Ads Area

ഇഡി ക്ക് പിന്നാലെ എൻഐഎ യും രാജി ആവിശ്യം ശക്ത മാക്കി പ്രതിപക്ഷം തെരുവിൽ

സ്വർണ്ണക്കടത്ത് പ്രതി സ്വപ്നയുടെ ബന്ധത്തെ തുടർന്ന് മന്ത്രി കെ ട്ടി ജലീലിനെ ഇ ഡി ചോദ്യം ചെയ്തിരുന്നു. ഇതിനു പിന്നാലെ ജലീൽ ഇ ഡി ക്ക് നൽകിയ മൊഴി എൻ ഐ എ സംഘം ഇ ഡി ഓഫീസിൽ എത്തി പരിശോദിച്ചിരുന്നു. ഇതിന്റെ ചുവട് പിടിച്ചാണ് ഇപ്പോൾ മന്ത്രി ജലീലിനെ എൻ ഐ എ ചോദ്യം ചെയാൻ വിളിപ്പിച്ചത്. ഇന്നലെ രാത്രി 9 മാണിയോടെ യാണ് ചോദ്യംചെയാനുള്ള നോട്ടീസ് ജലീലിന് ലഭിക്കുന്നത് ഇതിനെ തുടർന്ന് രാവിലെ 6 മണിയോടെ തന്നെ തന്നെ ജലീൽ എൻ ഐ എ ഓഫീസിൽ ഹാജറായി. 
          
     ഇ ഡി ഓഫീസിൽ ഹാജറായ പോലെതന്നെ ഇതാണ് മന്ത്രി കെ ടി ജലീൽ  കൊച്ചിയിലെ എൻ ഐ എ   ഓഫീസിൽ ഹാജരായത് സ്വകാര്യ വാഹനത്തിലാണ്. മാധ്യമങ്ങളിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടിയാണ് രാവിലെ ആറു മണിക്ക് തന്നെ കെ ടി ജലീൽ കൊച്ചിയിലെ എൻ ഐ എ ഓഫീസിൽ ഹാജരായത്. എന്നാൽ ചോദ്യം ചെയ്യൽ 8.30 യോട് കൂടി മാത്രമാണ് തുടങ്ങിയത്. ജലീലിനെ ഇ ഡി ചോദ്യം ചെയ്തത് മുതൽ ജലീലിന്റെ രാജി ആവശ്യപ്പെട്ടുകൊണ്ട് പ്രതിപക്ഷവും, ബി ജെ പി യും  സംസ്ഥാനത്ത് വ്യാപക സമരങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. 
      
         ജലീലിനെ എൻ ഐ എ ചോദ്യം ചെയ്തതോടെ ജലീലിന്റെ രാജിക്കായുള്ള ആവശ്യം പ്രതിപക്ഷം ശക്തമാക്കി കൊച്ചിയിലെ എൻ ഐ എ ഓഫീസിലേക്ക് കെഎസ് യു  മാർച്ച് നടത്തി ജലീലിനെ എൻ ഐ എ ചോദ്യം ചെയ്തതോടെ സിപിഎം കൂടുതൽ പ്രതിരോധത്തിൽ ആവുകയാണ് ചെയ്തത്. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍
* Please Don't Spam Here. All the Comments are Reviewed by Admin.

Below Post Ad

Ads Area