കോവിഡിനെ നേരിടുന്ന ഇടയിൽ സർക്കാരിന് ഏറ്റവും വലിയ വെല്ലുവിളി നേരിടാൻ പോകുന്നത് തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രോട്ടോക്കോൾ പാലിച്ച് നടത്താൻ ആരോഗ്യവകുപ്പ് പച്ചക്കൊടി കാട്ടിയെങ്കിലും ഒരു ബൂത്തിൽ എത്തുന്ന എല്ലാവർക്കും സാമൂഹിക അകലം പാലിച്ച് ഒരു ദിവസം തന്നെ വോട്ട് ചെയ്യാൻ അവസരം ലഭികക്കുമോ എന്ന കാര്യത്തിൽ ആശങ്കയുണ്ട്. പോളിംഗ് സമയം ഒരു മണിക്കൂർ കൂട്ടാൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് അവസരം നൽകിയാൽ പോലും ബൂത്തുകളിൽ എത്തുന്നവർ രാത്രി വൈകുവോളം കാത്തിരിക്കേണ്ടി വരുമെന്നും രാഷ്ട്രീയ പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു.
ഒരു ബൂത്തിൽ ശരാശരി 800 മുതൽ 1100 വോട്ടർമാരാണ് ഉള്ളത് വോട്ടർമാരാണുള്ളത്. നഗരസഭകളിലും കോർപ്പറേഷനുകളിലും ഒരു വോട്ട് മാത്രം രേഖപ്പെടുത്തിയാൽ മതി. എന്നാൽ ഗ്രാമ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് എന്നിവിടങ്ങളിലേക്ക് ആയി മൂന്നു വോട്ട് ഒരാൾക്ക് ചെയ്യണം. ഒരാൾക്ക് പോളിങ് പൂർത്തിയാക്കാൻ 10 മിനിറ്റ് എന്ന് കണക്കാക്കിയാൽ പോലും സാമൂഹിക അകലം പാലിച്ചു ക്യു നിർത്തി ഇത്രയും പേർ വോട്ട് ചെയ്യണം എങ്കിൽ മണിക്കൂറുകൾ വേണം. നിലവിൽ രാവിലെ ഏഴ് മുതൽ വൈകിട്ട് 5 വരെയാണ് സമയം. ഇത് നിയമസഭ, ലോകസഭ തിരഞ്ഞെടുപ്പുകളിലെ മാതൃകയിൽ വൈകീട്ട് ആറു മണി വരെയായി വർദ്ധിപ്പിക്കുന്നതിനും പഞ്ചായത്ത് രാജ്, നഗരസഭാ നിയമങ്ങളിൽ ഭേദഗതി വരുത്താൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ സംസ്ഥാന സർക്കാറിനോട് കത്തു നൽകിയിട്ടുണ്ട്. എങ്കിലും മുഴുവൻ വോട്ടർമാർക്കും വോട്ട് ചെയ്യാൻ അവസരം നൽകണമെങ്കിൽ പോളിംഗ് നടപടികൾ രാത്രി വൈകിയും നീളണം. പോളിംഗ് സമയം അവസാനിക്കും മുമ്പ് ബൂത്തിൽ എത്തുന്ന എല്ലാവർക്കും വോട്ട് ചെയ്യാൻ അവസരം നൽകണമെന്നാണ് വ്യവസ്ഥ. ഇത് പരിഹരിക്കാൻ ബൂത്തുകളുടെ എണ്ണം വർധിപ്പിക്കുകയും ബൂത്തുകൾ പ്രത്യേക ബ്ലോക്കുകളായി തിരിക്കുകയോ വേണ്ടിവരും. ക്രമ സമാധാന ത്തിനു ബോളിങ്ങിലും ഉൾപ്പെടെ കൂടുതൽ ഉദ്യോഗസ്ഥരെയും ആവശ്യമായി വരും. അതേസമയം ബാധിതർക്കും കഴിയുന്നവർക്കും തപാൽ അല്ലെങ്കിൽ പ്രോക്സി വോട്ട്( ഒരാൾക്ക് വേണ്ടി മറ്റൊരാൾ വോട്ട് ചെയ്യുക) എന്നീ സംവിധാനങ്ങൾ ഒരുക്കാൻ ഉള്ള നിയമ ഭേദഗതി കൾക്കും തെരഞ്ഞെടുപ്പ് കമ്മീഷൻ സർക്കാരിന് ഒരു മാസം മുൻപ് കത്തു നൽകിയിരുന്നു. ഇതു ഇത് പ്രാബല്യത്തിൽ വരാൻ ബില്ല് നിയമസഭയിൽ അവതരിപ്പിക്കുകയോ സർക്കാർ ഓർഡിനൻസ് കൊണ്ടുവരികയോ ചെയ്യണം. രാഷ്ട്രീയ കക്ഷി നേതാക്കളുടെ യോഗം വിളിച്ചുചേർക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ഇത്തരം ഭാഷകൾ അടങ്ങിയ കത്തുകൾ നൽകിയതിൽ പ്രതിപക്ഷം എതിർപ്പ് അറിയിച്ചിട്ടുണ്ട്. യോഗം അടുത്തമാസം തിരഞ്ഞെടുപ്പ് കമ്മീഷൻ വിളിച്ചു കൂട്ടുമെന്നാണ് സൂചന.
എന്നാൽ ഇപ്പോൾ പ്രോക്സി വോട്ട് കഥകളി കൊണ്ടുവരാനാണ് സർക്കാർ ഉദ്ദേശിക്കുന്നത് ഇങ്ങനെ ചെയ്യുമ്പോൾ ഇതിന് കൃത്യമായ മാർഗ്ഗ രേഖ കൊണ്ടുവരേണ്ടതുണ്ട് കാരണം പ്രോക്സി വോട്ട് എന്നാൽ ഒരാളുടെ വോട്ട് അയാളുടെ സമ്മതത്തോടെ അയാൾ ചെയ്യാനാഗ്രഹിക്കുന്ന ആൾക്ക് മറ്റൊരാൾ വോട്ട്ചെയ്യുന്നതിന് പ്രോക്സി വോട്ട് എന്ന് പറയുന്നത്. ഇത് വലിയ വിവാദങ്ങൾക്ക് ഇട നൽകാൻ കാരണമാകും എന്നതിൽ യാതൊരു സംശയവുമില്ല കാരണം ഇങ്ങനെ പ്രോക്സി വോട്ട് ചെയ്യുമ്പോൾ അതിന് കൃത്യമായ മാർഗ രേഖ ഇല്ലെങ്കിൽ തങ്ങൾ ഉദ്ദേശിച്ച ആൾക്ക് തന്നെ വോട്ട് ചെയ്തത് എന്ന് വോട്ട് ചെയ്യാൻ ഏല്പിച്ച ആൾക്ക് അറിയാൻ കഴിഞ്ഞില്ലകിൽ അത് വലിയ തോതിൽ ദുരുപയോഗം ചെയ്യാൻ സാധ്യതയുള്ള ഒന്നാണ്. വോട്ടിംഗ് കഴിഞ്ഞതിനുശേഷം രാഷ്ട്രീയപാർട്ടികൾ ഇതിനെ തമ്മിൽ തമ്മിൽ കൊമ്പുകോർക്കും എന്നതിൽ യാതൊരു സംശയവുമില്ല. അതുകൊണ്ടുതന്നെ രാഷ്ട്രീയപ്പാർട്ടികളുമായി കൃത്യമായി കൂടിയാലോചിച്ച ശേഷം മാത്രമേ പ്രോക്സി വോട്ട് അനുവദിക്കാൻ കഴിയുകയൊള്ളു. തിരഞ്ഞെടുപ്പ് കമ്മീഷൻനും ഇതേ നിലപാട് അന്ന് അതുകൊണ്ടാണ് രാഷ്ട്രീയപ്പാർട്ടികളുമായി കൂടിയാലോചിച്ച ശേഷം ഒരു തീരുമാനത്തിലെത്താൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. എന്തായാലും കൊവിഡ് നേരിടുന്ന ഇടയിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നടത്തുക എന്നത് സർക്കാരിനെ സംബന്ധിച്ച് ഒരു വലിയ വെല്ലുവിളി തന്നെയാണ്.