Ads Area

60 വയസ്സ് പിന്നിട്ട കർഷകർക്ക് പെൻഷൻ. ഇതു സംബന്ധിച്ച കരടു ചട്ടങ്ങൾ ക്ഷേമ ബോർഡ് തയ്യാറാക്കി


തിരുവനന്തപുരം: 60 വയസ് പിന്നിട്ടാല്‍ കര്‍ഷകര്‍ക്ക് പെന്‍ഷന്‍ നല്‍കുന്നതിനായി ക്ഷേമ ബോര്‍ഡ് രൂപീകരിക്കുന്നു. കേരള കര്‍ഷക ക്ഷേമ ബോര്‍ഡില്‍ അംഗമായി 5 വര്‍ഷത്തില്‍ കുറയാതെ അംശദായം അടയ്ക്കുന്നവര്‍ക്കാണ് 60 വയസ്സു തികയുമ്ബോള്‍ പെന്‍ഷന്‍ നല്‍കുക.

ഇത് സംബന്ധിച്ച കരടു ചട്ടങ്ങള്‍ തയാറായി. അംശദായത്തിന്റെയും വര്‍ഷത്തിന്റെയും അടിസ്ഥാനത്തിലാകും പെന്‍ഷന്‍ കണക്കാക്കുക. പെന്‍ഷന്‍ തുക എത്രയെന്നത് സംബന്ധിച്ച്‌ വ്യക്തത വന്നിട്ടില്ല. 3 വര്‍ഷം വരെ കൃഷി ചെയ്തവര്‍ക്ക് ഇതില്‍ അംഗമാകാം. ക്ഷേമ ബോര്‍ഡില്‍ 18 മുതല്‍ 55 വരെയാണ് അംഗത്വത്തിനു പ്രായപരിധി നിശ്ചയിച്ചിരിക്കുന്നത്.

കൃഷി അനുബന്ധ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും ഇതില്‍ അം​ഗമാവാം.

100 രൂപയാണ് അം​ഗത്വം എടുക്കാന്‍ അടക്കേണ്ടത്. അംശദായമായി എത്ര തുക വേണമെങ്കിലും അംഗങ്ങളുടെ താല്‍പര്യ പ്രകാരം അടയ്ക്കാം. അംശദായമായി മിനിമം അടക്കേണ്ടത് 100 രൂപയാണ്. സര്‍ക്കാര്‍ വിഹിതമായി 250 രൂപ അടയ്ക്കും.

*8 ആനുകൂല്യങ്ങളാണു ബോര്‍ഡില്‍ അംഗമാകുന്നവര്‍ക്ക് ലഭിക്കുക:*

1 *മക്കളുടെ വിദ്യാഭ്യാസം-*
2 *ഉപരിപഠനം,*
3 *വിവാഹ ധനസഹായം,*
4 *അവശത പെന്‍ഷന്‍,*
5 *മരണാനന്തര ആനുകൂല്യം,*
6 *പ്രസവാനുകൂല്യം,പെന്‍ഷന്‍,*
7 *അപകട ഇന്‍ഷുറന്‍സ്,*
8 *ചികിത്സാ സഹായം.* സംസ്ഥാനത്തെ മുഴുവന്‍ കര്‍ഷകരെയും ബോര്‍ഡില്‍ അംഗമാക്കാനാണു സര്‍ക്കാര്‍ തീരുമാനം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍
* Please Don't Spam Here. All the Comments are Reviewed by Admin.

Below Post Ad

Ads Area