പ്രതിപക്ഷം ജലീലിന്റെ രാജികായുള്ള മുറവിളി കൂട്ടുമ്പോൾ എൻ ഐ എ ഓഫീസിൽ നിന്നും ജലീലിന്റെ ആദ്യ പ്രതികരണം എത്തിയിരിക്കുന്നു. വാട്സാപ്പിലൂടെ ആയിരുന്നു ജലീലിന്റെ പ്രതികരണം
"ഞാൻ സത്യമാണ് പറഞ്ഞുകൊണ്ടിരിക്കുന്നത്. വിശുദ്ധ ഗ്രന്ഥത്തിൽ തൊട്ട് സത്യം ചെയാനുള്ള വെല്ലുവിളി ലീഗ് ഏറ്റെടുക്കാം തയാറുണ്ടോ?
പ്രതിപക്ഷ ആരോപണങ്ങൾക്ക് അന്വേഷണം തീരുന്നത് വരെ മാത്രമേ ആയുസുണ്ടാകൂ. കോൺഗ്രസ് -ബിജെപി -ലീഗ് നേതാക്കളെ പോലെയാണ് എലാവരും എന്ന് അവർ ധരിക്കരുത്. ലോകം എതിർത്ത് നിന്നാലും സത്യമല്ലാതാവില്ല. ആർക്കും വേവലാതിയും വേണ്ട. കുപ്രചാരണങ്ങളിൽ സത്യം തോല്പിക്ക പെടില്ല"
എൻ ഐ എ ഓഫീസിൽ ചോദ്യംചെയ്യൽ തുടരുമ്പോൾ തലസ്ഥാത് തെരുവ് യുദ്ധം അരങ്ങേറുകയാണ്. അതെ സമയം ജലീലിന്റെ രാജി ആവിശ്യം സിപിഎം നേതാക്കൾ തള്ളി. സിപിഎം, സിപിഐ ജലീലിന് പൂർണ പിന്തുണ പ്രഖ്യപിച്ചു.