എല്ലാ തിരഞ്ഞെടുപ്പിലും ഇനി ഒരു വാട്ടർ പട്ടിക
ലോകസഭ, നിയമസഭ, തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പുകൾക്ക് പൊതു വോട്ടർപട്ടിക എന്ന രീതി എല്ലാ സംസ്ഥാനങ്ങളിലും നടപ്പാക്കാൻ അഭിപ്രായ ഐക്യം ഉണ്ടാക്കുന്നതിന് കേന്ദ്ര സർക്കാർ നടപടി തുടങ്ങി. കേരളമുൾപ്പെടെ ഇപ്പോൾ രണ്ടു വോട്ടർപട്ടികയിൽ ഉള്ള സംസ്ഥാനങ്ങളുമായി കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി ചർച്ച നടത്തും.
പൊതു വോട്ടർ പട്ടികയും ഒരുമിച്ചുള്ള തിരഞ്ഞെടുപ്പ് ബിജെപിയുടെ പ്രകടനപത്രികയിലെ വാഗ്ദാനങ്ങളാണ്. ലോകസഭയിലേക്കും നിയമസഭയിലേക്കും തദ്ദേശ സ്ഥാപനങ്ങളിലേക്ക് ഒരുമിച്ചു തിരഞ്ഞെടുപ്പ് എന്ന ആശയത്തെ കോൺഗ്രസ്സും, സിപിഎമ്മും, സിപിഐയും തെലുങ്കുദേശം പാർട്ടിയും, തൃണമൂൽ കോൺഗ്രസും, മുസ്ലിംലീഗും ഉൾപ്പെടെ പല കക്ഷികളും എതിർത്തിരുന്നു. ലോ കമ്മീഷൻ ഓഫ് ഇന്ത്യ അനുകൂലിച്ച് എങ്കിലും കൂടുതൽ ചർച്ച വേണമെന്ന് നിലപാടെടുത്തു.
പൊതു വോട്ടർപട്ടിക എന്ന ആശയം പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷനുമായി ചർച്ച ചെയ്തിരുന്നു. സംസ്ഥാനങ്ങളുമായുള്ള ചർച്ചയ്ക്ക് ഈ യോഗമാണ് തീരുമാനമെടുത്തത്.
കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ തയ്യാറാക്കുന്ന വോട്ടർപട്ടിക ഉപയോഗിച്ചാണ് ലോകസഭ, നിയമസഭാ തെരഞ്ഞെടുപ്പുകൾ നടത്തുന്നത്. മിക്ക സംസ്ഥാനങ്ങളും തദ്ദേശ തെരഞ്ഞെടുപ്പിലും ഈ പട്ടിക ഉപയോഗിക്കുന്നു. എന്നാൽ കേരളം, അസം, ഒഡിഷ, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, അരുണാചൽപ്രദേശ്, നാഗാലാൻഡ് തുടങ്ങിയ സംസ്ഥാനങ്ങളിൽ അവിടെ തയ്യാറാക്കുന്ന വോട്ടർപട്ടിക അടിസ്ഥാനത്തിലാണ് തദ്ദേശ തെരഞ്ഞെടുപ്പ്.
പൊതു പട്ടിക വേണമെന്ന് കമ്മീഷൻ 1999ലും 2004 ആവശ്യപ്പെട്ടിരുന്നു ചെലവ്, ജോലിഭാരവും കുറയും എന്നതാണ് നേട്ടം. എന്നാൽ, തദ്ദേശ വാർഡ് വിഭജന കമ്മീഷൻ നിലവിലെ പട്ടിക തയ്യാറാക്കൽ രീതിയുമായി പൊരുത്തപ്പെടണം എന്നില്ല എന്നതാണ് പ്രശ്നം. എല്ലാ തെരഞ്ഞെടുപ്പിലും ഒരു വോട്ടർപട്ടിക എന്ന വ്യവസ്ഥയിൽ ഉണ്ടാകണമെങ്കിൽ ഭരണഘടനയുടെ 243കെ. 743 സെഡ്എ വകുപ്പുകൾ ഭേദഗതി ചെയ്യണം. തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പുകളുടെ നടത്തിപ്പിനു സംസ്ഥാന കമ്മീഷൻ ഉള്ള അധികാരം സംബന്ധിച്ചാണ് ഈ വകുപ്പുകൾ. കേന്ദ്ര കമ്മീഷൻ തയ്യാറാക്കുന്ന പട്ടിക ഉപയോഗിക്കണമെങ്കിൽ അതിനു സംസ്ഥാനങ്ങളുടെ നിയമഭേദഗതി ചെയ്യണം. എന്തായാലും ഇന്ത്യ ഒരു ഒറ്റ വോട്ടർപട്ടിക കീഴിൽ വരുന്നത് അത്ര എളുപ്പമാവില്ല കാരണം അതിന് ഒരുപാട് സംസ്ഥാനങ്ങളുടെ എതിർപ്പ് മറികടക്കൽ കേന്ദ്ര സർക്കാരിന് വലിയ വെല്ലുവിളിയാണ്.