കേരള സർക്കാർ ഓണത്തിന് വിതരണം ചെയുന്ന ഓണകിറ്റിൽ വ്യാപകമായി പരാതി ഉയർന്നിരുന്നു. ഇതിൽ സാധനകളുടെ ഗുണനിലവാരത്തിലായിരുന്നു പ്രധാന പരാതി. എന്നാൽ ഇപ്പോൾ ഓണക്കിറ്റ് ശർക്കര വിതരണത്തിന് കൂടിയ നിരക്കിൽ കരാറെടുത്ത നാലു കമ്പനികളുടെ ശർക്കരയിൽ മായം കണ്ടെത്തിയിരിക്കുകയാണ്. കോന്നി സി ഐ എഫ് ആർ ഡി ലാബിലെ പരിശോധനയിലാണ് കണ്ടെത്തിൽ. ആകെ അഞ്ച് കമ്പനികളാണ് ശർക്കര വിതരണത്തിന് ഉണ്ടായിരുന്നത്.ഇതിൽ ഏറ്റവും കുറഞ്ഞ വിലക്ക് 10 ലക്ഷം കിലോഗ്രാം ശർക്കര വിതരണം ചെയ്ത കമ്പനിയുടെ ഒഴികെ മറ്റു നാല് കമ്പനികളുടെയും സാമ്പിളുകളിൽ മായം കണ്ടെത്തി. സീറ്റിനുവേണ്ടി 80 ലക്ഷം കിലോഗ്രാം ശർക്കര വാങ്ങിയതിൽ 70 ലക്ഷവും e4 കമ്പനികളെയാണ് ഏൽപ്പിച്ചിരുന്നത്.
ആലപ്പുഴയിലെ കമ്പനി 50.50 രൂപക്ക് ശർക്കര നൽകിയപ്പോൾ കരോക്കേ 12 രൂപ വരെ അധികം ഇട്ടാണ് മറ്റു നാല് കമ്പനികൾ ശർക്കര നൽകിയത്. ഇതിൽ ഏറ്റവുമധികം ഓർഡർ ലഭിച്ച(25.77 ലക്ഷം കിലോ, 20.96 ലക്ഷം കിലോ) രണ്ടു കമ്പനികളുടെ ശർക്കരയിൽ നേരത്തെതന്നെ മായം കണ്ടെത്തിയിരുന്നു. ഇതിനുപുറമെയാണ് മറ്റു രണ്ടു കമ്പനികളുടെ സാമ്പിൾ പരിശോധന ഫലം കൂടി പുറത്തു വന്നത്. ഈ ബാച്ചിൽ ഇവർ നൽകിയ ശർക്കര കൂടി മടക്കി അയക്കാൻ സപ്ലൈകോ ഡിപ്പോകൾ നിർദേശം നൽകി. ആകെ 56 സാമ്പിളുകളാണ് പരിശോധനയ്ക്ക് നൽകിയത്. മുഴുവൻ ഫലങ്ങളും ലഭിച്ചിട്ടില്ല.
ഇ ടെൻഡർ വാങ്ങിയ ശർക്കരക്ക് ഗുണനിലവാരം ഇല്ലെന്നു കണ്ടപ്പോൾ ഡിപ്പോ തലത്തിൽ ശർക്കര വാങ്ങാൻ ഡിപ്പോകളെ അനുവദിച്ചിരുന്നു. എന്നാൽ ഏതാനും ഡിപ്പോകളിലേക്ക് ഇങ്ങനെ വാങ്ങിയ ശർക്കരയിലും പ്രശ്നങ്ങളുണ്ടെന്നും തുടർ പരിശോധന വേണമെന്നും ഡി എഫ് ആർ ഡി ലാബിൽ നിന്നും സപ്ലൈകോയെ അറിയിച്ചിട്ടുണ്ട് തലശ്ശേരി , കണ്ണൂർ ഡിപ്പോകളിലേക്ക് മാർക്കറ്റ് ഫെഡ് നൽകിയ ശർക്കരയിലും മായം കണ്ടത്തിയിരുന്നു.