Ads Area

പ്രവർത്തക സമിതിയിൽ പൊട്ടിത്തെറി. അധ്യക്ഷ സ്ഥാനത്തു താൽകാലം സോണിയ തന്നെ


കോൺഗ്രസിന്റെ പ്രവർത്തകസമിതി യോഗം ഒരു വലിയ പൊട്ടിത്തെറിയിലൂടെ ആണ് തുടങ്ങിയത്. കോൺഗ്രസിനു സജീവ നേതൃത്വം വേണമെന്ന് സംഘടനാ തെരഞ്ഞെടുപ്പ് നടത്തണമെന്നും അടക്കമുള്ള ആവശ്യങ്ങളുന്നയിച്ച് 23 നേതാക്കൾ അയച്ച കത്താണ് പ്രവർത്തകസമിതിയിൽ  യോഗത്തിൽ മുഖ്യ ചർച്ചയായത്. പങ്കെടുത്തവരിൽ ഭൂരിഭാഗവും ഗാന്ധികുടുംബം നേതൃത്വത്തിൽ തുടങ്ങണമെന്ന ആവശ്യം ഉന്നയിച്ചതോടെ കത്തിൽ ഒപ്പുവെച്ചവർ അത് ഗാന്ധി കുടുംബത്തിനെതിരെ നിലപാടെടുത്തു. 
    കത്ത് എഴുതിയവരെ വിമർശിച്ചു ഗാന്ധി കുടുംബത്തിനു പിന്തുണ പ്രഖ്യാപിച്ചാണ് മിക്കവരും യോഗത്തിൽ സംസാരിച്ചത്. കത്ത് അനവസരത്തിൽ ആയി എന്ന വാദത്തിനായിരുന്നു മുൻതൂക്കം. യോഗം ആരംഭിച്ചപ്പോൾ പ്രസിഡണ്ട് സ്ഥാനത്തു നിന്ന് മാറാൻ  താല്പര്യം പ്രകടിപ്പിച്ച സോണിയ ഗാന്ധി നൽകിയ കത്ത് ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ വായിച്ചു. നേതാക്കളുടെ കത്തിലെ വിവരങ്ങൾ പുറത്തായത് വേണുഗോപാലും അതൃപ്തി പ്രകടിപ്പിച്ചു. ആഗസ്റ്റ് ആദ്യവാരം കിട്ടിയ കത്തില് വിഷയങ്ങൾ ചർച്ച ചെയ്യാമെന്നും അതിനായി പ്രവർത്തകസമിതി വിളിക്കാം എന്നും അറിയിച്ചതായി സോണിയ പറഞ്ഞു. സമിതി ചേരുന്നതിന് തൊട്ടുമുമ്പ് ഈ വിവരങ്ങൾ മാധ്യമങ്ങൾക്ക് ചോർത്തി നൽകിയത് ഉചിതമായ ഇല്ലെന്നും അവർ പറഞ്ഞു. തുടർന്ന് സംസാരിച്ച മൻമോഹൻ സിംഗ്, എ കെ ആന്റണി തുടങ്ങിയവർ പുതിയ പ്രസിഡണ്ടിനെ തെരഞ്ഞെടുക്കാൻ എ ഐ സി സി സമ്മേളനം വിളിക്കുന്നത് വരെ സോണിയാഗാന്ധി തരണമെന്ന് അഭ്യർത്ഥിച്ചു. 
    മുതിർന്ന നേതാക്കൾ എഴുതിയ കത്ത് അനവസരത്തിലാണെന്നും ചൂണ്ടിക്കാട്ടി അതിൽ ഉള്ളടക്കത്തെയും വിമർശിച്ചു. രാഹുൽഗാന്ധി നിലപാടുമാറ്റി കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് വരണമെന്നും അവർ ആവശ്യപ്പെട്ടു. എകെ ആന്റണിയുടെ പ്രസംഗത്തിനിടെ ഇടപെട്ട് രാഹുൽ ഗാന്ധി കോൺഗ്രസ് രാജസ്ഥാനിലും മധ്യപ്രദേശിലും വെല്ലുവിളികൾ നേരിട്ട കൊണ്ടിരിക്കുമ്പോൾ ഇത്തരമൊരു കത്ത് ആവശ്യമില്ലായിരുന്നു എന്നും പറഞ്ഞു. സോണിയാഗാന്ധിക്ക് സുഖം ഇല്ലാതിരിക്കുമ്പോൾ ഇത് വേണ്ടിയിരുന്നില്ല ബിജെപിക്ക് സഹായകമാകുന്ന നിലപാടാണ് ഇതൊന്നും രാഹുൽ പരാമർശ വിവാദമാകുകയും ചെയ്തു. ആന്റണി ക്ക് ശേഷം സംസാരിക്കുകയായിരുന്നു ഖുർആൻ നബി ആസാദ് മുഖ്യമന്ത്രിമാർക്ക് ശേഷമാണ് സംസാരിച്ചത്.  ഭൂപേഷ് ബാഗൽ, അമരീന്ദർ സിംഗ്, അശോക് ഗെലോട്ട് എന്നിവർ രാഹുൽഗാന്ധി സ്ഥാനം ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടു അഹ്മദ് പട്ടേലും ഇതേ ആവശ്യം ഉന്നയിച്ചു. 
           കത്തെഴുതിയവരിൽ  ഉൾപ്പെട്ട ആനന്ദ് ശർമ ഉൾപ്പെടെയുള്ളവർ ഗാന്ധി കുടുംബത്തിന് എതിരല്ലെന്നും പാർട്ടിയെ സജീവമാക്കേണ്ടതിന്റെ ആവശ്യകതയാണ് കത്തിൽ ചൂണ്ടി കാട്ടിയത് എന്നും പറഞ്ഞു. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍
* Please Don't Spam Here. All the Comments are Reviewed by Admin.

Below Post Ad

Ads Area