അറിയിച്ചിട്ടില്ല

Tags

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍
* Please Don't Spam Here. All the Comments are Reviewed by Admin.

Below Post Ad

Ads Area