പ്രതിരോധം ശക്തമാക്കി അറബ് സൈന്യം
സഊദി അറേബ്യ ലക്ഷ്യമിട്ട് വീണ്ടും ഹൂതി മിസൈൽ ആക്രമണം. വ്യാഴാഴ്ച നജ്റാൻ ലക്ഷ്യമിട്ടാണ് ബാലിസ്റ്റിക് മിസൈൽ ആക്രമണം നടന്നത്. ഈ കാര്യം ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. എന്നാൽ ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുമ്പ് തന്നെ അറബ് സഖ്യസേന മിസൈൽ തകർത്തു. സൗദി അറേബ്യയിലെ വിവിധ പ്രദേശങ്ങളെ ലക്ഷ്യമിട്ട് ഹൂതി കളുടെ ആക്രമണം ഇപ്പോൾ ശക്തമാണ്. സൗദി അറേബ്യയിലെ ജനവാസ മേഖലകൾ ലക്ഷ്യമിട്ട് ഹൂതികൾ വളരെ ബോധ പൂർവമായ ആക്രമണമാണ് നടന്നത് എന്ന് അറബ് സഖ്യസേന വക്താവ് കേണൽ തുർക്കി അൽ മാലികി വ്യക്തമാക്കി. കഴിഞ്ഞ മേയ് മാസം മുതൽക്കു തന്നെ യമനിൽ നിന്നും അനവധി ആക്രമണങ്ങൾ സൗദിക്ക് നേരെ ഉണ്ടായിട്ടുണ്ട്. ജൂണിൽ സൗദിയുടെ തലസ്ഥാന നഗരമായ റിയാദ് ലക്ഷ്യമാക്കിയും ആക്രമണം ഉണ്ടായിരുന്നു. ഇതിന് പിന്നാലെ ഹൂതികൾക്കെതിരായി ശക്തമായ വ്യോമാക്രമണം അറബ് സഖ്യസേന നടത്തിയിരുന്നു. ഹൂതികൾ ഇതുപോലെ ഇതിന് മുമ്പും ആക്രമണം നടത്ത്താറുണ്ട്. പക്ഷെ അവ ഒന്നും തന്നെ ലക്ഷ്യസ്ഥാനം കണ്ടിട്ടില്ല എന്നുള്ളതാണ് സത്യം. പല തര ത്തിലുള്ള മിസൈലുകൾ ഉപയോഗിച്ചാണ് പലപ്പോഴും ആക്രമണം നടത്താറ്. ലക്ഷ്യം കണ്ടു മുട്ടുന്നതിന് മുമ്പ് തന്നെ അറബ് സഖ്യസേന മിസൈൽ തകർക്കുയും പതിവാണ്. ഇത് വരെ ആക്രമണം നടത്തിയതിൽ വളരെ ചെറിയ കേടുപാടുകൾ മാത്രമേ സംഭവിച്ചിട്ടുള്ളു. അതോടൊപ്പം തന്നെ അറബ് സഖ്യസേന തങ്ങളുടെ കഴിവും തെളിയിച്ചു കൊണ്ടിരിക്കുകയാണ്. ഇനിയും ഹൂതികൾ ഇതുപോലെ ആക്രമണത്തിന് മുതിര്‍ന്നാൽ ശക്തമായ തിരിച്ചടി തന്നെ അവർ നേരിടേണ്ടി വരും.